മുസ്ലിം ഭൂരിപക്ഷ ഏരിയ ആയതിനാൽ മിക്കവാറും നല്ല മട്ടൺ ബിരിയാണി ആയിരിക്കും അവിടത്തെ ഫുഡ്. എന്റെ അന്നത്തെ ശരീരം ആ ഓഡിറ്റോറിയത്തിനോട് കടപ്പെട്ടിരുന്നു. അവിടെ കല്യാണങ്ങൾ ഇല്ലാത്തപ്പോൾ അമ്മ ഉണ്ടാക്കി തന്ന ഫുഡിൽ ഞാൻ തൃപ്തിയടയും.

 

കഥ : ഞാനും എന്റെ പൊരിച്ച മീനും

രചന : ബിജോയ്‌സ്‌ ഏഞ്ചൽ


വർഷം 1997. എന്റെ ഡിഗ്രി പഠനകാലം.

എന്നും രാവിലെ 4 മണിക്ക് എന്റെ അമ്മ ഉറക്കം എണീറ്റ് അന്നത്തെ പുകയുള്ള തീ അടുപ്പിൽ ചോറും മീനും അവിയലും രസവും ഉണ്ടാക്കി ചോറ് പാത്രത്തിൽ ആക്കി തരുന്ന കാലഘട്ടം.

അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ചോറ് കഴിക്കുമ്പോൾ അതിന്റെ പുറകിൽ ഉള്ള അമ്മയുടെയും ചേച്ചിയുടെയും കഷ്ടപ്പാട് അന്ന് ഞാൻ ചിന്തിച്ചിട്ടില്ല. കോളേജിന് തൊട്ടടുത് തന്നെ ഒരു ഓഡിറ്റോറിയം ഉണ്ടായിരുന്നു. മിക്ക ദിവസവും അവിടെ കല്യാണം ഉണ്ടായിരിക്കും. ആ ദിവസങ്ങളിൽ കൊണ്ട് വന്ന ചോറ് കളഞ്ഞിട്ട് ഞാനും എന്റെ അടുത്ത ഫ്രണ്ട്സും ഓഡിറ്ററിയത്തിൽ പോയി മൂക്കുമുട്ടെ ഫുഡ് അടിച്ചു കേറ്റും.

മുസ്ലിം ഭൂരിപക്ഷ ഏരിയ ആയതിനാൽ മിക്കവാറും നല്ല മട്ടൺ ബിരിയാണി ആയിരിക്കും അവിടത്തെ ഫുഡ്. എന്റെ അന്നത്തെ ശരീരം ആ ഓഡിറ്റോറിയത്തിനോട് കടപ്പെട്ടിരുന്നു. അവിടെ കല്യാണങ്ങൾ ഇല്ലാത്തപ്പോൾ അമ്മ ഉണ്ടാക്കി തന്ന ഫുഡിൽ ഞാൻ തൃപ്തിയടയും. ഞാൻ അന്നും ഇന്നും ആഹാരം കഴിക്കുന്നത് അമിത വേഗതയിൽ ആണ്. ഞങ്ങൾ ബോയ്സ് ഒരുമിച്ചിരുന്നാണ് ഫുഡ് കഴിച്ചിരുന്നത്. എന്റെ പാത്രത്തിൽ എന്നും പൊരിച്ച മീനും അവിയലും കാണും. പാത്രം തുറന്ന ഉടൻ തന്നെ എന്റെ പൊരിച്ച മീൻ ഞാൻ എടുത്ത് വിഴുങ്ങും. എന്നിട്ട് ബാക്കി ഫ്രണ്ട്സിന്റെ പാത്രത്തിലേക്ക് എന്റെ അറ്റാക്ക് ഞാൻ ആരംഭിക്കും.

മിക്കവരും മുട്ട ഓംലെറ്റ് കൊണ്ട് വരും. അവരെക്കാളും കൂടുതൽ ആ ഓംലറ്റ് കഴിക്കുന്നത് ഞാൻ ആയിരുന്നു. അവർക്കൊക്കെ ഞാൻ കഴിക്കുന്നതിന്റെ മിച്ചമേ കിട്ടിയിരുന്നുള്ളു. അത് കൊണ്ട് പലരും അവരുടെ ഓംലറ്റ് രാവിലത്തെ ഇന്റർവെൽ സമയത്ത് കഴിക്കാൻ തുടങ്ങി. അക്കാലത്തു ജിം ഒന്നും അങ്ങനെ വല്യ പോപ്പുലർ ആയിട്ടില്ല. എന്റെ ഒരു കൂട്ടുകാരൻ അന്ന് ജിമ്മിൽ പോയി കളിച്ചു ബോഡി സെറ്റ് ആക്കുന്നത് കൊണ്ട് എന്നും ഡെയറ്റ് ഫുഡ്‌ ആയി 2 ചപ്പാത്തിയും ഒരു ഓംലെറ്റും പൊതിഞ്ഞു ഞാൻ എടുക്കാതിരിക്കാൻ  അവന്റെ പാന്റ്സിന്റെ പോക്കറ്റിൽ ആണ് വച്ചിരുന്നത്.

അവൻ ഒരു ശുദ്ധൻ ആയത് കൊണ്ട് അതിൽ നിന്നും ഞാൻ പങ്കു പറ്റും. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഞാൻ ബാക്കിയുള്ളവരുടെ ഫുഡ്‌ കഴിച്ചു കൊഴുത്തു. എന്റെ അറ്റാക്ക് കാരണം പലരും ഫുഡ്‌ കൊണ്ട് വരുന്നത് നിർത്തി. പകരം ഹോട്ടൽ ഫുഡ് ആക്കി. ഞാൻ അത്രക്ക് ശല്യം ആയി. ഒരു ദിവസം രാവിലെ പതിവ് പോലെ അമ്മ ചൂര മീനും പൊരിച്ചു മുരിങ്ങക്കായ ഇട്ട അവിയലും വച്ച് എനിക്കുള്ള പാത്രം പാക്ക് ചെയ്തു തന്നു. രാവിലത്തെ ഇന്റർവെൽ ടൈമിൽ ഞാൻ റസ്റ്റ്‌ റൂമിൽ പോയപ്പോൾ എന്റെ കൂട്ടുകാർ ആരും കൂടെ വന്നില്ല. ഞാൻ ക്ലാസ്സിൽ തിരിച്ചെത്തിയപ്പോൾ ക്ലാസ്സിലെ ആണുങ്ങളും പെൺകുട്ടികളും എല്ലാം എന്നെ നോക്കി അടക്കിപ്പിടിച്ചു ചിരിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. അത് കൊണ്ട് ഒരു പൊട്ടനെ പോലെ ഞാൻ ഇരുന്നു. ഉച്ചക്കുള്ള ബെൽ അടിച്ച ഉടൻ കഴിക്കാനായി എന്റെ പാത്രം തുറന്ന ഞാൻ ഞെട്ടിപ്പോയി.

എന്റെ പത്രത്തിനുള്ളിൽ ചവച്ചു അരച്ച മുരിങ്ങക്കോൽ മാത്രം. ക്ലാസ്സ്‌ മൊത്തം പൊട്ടി ചിരികൾ മുഴങ്ങി. ഇന്റർവെൽ സമയത്ത് എന്റെ ഫുഡ് മുഴുവൻ ഫ്രണ്ട്‌സ് കഴിച്ചു തീർത്തിരിക്കുന്നു. ഞാൻ ചമ്മി നാറി ഇരുന്നു. അങ്ങനെ ഇരുന്നപ്പോൾ എന്റെ മനസ്സിലെ മറ്റേ മൃഗം ഉണർന്നു. എന്റെ ഫുഡ് കഴിക്കാൻ നേതൃത്വം കൊടുത്ത എന്റെ അടുത്ത ഫ്രണ്ടിന്റെ ചോറ്റ് പാത്രത്തിൽ നല്ല പുഴുങ്ങിയ നാടൻ കോഴിമുട്ട. ആ മുട്ട എടുക്കാൻ ഞാൻ കൈ നീട്ടിയതും അവൻ ആ മുട്ട കൈയിൽ എടുത്ത് അതിൽ അവന്റെ തുപ്പൽ പുരട്ടിയിട്ട് ഇനി നീ എടുത്തോ എന്ന് പറഞ്ഞിട്ട് ഒരു ചിരി. ഇത് കണ്ട് ക്ലാസ്സിൽ വീണ്ടും പൊട്ടിച്ചിരികൾ ഉയർന്നു. ഞാൻ പിന്നൊന്നും ആലോചിച്ചില്ല, ആ മുട്ടകൈയിൽ എടുത്തു. അതിൽ ഞാനും എന്റെ തുപ്പൽ തുപ്പി പുരട്ടി വച്ചു. എന്നിട്ട് മച്ചമ്പി ഇനി കഴിച്ചോ എന്ന് പറഞ്ഞു. ഇപ്പോ അവൻ ചമ്മി നാറി. ഇത് കണ്ടു ബാക്കിയുള്ളവരും പൊട്ടിച്ചിരിച്ചു. അവൻ നേരെ പോയി അവന്റെ ഫുഡും മുട്ടയും വേസ്റ്റ് ബിന്നിൽ കൊണ്ട് കളഞ്ഞു. എനിക്ക് അങ്ങനെ നല്ല മനസമാധാനം കിട്ടി.

Nb:പിന്നെ ഒരിക്കലും ഞാനോ എന്റെ കൂട്ടുകാരനോ സ്കൂളിൽ ചോറ് കൊണ്ട് വന്നിട്ടില്ല. ഞങ്ങൾ ബാക്കിയുള്ളവരുടെ പാത്രങ്ങളിൽ നിന്നും ഞങ്ങളുടെ അന്നം കണ്ടെത്തിക്കൊണ്ടിരുന്നു. 😂

 

mallu stories

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.