കഥ : സ്വപ്നക്കൂടാരം
രചന : അച്ചു അച്ചു
അന്നയാളെ ഞാൻ ആദ്യമായി കാണുന്നത് ഒരു ഹോസ്പിറ്റൽ വരാന്തയിൽ വച്ചായിരുന്നു. അപ്പോഴാണ് കുഞ്ഞേച്ചി പറയുന്നത്. എന്റെ വല്യ ചേച്ചിക്ക് താഴെ ഉള്ള ചേച്ചിയെ ഞാൻ വിളിക്കുന്ന പേര് ആണ് കുഞ്ഞേച്ചി.
"കുഞ്ഞി അയാളുടെ അമ്മക്ക് തീരെ വയ്യ. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കും."
"എന്തും സംഭവിക്കും എന്ന് കുഞ്ഞേച്ചി പറഞ്ഞത് എനിക്ക് മനസിലായില്ല. എന്താ അതിന്റെ പൊരുൾ."
കുഞ്ഞി കണ്ണുകൾ മേല്പോട്ട് ഉയർത്തി കുറച്ചു ആലോചനയോടെ ചോദിച്ചു.
"ഡീ.. പൊട്ടി . മരിച്ചു പോകുമെന്ന്."
"ഹോ.... അതാണോ.. ഇതിന്റെ പൊരുൾ. എന്നാൽ മരിച്ചു പോകും എന്നങ്ങു പറഞ്ഞാൽ പോരെ."
അപ്പോഴേക്കും അച്ഛൻ ബെഡിൽ കിടന്നു ഉറക്കെ ചുമച്ചു. കുഞ്ഞേച്ചി ഓടിപ്പോയി അച്ഛന്റെ നെഞ്ച് ഉഴിഞ്ഞു കൊണ്ടിരുന്നു. കുഞ്ഞി അച്ഛനെ ഒന്ന് നോക്കി. എന്നിട്ട് ഒന്ന് ചിരിച്ചു.
"അല്ല കുഞ്ഞേച്ചി... അച്ഛന് എന്തെങ്കിലും സംഭവിക്കാൻ സാധ്യത ഉണ്ടോ?"
"കുഞ്ഞി നിന്റെ വലിയ വായിൽ സംസാരം എനിക്ക് ഒട്ടും പിടിക്കുന്നില്ല. ഇതെല്ലാം ചോദിക്കാൻ പാടുണ്ടോ."
"അല്ലെങ്കിലും കാര്യം പറഞ്ഞാൽ ആർക്കും പിടിക്കില്ല. കഴിയുന്ന കാലത്തു കള്ളും കുടിച്ചു നടന്നു. ഇപ്പോൾ വയ്യാതെ ബെഡിലും ആയി. ഇങ്ങനെ ഉള്ളൊരു അച്ഛന്റെ കൂടെ ജീവിച്ചു തല്ലും തൊഴിയും മേടിച്ചു മടുത്തപ്പോൾ അമ്മ പരലോകം പൂണ്ടു. സഹിച്ചു, ക്ഷമ കെട്ടപ്പോൾ അവർ അവരുടെ മരണം സ്വയം അങ്ങ് തീരുമാനിച്ചു. മൂന്ന് പെണ്മക്കൾ അനാഥകളുമായി."
കുഞ്ഞേച്ചിക്ക് അച്ഛന്റെ മുൻപിൽ ഇങ്ങനെ പറയുന്നത് ഇഷ്ട്ടം അല്ല അത് കുഞ്ഞിക്ക് അറിയാം.
"കുഞ്ഞേച്ചി എന്തിനാ വിഷമിക്കുന്നത്. ഞാൻ പറയും ഇനിയും പറയും. അച്ഛൻ ഒരു കാരണം കൊണ്ടല്ലെ നമ്മൾ ഇന്ന് ഇങ്ങനെ ആയതു. വല്യേച്ചി കേട്ടുപ്രായം കഴിഞ്ഞു. കുഞ്ഞേച്ചിയോ... ആർക്കൊക്കെയോ വേണ്ടി ജീവിക്കുന്നു. ഞാൻ ഇനി എന്തു ചെയ്യണം. എനിക്ക് പഠിച്ചു ഡോക്ടർ ആവണം കുഞ്ഞേച്ചി പറ്റുമോ...
അവളുടെ ദേഷ്യത്തിന്റെ കാരണം അപ്പോൾ ആണ് കുഞ്ഞേച്ചിക്ക് പിടി കിട്ടിയത്. ശരിയാണ് കുടുംബ സ്വത്ത് ഒരുപാടു ഉണ്ടായിരുന്നു അച്ഛന്റെ പേരിൽ. കള്ള് കുടിയും കൂട്ട് കെട്ടും കൂടിയപ്പോൾ എല്ലാം വിറ്റു നശിപ്പിച്ചു. അവസാനം ഹോസ്പിറ്റൽ കിടക്കയിൽ വരെ എത്തിച്ചു. ഈ സംഭാഷണം എല്ലാം കേട്ടിട്ട് ആവണം അന്നയാൾ ഞങ്ങളുടെ മുറിയിലേക്ക് കയറി വന്നു .
മുഖം മൊത്തം ക്ലീൻ ഷേവ് ചെയ്തു ചെത്തിമിനുക്കിയ മുഖം ആയിരുന്നു അയാളുടേത്. മുഖത്തു ഒട്ടും ചിരിമയം ഇല്ലാതെ അവരോടായി പറഞ്ഞു.
"നിങ്ങളുടെ സംഭാഷണം മൊത്തം ഞാൻ പുറത്തു നിന്നും കേട്ടിരുന്നു. ഇയാൾക്ക് പഠിക്കാൻ താല്പര്യം ഉണ്ട് എങ്കിൽ ഞാൻ പഠിപ്പിക്കാം. പക്ഷേ ഈ ഹോസ്പിറ്റലിൽ തന്നെ ഡോക്ടർ ആയി വരും എന്നെനിക്ക് വാക്കു തരണം.
ആ വാക്കു ഒരിക്കൽ പോലും തെറ്റിയില്ല. വർഷന്റെ ഭാര്യയായി ഒരു ഡോക്ടർ ആയി അയാളുടെ സ്വന്തം ഹോസ്പിറ്റലിൽ വലതുകാൽ വച്ചു കയറുമ്പോൾ അച്ഛൻ കിടന്ന ബെഡ് അന്നും അവിടെ ഉണ്ടായിരുന്നു.
ചില വിഷമഘട്ടങ്ങൾ, സന്തോഷങ്ങളിലേക്ക് എത്തിക്കുന്നതും ഇങ്ങനെ ഒക്കെ ആയിരിക്കും.