കഥയില്ലാത്ത പെണ്ണിന്‍റ കഥ

 

Malayalam Story

കഥ   : കഥയില്ലാത്ത പെണ്ണിന്‍റ കഥ

രചന : ഇസ്മായില്‍ നരിക്കോടന്‍.


മോളെ, ഒരു ടീച്ചറായിട്ടല്ല അമ്മയുടെ സ്ഥാനത്തുനിന്ന് പറയുകയാണ് പയ്യന്‍ അത്ര നല്ലവനല്ല. മോള് കാണുന്നതിനും മുൻപേ ടീച്ചറവനെ അറിയും. അവന്‍റടുത്തില്ലാത്ത വൃത്തികേടുകളില്ല. മോള് നല്ലകുട്ടിയാണ്, പഠിക്കാനും മിടുക്കി, നല്ല അഛന്‍റയും അമ്മയുടെയും മോള്. കുട്ടി ഇങ്ങനെ നാശമാവുന്നത് ടീച്ചര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല.

ക്ലാസ് കട്ടുചെയ്തു കാമുകന്‍റെ കൂടെ ബെെക്കില്‍ കറങ്ങി നടന്നതിന് റസീനയെ മൂന്നാമത്തെ തവണയാണ് ലില്ലി ടീച്ചര്‍ പിടിക്കുന്നത്. പക്ഷെ അവള്‍ക്ക് ഒട്ടും കൂസലില്ല. ചുറ്റിലും നില്‍ക്കുന്ന അധ്യാപികമാരെ അല്‍പം പുഛത്തോടെയാണ് അവള്‍ നോക്കുന്നത്. എന്തെങ്കിലുമൊക്കെ സംഭവിച്ചാല്‍ നമ്മള്‍ പെണ്ണുങ്ങള്‍ക്കാണ് മോളെ നഷ്ടം. ആണുങ്ങള്‍ രക്ഷപ്പെടും. അവള് കൊള്ളാത്തവളാണ് എന്ന് അവരുതന്നെ പറയും. ഷെെനി ടീച്ചര്‍ പറഞ്ഞുനിര്‍ത്തിയതും അവള് തുടങ്ങിയതും ഒരുമിച്ചായിരുന്നു.

എന്നെ ആരും ഉപദേശിക്കുകയും നന്നാക്കുകയും വേണ്ട. എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം. വല്ലാണ്ടങ്ങ് കേറിയാല്‍ ഹറാസിങ്ങിന് ഞാന്‍ കേസുകൊടുക്കും.

നിര്‍ത്തെടീ നിന്‍റയൊരു നെഗളിപ്പ്. നീ നാളെ തന്തയില്ലാത്ത കുഞ്ഞിനെ പെറ്റാല്‍ സ്കൂളിനാണ് അതിന്‍റ നാണക്കേണ്. നിന്നെയൊക്കെ പഠിപ്പിക്കുന്ന ഞങ്ങള്‍ക്കും. നിന്നെപ്പോലെ രണ്ടെണ്ണത്തിനെ ഞാനും വളര്‍ത്തുന്നുണ്ട്. അവളുടെയൊരു കേസ് മുന്താസ് ടീച്ചര്‍ക്ക് നിയന്ത്രിക്കാനായില്ല.

ക്ലാസ് ടീച്ചര്‍ ഷെെനി റസീനയുടെ ഉപ്പയെ വിളിച്ചുവരുത്തി. കാര്യങ്ങള്‍ വിവരിച്ചു പറഞ്ഞു. മകള്‍ കെെവിട്ടു പോവുകയാണ്. എന്തെങ്കിലും ചെയ്തേ മതിയാവൂ. എല്ലാം കേട്ടു നിന്നതല്ലാതെ അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ല.

മാസങ്ങള്‍ കടന്നുപോയി.

ഒരു ദിവസം സ്കൂള്‍ പരിസരത്തെ ജുമുഅത്ത് പള്ളിയില്‍ സുബ്ഹി നമസ്കരിക്കാന്‍ വന്നവര്‍ മസ്ജിദിന്‍റ ഗെയ്റ്റി നടുത്ത് തുണികഷ്ണത്തില്‍ പൊതിഞ്ഞ ഒരു ചോരകുഞ്ഞിനെ കണ്ടു ഞെട്ടി. തൊട്ടപ്പുറത്ത് ഒരു കത്തും. കുഞ്ഞിനെ കുഞ്ഞുങ്ങളില്ലാത്ത നന്നായി നോക്കുന്ന ആര്‍ക്കെങ്കിലും നല്‍കണം. അവന്‍ വലിയവനാകും.

വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. സുബ്ഹി ബാങ്ക് കേട്ടിട്ടും എഴുന്നേല്‍ക്കാതെ മൂടിപുതച്ച് എട്ടുമണിവരെ ഉറങ്ങുന്നവര്‍ പോലും നിമിഷങ്ങള്‍ക്കകം ഓടിയെത്തി. പള്ളിമുറ്റം ഉത്സവ പറമ്പായി. പോലീസും ഹോസ്പിറ്റലില്‍ നിന്ന് നഴ്സ്മാരും അമ്മതൊട്ടിലിലെ ആളുകളുമെത്തി.

പലരും പല ഊഹങ്ങളും പറഞ്ഞും. അവളാകും, ഇവളാകും, മറ്റവളാകും. പലരും സംശയത്തിന്‍റ നിഴലിലായി.

പോലീസ് അന്യേക്ഷണം ഊര്‍ജ്ജിതമാക്കി. പരിസരത്തെ മുഴുവന്‍   സിസിടിവി കേമറകളും പരിശോധിച്ചു. ചിലരെയൊക്കെ സ്വകാര്യമായി ചോദ്യം ചെയ്തു.

വെെകുന്നേരം മൂന്നുമണി. ഷെെനി ടീച്ചര്‍ S2 C ക്ലാസില്‍ കെമിഷ്ട്രി എടുക്കുകയാണ്. ഒരു ചെറുപ്പക്കാരനും ഒരു സ്ത്രീയും ക്ലാസ് റൂമിന്‍റ പുറത്തു വന്നു നിന്നു. കൂടെ പ്രിന്‍സിപ്പലുമുണ്ട്. ടീച്ചര്‍ ക്ലാസ് നിര്‍ത്തി വരാന്തയിലേക്ക് വന്നു. അവരെന്തോ ഗൗരവമായി അല്‍പനേരം സംസാരിച്ചു. ഷെെനി ടീച്ചറുടെ നെറ്റി ചുളിയുന്നതും കെെകാലുകള്‍ വിറക്കുന്നതും കാണാമായിരുന്നു. വന്നത് മഫ്തിയില്‍ വന്ന പോലീസാണെന്ന് കുട്ടികള്‍ക്കാര്‍ക്കും മനസ്സിലായില്ല. ഷെെനി ടീച്ചര്‍ ക്ലാസിലേക്ക് കേറി റസീനയെ വിളിച്ചു. എന്തോ സൂചന കിട്ടിയതുപോലെ അവളും നിന്നു വിറക്കുന്നുണ്ട്.

മഫ്തിയില്‍ വന്ന വനിതാപോലീസ് സൗഹൃദത്തില്‍ അവളുടെ തോളില്‍ കെെ വെച്ചു കൊണ്ട് ഗെയ്റ്റിന് പുറത്ത് നിര്‍ത്തിയ വാഹനത്തിലേക്ക് ആനയിച്ചു. പിന്നാലെ പോലീസുകാരനും. ഒന്നും സംഭവിക്കാത്ത മട്ടില്‍ പ്രിന്‍സിപ്പല്‍ കാബിനിലേക്ക് നടന്നു. ഷെെനി ടീച്ചര്‍ക്ക് ക്ലാസ് തുടരാനായില്ല.

വെെകുന്നേരം അഞ്ചുമണിയോടെ വാര്‍ത്ത പരന്നു. ജുമുഅത്ത് പള്ളിയുടെ ഗെയ്റ്റില്‍ ചോരകുഞ്ഞിനെ ഉപേക്ഷിച്ചത് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനി. പെണ്‍കുട്ടിയെ പീഠിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്തൊമ്പതുകാരന്‍ പിടിയില്‍. പ്രതി മദ്യത്തിനും മയക്കുമരുന്നിനും ഇര. അവന്‍ വേറെയും നിരവതി പെണ്‍കുട്ടികളെ പീഠിപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ പോസ്കോയടക്കം നിരവതി കേസുകള്‍ ചുമത്തിയിട്ടുണ്ട്. നാളെ കോടതിയില്‍ ഹാജറാക്കും.

 

Malayalam Story

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.