നിഴൽ

Nizhal - Malayalam Story
 

കഥ   :   നിഴൽ

 

രചന :   നിദ്ര രാജേഷ്

മനുവേട്ടാ....

ഒന്നുവന്നെ....

എന്റെ കൈ മുറിഞ്ഞു..

ആ ബാൻഡ് എയ്ഡ് ഒന്ന് തരുമോ..

കിച്ചണിൽ നിന്ന് ദിയ ഉറക്കെ മനുവിനെ വിളിച്ചു.

എന്റെ ദിയെ നിനക്ക് ഇത് തന്നെയാണോ പണി.

സൂക്ഷിക്കണ്ടേ...

എന്താ മനുവേട്ടാ.. ഞാൻ വേണമെന്ന് വെച്ച് മുറിക്കുന്നതാണോ..??

ആ സാരില്ല... പോട്ടെ... സാരമില്ല.... എന്നും പറഞ്ഞു ചോര വീഴുന്ന വിരൽ  മനു ക്ലീൻ ചെയ്ത് സവോയ് അടിച്ചു കൊടുത്ത് ബാൻഡ് എയ്ഡ് ഒട്ടിച്ചു കൊടുത്തു.

ആ നിനക്ക് രണ്ടു ദിവസത്തേക്ക് റസ്റ്റ്‌ ആയല്ലോ. കിച്ചണിൽ കേറേണ്ടല്ലോ. മനു അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.

ഒന്ന് പോയെ..

ദിയ അവനെ തള്ളി മാറ്റി കൊണ്ട് റൂമിലേക്കു പോയി.

ദിയാ... ഇത് എങ്ങനെയാ ഈ വിരലിൽ കത്തി കൊണ്ട് മുറിഞ്ഞത്..??? കാണുന്നവർ കാണുന്നവർ ഇങ്ങനെ ചോദിച്ചു.

അതെ.. അത് തന്നെ ആയിരുന്നു ദിയയുടെയും സംശയം.  


ഇത് എങ്ങനെ എന്റെ കൈ മുറിഞ്ഞു. ആരോ വന്ന് തട്ടിയത് പോലെ ഒരു ഫീൽ ഉണ്ടായിരുന്നു. പക്ഷെ അത് ആരോട് പറയും. പറഞ്ഞാൽ ആര് വിശ്വസിക്കും. അങ്ങനെ ഏതെങ്കിലും ഒരു ശക്തി ഉണ്ടാവുമോ ഈ ലോകത്തിൽ, ദിയക്ക് ഒന്നിനും ഉത്തരം ഇല്ലായിരുന്നു.

അന്ന് മുഴുവനും അവൾ അത് തന്നെ ആയിരുന്നു ആലോചിച്ചത്. ഏതോ ഒരു അദൃശ്യ ശക്തി ആ വീട്ടിൽ ഉള്ളത് പോലെ ദിയയ്ക്ക് തോന്നി. ഇടയ്ക്കൊക്കെ ആരോ പിന്തുടരുന്നത് പോലെ. അവൾ ആകെ ഒന്ന് വിയർത്തു, അങ്ങനെ ഒക്കെ  ഉണ്ടോ..???

അറിയില്ല.

മനുവിനോട് പറഞ്ഞപ്പോൾ മനു അവളെ നോക്കി ചിരിച്ചു.


നിനക്ക് ഇപ്പോഴും ഇങ്ങനെ ഒകെ വിശ്വാസം ഉണ്ടോ...???


അയ്യേ നാണക്കേട്.. ആരും കേൾക്കേണ്ട.

അതൊക്കെ നിനക്ക് തോന്നുന്നതാ എന്റെ ദിയെ, അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് അവളെ കൂട്ടി സിറ്റ് ഔട്ടിലേക് പോയി  അവളുടെ കൂടെ ഇരുന്നു.

എന്നിട്ടും അവളുടെ സംശയം മാറിയിരുന്നില്ല.

ആര് കണ്ടാലും പറയും അവളുടെ കയ്യിലെ മുറിവ് കണ്ടാൽ, വലതു കയ്യിൽ പിടിച്ചിരുന്നു കത്തി കൊണ്ട് വലതു കൈവിരൽ എങ്ങനെ മുറിഞ്ഞു എന്ന്??

അവൾ പോലും അറിയാതെ ആയിരുന്നു ആ മുറിവ് വന്നത്. ആ ഓർമയിൽ നിന്ന് അവളെ  മോചിപ്പിക്കാനായി മനു അവളോട് ഒരു ചായ ചോദിച്ചു.

എടീ... ഒരു ചായ തരുമോ??

അതോ ഞാൻ ആക്കണോ ചായ...?? നിനക്ക് കൈ വേദന ഉണ്ടോ.


ഈ മഴയത്ത് ഒരു ചായ കുടിക്കാൻ തോന്നുന്നു.

ഞാൻ ആക്കാം..

എങ്കിൽ ഞാനും വരാം കിച്ചണിൽ.
 
വേണ്ട...

മനുവേട്ടന് മഴ കാണാൻ ഇഷ്ടം അല്ലെ, ഇവിടെ ഇരുന്ന് മഴ കണ്ടോളു. അപ്പോഴേക്കും ഞാൻ ഒരു ചൂട് ചായയുമായി വരാം.. പിന്നെ പരിപ്പ് വട ഒന്നും ചോദിക്കരുത്. എനിക്ക് ഉണ്ടാക്കാൻ മടിയാ..  

അത് എനിക്ക് അറിയാലോ പ്രിയതമേ.. അതോണ്ട് ഞാൻ ചോദിക്കില്ല. നിനക്ക് വിയർപ്പിന്റെ അസുഖം ഉള്ളതല്ലേ.

നമ്മൾക്കു കുറച്ചു കഴിഞ്ഞ് പുറത്തേക് പോയി ഒന്നുകൂടി ചൂട് ചായയും പരിപ്പ് വടയും കഴിക്കാം.

മഴയത്ത് ബുള്ളറ്റിൽ  പോകാൻ നിനക്കും ഇഷ്ടമല്ലേ...??

അവളുടെ പേടി  മനസിൽ നിന്ന് മാറ്റുവാനായി മനു പറഞ്ഞു.


മനുവിന്റെ കവിള് പിടിച്ചു കൊണ്ട് സമ്മതം പറഞ്ഞു ചായ ഉണ്ടാക്കുവാനായ്  ദിയ അടുക്കളയിൽ എത്തി, പിന്നെ കേട്ടത് ഒരു നിലവിളി ആയിരുന്നു.

മനുവേട്ടാ...

മനു ഓടി അടുക്കളയിൽ പോയതും പേടിച്ചു അരണ്ടു നിൽക്കുന്ന ദിയയെ  ആണ് കണ്ടത്.

എന്ത്പറ്റിയെടി..?

ദിയ ഓടി വന്നു, മനുവിന്റെ അടുത്ത നിന്നു.

മനുഏട്ടാ..

അവിടെ ആരോ ഉണ്ട്. ഞാൻ ഒരു നിഴൽ കണ്ടു, ഒരു ഭാഗത്തേക് കൈ കാണിച്ചു കൊണ്ട് ദിയ പറഞ്ഞു.

ഇവിടെ ആര് വരാനാ ദിയാ, നീ എന്തൊക്കെയാ ഈ പറയുന്നത്..??


ദിയയെ ഹാളിൽ ഇരുത്തി മനു കിച്ചണിൽ, ദിയ കാണിച്ച ഭാഗത്തേക്ക് പോയി.

ആ കാഴ്ച കണ്ട് മനു ഒന്ന് ഞെട്ടി, മനുവിനെ കണ്ടതും ഒരു രൂപം മാറി പോകുന്നു. പക്ഷെ പതറാതെ മനു തിരിച്ചു വന്നു. അവിടെ ഒന്നും ആരും ഇല്ലെടി, നിനക്ക് തോന്നിയതാവും.

വാ... നീ റെഡി ആവൂ.. നമ്മൾക്കു ചായ പുറത്ത് നിന്ന് കുടിക്കാം..

നീ വന്നേ..

എന്തൊരു പേടിയാടി നിനക്ക്, മനു ദിയയെ കളിയാക്കി കൊണ്ട് പറഞ്ഞു.

അപ്പോഴും മനുവിന്റെ മനസ്സിൽ ആ രൂപം ആയിരുന്നു.

എന്തായിരിക്കും അത്..

ആരോട് പറയും ഇത്.

ആര് വിശ്വസിക്കും ഇന്നത്തെ കാലത്ത്..

താൻ ഓഫീസിൽ പോവുമ്പോൾ എങ്ങനെ ദിയയെ ഒറ്റയ്ക്കു നിർത്തും..

കുറെ ചോദ്യങ്ങൾ മനുവിന്റെ മനസ്സിൽ നിരന്നു..

പക്ഷെ അതൊന്നും മനു ദിയയെ കാണിച്ചില്ല....

ഇത്പോലെ ഉള്ള അനുഭവങ്ങൾ നിങ്ങൾക് ആർകെങ്കിലും ഉണ്ടായിട്ടുണ്ടോ....

 

Nizhal - Malayalam Story


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.