കഥ : നീയും നിലാവും ഞാനും മഴയും
രചന : റിഷു
ഇവിടെയിരുന്നോണ്ട് ഞാനും അറിയുന്നുണ്ട് അവിടെ നിന്നെ തണുപ്പിക്കുന്ന മഴയുടെ കുളിരിനെ.......
മഴ ശബ്ദം കേട്ടോണ്ട് കണ്ണടച്ച് കിടക്കണ നിന്നെയും നോക്കി അടുത്തൊരു കസേരയിൽ ഞാനിരിപ്പുണ്ട്..
മഴയെ കേട്ട് നിന്നെ കണ്ടോണ്ടിരിക്കുക എന്നതിനേ ക്കാൾ വലിയ സന്തോഷം വേറെയെനിക്കെന്താണി പ്പോഴുള്ളത്.....!
ഒരു ഗ്ലാസ് കട്ടൻകാപ്പി കൂടി ഈ നിമിഷം എന്റെ കൈക്കുള്ളിൽ ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ രസായേനെ.. ഞാൻ പോയി അതുണ്ടാക്കി കൊണ്ടു വരാം....
നിനക്ക് വേണോ..??
ഈ രാത്രി മുഴുവനും മഴ......
നോക്കിയിരിക്കാൻ കൂടെ നീയും..... കാപ്പിമണക്കുന്ന നമ്മുടെ ഉമ്മകളും....
ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മഴയും നേർത്തകാറ്റും കൂടി ഇലകളെ നൃത്തം പഠിപ്പിക്കണ പോലെ തോന്നി... അത് കണ്ടപ്പോൾ എനിക്കും ഓടിച്ചെന്ന് അവരുടെ കൂടെ ആടാൻ കൊതിയായി.. മഴക്കാറ് കാണുമ്പോ സ്വയം മറന്നാടുന്ന മയിലുകളുടെ ആനന്ദനൃത്തം പോലെ എനിക്കും സ്വയം മറന്നാടണം.. ഏറ്റവും മനോഹരമായൊരു നൃത്തം.. മഴത്തുള്ളികൾ പ്രണയമെന്ന ഭാവം മാത്രമായിരിക്കും ഉമ്മ വച്ചുകൊണ്ട് അപ്പോഴെന്റെ മുഖത്ത് നിറയ്ക്കുക..
നിന്നോട് ചേർന്നു നിന്നപ്പോൾ നിന്റെ നെഞ്ചിനുള്ളിൽ നിന്നെന്ന പോലെ കേൾക്കുന്നുണ്ട് മഴ മൂളുന്ന പ്രണയഗീതം....!
ദേ........
ഇപ്പൊ ഇവിടേക്കും എത്തി ആ മഴചാറ്റലുകൾ..
എനിക്ക് വേണ്ടി നീ പറഞ്ഞ് വിട്ടതെന്ന് മാത്രം ഞാൻ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപിടി മഴനൂലുകൾ...!
ഈ നിശബ്ദതക്കെന്തു ഭംഗിയാണ്!!!! മനസ്സില്‍ പ്രണയം പുറത്തെ കുളിർമഴ പോലെ.......
എത്ര നേരമായി സ്വയം മറന്നുള്ളഎന്റെയീ ഇരിപ്പ് തുടങ്ങിയിട്ട്..!!!
നിന്നെയും ഓർത്തു കൊണ്ട് ............ നിറഞ്ഞ ചാറ്റൽമഴ ആസ്വദിച്ചുക്കൊണ്ട്................ പ്രണയാർദ്രമായ ഗസലുകൾ കേട്ട് കൊണ്ട്............
എന്തൊരു ഭംഗിയാണീ ഈ മഴയ്ക്ക്..!!!മഴ കാണുമ്പോൾ നിന്നെ ഓർക്കും.. നിന്നെ ഓർക്കുമ്പോൾ ഉള്ളിൽ സ്നേഹം നിറയും.. നോക്കിയിരിക്കും തോറുംസ്നേഹം മാത്രം ഉള്ളിലേക്ക് നിറയ്ക്കാൻ.. ഏറ്റവും മനോഹരമായൊരു പുഞ്ചിരി ചുണ്ടിൽ വിടർത്താൻ എങ്ങനെ സാധിക്കുന്നു .......? നിനക്കും.............. പിന്നെയീ മഴയ്ക്കും..?? മെല്ലെ വീശുന്ന കാറ്റിന്റെ തലോടൽ നിന്റെയെന്നു തോന്നി..
നീട്ടിപ്പിടിച്ച ഉള്ളം കയ്യിലേക്കൊരുമഴതുള്ളി ഉമ്മ വെച്ചപ്പോൾ അത് നീയാണെന്ന് തോന്നി...!
"നീയും നിലാവും.. ഞാനും മഴയും.. കാറ്റിൽ സുഗന്ധവു" മെന്ന ഗാനം കേൾക്കുമ്പോൾ.. ഇതെന്റെ പ്രണയം പൂത്ത രാവാണെന്ന് ഈ മഴയുടെ കാതിൽ സ്വകാര്യം പറയാൻ ഞാ൯ കൊതിച്ചു..
തോട്ടത്തിനപ്പുറത്തുള്ള അമ്പലക്കുളത്തിൽ മഴ കണ്ടു മോഹിച്ച് നില്‍ക്കാന്‍ കൊതിച്ചു.. കുളപ്പടവിൽ വെറുതെ ഇരിക്കാനും..
ഇപ്പോള്‍ ഒരു മോഹം..... ചോദിക്കട്ടെ നിന്നോട്..??പോരുന്നോ എന്‍റെ അടുത്തേക്ക്..???
ഇവിടെ ഈ ഏകാന്തതയില്‍ ഈ മനോഹര നിശബ്ദതയില്‍ എനിക്കൊപ്പം കൂട്ടായി..........!
നേരിയ പുകമഞ്ഞില്‍ ചിത്രം വരക്കാന്‍..........! ഇളം കാറ്റില്‍ വിടരാ൯ മടിച്ചു നില്‍ക്കുന്ന കുഞ്ഞു ചെടികളിലെ ചുംബന പൂക്കളെ തലോടാന്‍..............!നീ വര്വോ....???
വന്നാല്‍..............!!
നമുക്കിവിടെ പുലരുവോളം ഇരിക്കാം.. നമ്മുടെ മൌനം ശ്രുതിയിട്ട പ്രണയ ഗാനം ആസ്വദിക്കാം.. മടിയിൽ തല വെച്ച് നീ കിടക്കുമ്പോൾ ഇടതിങ്ങിയ തലമുടിയിഴകളിലൂടെ എന്‍റെ വിരലുകള്‍ അലസമായി ചലിപ്പിക്കാം.. ആ സുഖത്തില്‍ നിന്‍റെ കണ്ണുകള്‍ അടയാന്‍ തുടങ്ങുമ്പോള്‍ പതിയെ നിന്റെ ചുണ്ടിലും.. കവിളിലും.. കഴുത്തിലും ഉമ്മ വെക്കാം..!
ഒരു താരാട്ട് മൂളാം.. നീ ഉറങ്ങുമ്പോള്‍ ഉണരും വരെ നിന്നെ നോക്കിയിരിക്കാം..
ദേ........... മനസ്സിൽ മഞ്ഞു നിറയ്യണൂ ............നിലാവ് ചിരിക്കണൂ .......... മുറ്റത്ത്മഴ പെയ്യണൂ......... കാറ്റു മൂളണൂ......... ഇതൊന്നും കാണാൻ നിക്കാതെ നീയുറങ്ങിയോ..????? അതോ.... നീയും എന്നെ പോലെ നമ്മളെ കണ്ടു കൊണ്ടിരിക്ക്യാണോ...???