കഥ : കൃഷ്ണവേണി
രചന : ആന്റണി മോസസ്
നിന്റെ സവിധത്തിൽ എന്റെ പ്രണയം പൂർണമാണ് വേണി...!!!!
കൃഷ്ണവേണി അയാളുടെ മുഖത്തേക്ക് നോക്കി, ഹരിയേട്ടനോട്
ഞാൻ എത്രയോ തവണ പറഞ്ഞിട്ടില്ലേ, എനിക്കതിനാവില്ലെന്നു.
ഹരി ചിരിച്ചു, ഇത് പറയാനാണോ നീ വീണ്ടും
എന്നെ വിളിച്ചു വരുത്തിയത്????
വേണിയുടെ കൂടെ വന്ന വിമലേച്ചി അപ്പുറത്തു മാറിയിരുന്നു ആരോടോ ഫോണിൽ
സംസാരിക്കുന്നു.
ഹരി അവളുടെ കണ്ണുകളിലേക്കു സാകൂതം നോക്കിയിരുന്നു.
മാഷെ..... നിസ്സഹായതയോടെ അവൾ നോട്ടം മാറ്റി.
നിന്റെ പ്രണയം പൂത്ത കണ്ണുകൾ എന്നെ അലോസരപ്പെടുത്തുന്നു.
മാഷെ... മുൻപ് ഞാൻ ഹരിയേട്ടന് എഴുതിയ വരികൾ. രമണനും ചന്ദ്രികയും,
മൊയ്തീനും കാഞ്ചന മാലയും മാത്രമൊന്നുമല്ല പ്രണയം. വിട്ടുകൊടുക്കലിൽ,
നഷ്ടപെടലിൽ, കാത്തിരിപ്പിൽ, അറിയപ്പെടാതെ പോയ... മനസിന്റെ വിങ്ങലിൽ ഒതുക്കിയ എത്ര സുന്ദരമായ പ്രണയങ്ങൾ..!!!!!!!
എത്ര വർഷമായി വേണി പതിനാറു വർഷമായില്ലേ? ഇനിയും??
അവൾ ഒന്നും പറഞ്ഞില്ല, അതിനിടയിൽ നടന്ന
കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും ഹരിയേട്ടൻ, വേണമായിരുന്നോ
ഹരിയേട്ടാ ഇത്രയും വർഷം എനിക്ക് വേണ്ടി, അവളുടെ വാക്കുകൾ
ഇടറി.
വേണമായിരുന്നു വേണി... ഇപ്പോഴും പ്രണയമെന്താണ് എന്നതിന്റെ നിർവചനം
എനിക്കറിയില്ല. അടുത്തറിഞ്ഞും ഇടപഴകിയും ഒരു വ്യക്തിയെ നമ്മൾ ഇഷ്ടപ്പെട്ടു
പോകുന്നു.
പിന്നെ അയാൾ ഹൃദയത്തിലിങ്ങനെ, അയാൾ
നിഷ്കളങ്കമായി ചിരിച്ചു. അവളുടെ കൈവിരലിൽ പിടിച്ചു.
വേണി.... അയാളുടെ ശബ്ദം നേർത്തിരുന്നു, നീ
ഒന്ന് സമ്മതിച്ചാൽ മതി പെണ്ണെ..
ഹാരിയേട്ടാ ഞാൻ...
അവളെ മുഴുവനാക്കാൻ സമ്മതിച്ചില്ല... അവളുടെ ചുണ്ടിലങ്ങനെ വിരൽ
ചേർത്തു വെച്ച്, നീ പറയാൻ പോവുന്നതെന്താണെന്നു എനിക്കറിയാം.
നിങ്ങൾക്കൊരു ഭാരമായി ഞാൻ വരില്ല എന്ന് അല്ലെ... ???
അയാൾ മുട്ടുകുത്തി അവളുടെ വീൽ ചെയറിനു മുന്നിലിരുന്നു, മടിത്തട്ടിൽ കൈ വെച്ച്, വേണി.. ഞാൻ നിന്നെയെ
അറിഞ്ഞിട്ടുള്ളു. എനിക്ക് നിന്നെയെ അറിയൂ, ഈ ജന്മം എനിക്കൊരു
പങ്കാളി ഉണ്ടെങ്കിൽ അത് നീയായിരിക്കും, ഇനിയും നീ എതിർത്ത്
പറയരുത്...
എനിക്ക് കഴിയുന്നത്ര കാലം നിന്നെ എടുത്തു നടക്കും. പൂർണമായും തളർന്ന
ആ കാൽപാദങ്ങളിൽ പിടിച്ചു, എനിക്ക് നിന്റെ ശരീരം വേണ്ട മോളെ
മനസ് മതി, നിന്റെ കാലടി പതിഞ്ഞ കോളേജിന്റെ വരാന്തയിൽ, ലൈബ്രറിയിൽ, ക്ലാസ്
റൂമിൽ, എല്ലാം ഞാൻ വീണ്ടും പോയിരുന്നു. എന്റെ കൈ പിടിച്ചു
നടന്ന വാകമരചുവട്ടിൽ...!!!!!
പുറമെ പ്രണയത്തിന്റെ തീവ്ര ഭാവങ്ങളൊന്നും, നമ്മളിലുണ്ടായിരുന്നില്ലല്ലോ....
!!!
കോളേജ് കഴിഞ്ഞു, രണ്ടു വർഷം കഴിഞ്ഞായിരു ന്നില്ലേ,
നിനക്ക് ജീവിതം തകർത്ത അപകടമുണ്ടായത്??
അരക്കു താഴോട്ട് പൂർണമായും... !!! ആ ദിവസങ്ങൾ ഓർക്കാൻ പോലും തോന്നുന്നില്ല.
അന്ന് മുതൽ നിന്റെ കൂടെനിന്നില്ലെ വേണി...???
ചേർത്തുപിടിച്ചില്ലേ...???
ഇനിയെങ്കിലും എന്റെ കൂടെ... അയാളുടെ ശബ്ദവും ഇടറി തുടങ്ങിയിരുന്നു.
ഹരിയേട്ടാ...
അവൾ അയാളുടെ രണ്ടു കൈയും ചേർത്ത് പിടിച്ചു, ദൂരെ
മാറിനിന്ന വിമലേച്ചി അവരുടെ അടുത്തേക്ക് വന്നു, വേണി ഇനിയും
ഹരിയുടെ വാക്കുകൾ തള്ളി ക്കളയരുത്.
നിന്നെക്കാൾ ഭാഗ്യം ചെയ്തവൾ വേറെ ആരാണ് മോളെ...????
നീ കണ്ടില്ലേ ആ മനസ്....!!!!!!!!
ചേച്ചി... അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൾ
ശക്തിയോടെ അയാളുടെ കൈകൾ നെഞ്ചോടു ചേർത്ത് ചുംബിച്ചു... എനിക്കെന്റെ ഹരിയേട്ടന്റെ
കൂടെ ജീവിക്കണം.... ജീവിക്കണം... ആർക്കും കൊടുക്കില്ല, സ്ഥലകാല
ബോധമില്ലാത്തവളെ പോലെ പുലമ്പി കൊണ്ടിരുന്നു.
ഒരു കുളിർകാറ്റു അവരെ തഴുകി കടന്നുപോയി.
കാറിനടുത്തേക്ക് പോവുമ്പോഴും അവൾ തിരിഞ്ഞു ഹരികൃഷ്ണനേ
നോക്കുന്നുണ്ടായിരുന്നു.