സീറ്റിൽ ഇരിക്കുമ്പോഴും അവളുടെ ചിന്ത മുഴുവൻ അടുക്കളയിൽ കഴുകാൻ ബാക്കിയുള്ള പത്രങ്ങളിലും, വീട്ടിൽ അലക്കാൻ ഉള്ള തുണികളിലും ആയിരുന്നു. ക്ഷീണം കാരണം അവൾ ബസിന്റെ സീറ്റിൽ ഇരുന്നു ഉറങ്ങി

Kolussu - Malayalam Story

കഥ :  കൊലുസ്സ്

രചന : രചന : വിഷ്ണു സദാശിവം


ജോലി കഴിഞ്ഞു മോഹിനി ബസ്സിൽ കയറി. തിരക്ക് പിടിച്ച ബസ് യാത്രയുടെ പകുതിയിൽ വച്ചു അവൾക്ക് ഇരിക്കുവാൻ സീറ്റ് ലഭിച്ചു . സീറ്റിൽ ഇരിക്കുമ്പോഴും അവളുടെ ചിന്ത മുഴുവൻ അടുക്കളയിൽ കഴുകാൻ ബാക്കിയുള്ള പത്രങ്ങളിലും, വീട്ടിൽ അലക്കാൻ ഉള്ള തുണികളിലും ആയിരുന്നു. ക്ഷീണം കാരണം അവൾ ബസിന്റെ സീറ്റിൽ ഇരുന്നു ഉറങ്ങി.

കണ്ണു തുറന്നു നോക്കുമ്പോൾ ആണ് അവൾ മനസ്സിലാക്കുന്നത് അവൾ ഉറങ്ങേണ്ട സ്ഥലം തൊട്ട് മുൻപ് കഴിഞ്ഞിരിക്കുന്നു. അവൾ അടുത്ത സ്റ്റോപ്പിൽ തന്നെ വേഗം ഇറങ്ങി. മുഖത്ത് മുഴുവൻ വീട്ടിലേക്ക് കൂടുതൽ ദൂരം ഇനിയും നടക്കണമല്ലോ എന്ന വിമുഖത ആയിരുന്നു.

വീട്ടിൽ എത്തുമ്പോൾ കാണുന്ന കാഴ്ച ഫോണും നോക്കി ഇരിക്കുന്ന ഭർത്താവിനെ ആണ്. അവൾ മുറിയിലേക്ക് പൊയി. വസ്ത്രം മാറി നേരെ അടുക്കളയിലേക്ക് പൊയി. നേരെ ഉമ്മറത്തു ഇരിക്കുന്ന ഭർത്താവിന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു..

"മനുഷ്യ നിങ്ങളോട് ഞാൻ സാമ്പാറിനുള്ള കഷ്ണം അരിഞ്ഞു വയ്ക്കാൻ പറഞ്ഞതല്ലേ"

സുനിൽ, അയ്യോ ഞാൻ അത് മറന്നു പൊയി.

മോഹിനി, ഫോൺ നോക്കി ഇരിക്കാൻ മറവിയൊന്നും ഇല്ലല്ലോ..

സുനി, നിനക്ക് അതങ്ങോടു അരിഞ്ഞാൽ എന്താ കുഴപ്പം.

മോഹിനി, ഞാൻ ഇനി അത് അരിഞ്ഞു ബാക്കി പണിയെല്ലാം തീർത്തിട്ട് എപ്പോൾ ഭക്ഷണം കഴിച്ചു കിടക്കാൻ ആണ്?

സുനി, നിനക്ക് അതിനിവിടെ എന്താ പണി?

സുനി എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

മോഹിനി, നിങ്ങൾ എവിടെ പോകുവാ?

" ഞാൻ ഒന്ന് പീടിക വരെ പോകുവാ "

സമയം രാത്രി ആയി. സുനി തിരിച്ചു വീട്ടിൽ എത്തിയപ്പോൾ വെളിച്ചം ഒന്നും തന്നെയില്ല. ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തു മോഹിനി കിടന്നിരിക്കുന്നു.
പതിവ് പോലെ ചോറ് ഒന്നും വിളമ്പി വച്ചിട്ടില്ല മേശപ്പുറത്ത്. അവൻ ഭക്ഷണം കഴിച്ചു കിടക്കാൻ ആയി മുറിയിലേക്ക് പൊയി. മോഹിനിയുടെ അടുത്ത് പൊയി കിടന്നപ്പോൾ അവൾ നീങ്ങി കിടന്ന്. അവളെ കെട്ടിപ്പിടിക്കാൻ നോക്കിയപ്പോൾ അവൾ കൈ തട്ടി മാറ്റി.

അടുത്ത ദിവസവും അവർ തമ്മിൽ ഒന്നും മിണ്ടാതെ കടന്നു പൊയി. സുനി തന്റെ ഭാര്യയുടെ പിണക്കം മാറ്റാൻ തീരുമാനിച്ചു. അവൻ ഒരു വെള്ളികൊലുസ് മേടിച്ചു അവൾക്ക് കൊടുക്കാൻ തീരുമാനിച്ചു. അന്ന് രാത്രി അവൻ കൊലുസ്സ് കയ്യിൽ പിടിച്ചു അവൾ ഉറങ്ങാൻ വേണ്ടി വന്നപ്പോൾ അവളുടെ കാലിൽ അത് ഇട്ടു കൊടുക്കാൻ വേണ്ടി കാലിൽ തൊട്ടപ്പോൾ അവൾ കാല് മാറ്റി.

" ഞാൻ പറയുന്നത് പോലെ അനുസരിക്കുന്നവർ മാത്രം എന്റെ ശരീരത്തിൽ തൊട്ടാൽ മതി "

സുനി ആകെ പതറി പൊയി.

സുനി, ശെരി എന്താ ഞാൻ ചെയ്യേണ്ടത്?

മോഹിനി, ആദ്യം പൊയി അടുക്കളയിലെ പാത്രം കഴുകിയിട്ടു വാ?

സുനി, ആജ്ഞാപിച്ചു എന്നെക്കൊണ്ട് പണിയെടുപ്പിക്കാൻ ഞാൻ ആര് നിന്റെ അടിമയൊ??

മോഹിനി, ആ അതെ.  

എന്റെ ശരീരത്തിൽ തൊടണമെങ്കിൽ മതി.

അടിമയെങ്കിൽ അടിമ. എന്ത് വിചാരിച്ചാലും കുഴപ്പമില്ല. പറഞ്ഞത് ചെയ്യാതെ എന്റെ ഒപ്പം കിടക്കാമെന്ന് വിചാരിക്കണ്ട.

സുനി, ചെയ്യാൻ എനിക്ക് സൗകര്യമില്ല.

മോഹിനി, വേണ്ടെങ്കിൽ വേണ്ട. ഞാൻ കിടക്കാൻ പോകുവാണ്.

ഒരു പത്തു മിനിറ്റ് കഴിഞ്ഞതിനു ശേഷം സുനി വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു.

സുനി, ശെരി. പാത്രം കഴുകി കഴിഞ്ഞാൽ അടുത്ത് കിടക്കാമല്ലോ?

മോഹിനി, " ഞാൻ ആലോചിക്കട്ടെ "

സുനി പത്രമെല്ലാം കഴുകി. വേഗം തന്നെ മുറിയിലേക്ക് കൊതിയോടെ ഓടി ചെന്നു.

സുനി അവളുടെ അടുത്ത് എത്തിയപ്പോൾ പതുക്കെ സ്പീഡ് കുറച്ചു നടന്നു.

എന്നിട്ട് കുറച്ചു ഗൗരവത്തിൽ പറഞ്ഞു "ഹാ, പത്രമെല്ലാം കഴുകിയിട്ടുണ്ട്.

മോഹിനി, ഹാ, എന്നാ എന്റെ ഒരു അടിപാവാട കൂടി അവിടെ കിടക്കുന്നുണ്ട്. അത് കൂടി അലക്കിയേരെ.

സുനി ഒന്നും മിണ്ടിയില്ല. അവൻ കുറച്ചു നേരം അവിടെ ഇരുന്നു. അവൻ അവളെ നോക്കി. അവൾ കിടക്കുന്നത് അവൻ നോക്കി ഇരുന്നു.

മോഹിനി ആണെങ്കിൽ തിരിഞ്ഞു കിടന്നു ഉള്ളിലെ ചിരി അടക്കി പിടിക്കുവായിരുന്നു.

അവൻ കുറച്ചു കഴിഞ്ഞു അവിടെ നിന്ന് എഴുന്നേറ്റു പൊയി. അവൻ അകത്തു ബാത്‌റൂമിലെ കല്ലിൽ തുണി അലക്കുന്ന ശബ്ദം അവൾക്ക് കേൾക്കാമായിരുന്നു. അവൾ പുഞ്ചിരിച്ചുക്കൊണ്ട് കിടന്നു.

സുനി അലക്കി കഴിഞ്ഞു തിരിച്ചു വന്നപ്പോൾ മോഹിനി കട്ടിലിൽ എഴുന്നേറ്റ് ഇരിക്കുന്നു.

മോഹിനി, അപ്പോൾ ജോലികൾ ചെയ്യാൻ അറിയാമല്ലോ. നിങ്ങൾക്ക് അപ്പോൾ എന്നെ ഇടയ്ക്ക് ഒന്ന് സഹായിച്ചൂടെ മനുഷ്യ. ഞാൻ ഈ ജോലിയെല്ലാം കഴിഞ്ഞ് വന്നിട്ട് ഇത് ഒറ്റയ്ക്ക് ചെയ്യണ്ടേ. നിങ്ങളെന്താ പറഞ്ഞത്. എന്റെ അടിമ ആണോ നിങ്ങളെന്നു അല്ലെ.

സുനി ചിരിച്ചു.

മോഹിനി, അടിമ എന്ന ഒന്നിങ്ങോട് വന്നേ. എന്താ ഇന്ന് കയ്യിൽ കണ്ട ആ പെട്ടിയിൽ. എനിക്ക് വേണ്ടിയുള്ളതാണോ ??

സുനി ആ ചെറിയ പെട്ടി തുറന്ന് അവൾക്ക് മേടിച്ച കൊലുസ്സ് കാണിച്ചു കൊടുത്തു.

മോഹിനി, എടൊ മനുഷ്യ നിങ്ങൾക്ക് പ്രാന്തുണ്ടോ ഈ കാശില്ലാതെ ഇരിക്കുമ്പോൾ ഇത് മേടിക്കാൻ.

സുനി, നിനക്കല്ലാതെ വേറെ ആർക്കാ ഞാൻ ഇത് മേടിക്കുക. നീ എന്റെ ദേവിയല്ലേ.

മോഹിനി, ആണോ.? ഞാൻ ദേവിയാണോ.

സുനി ചിരിച്ചുക്കൊണ്ട്, "അതേലോ"

മോഹിനി,  അപ്പോൾ ഞാൻ ദേവിയും, നിങ്ങളെന്റെ അടിമയും ആയോ?  ഇന്ന് ഒരു രാത്രി കൊണ്ട് കൊള്ളാമല്ലോ. എന്നാ നമുക്ക് ഇന്ന് അങ്ങനെയാക്കാം.

മോഹിനി, ശെരി ഈ ദേവിക്ക് അടിമ എന്താ കൊണ്ടുവന്നേക്കുന്നത്?

സുനി, "ഒരു പാദസരം ആണ് ദേവി"

അവൾ പൊട്ടിച്ചിരിച്ചു.

ആണോ...?

എന്നാൽ ദേവിയുടെ കാലിൽ അതൊന്നു ഇട്ടു തന്നെ. എങ്ങനെയുണ്ടെന്നു നോക്കട്ടെ ..!!

സുനി മുട്ടുകുത്തി നിന്ന് അത് അവളുടെ സുന്ദരമായ കാൽപാദങ്ങളിൽ ഇട്ടു കൊടുത്തു. എന്നിട്ട് ആ കാലിൽ ചുംബിച്ചു. സുനി എന്നിട്ട് എഴുന്നേൽക്കാൻ പോയപ്പോൾ മോഹിനി ചിരിച്ചുക്കൊണ്ട് പറഞ്ഞ്

" ദേവിയോട് ചോദിക്കാതെ കാലിലൊക്കെ ഉമ്മ വയ്ക്കാമോ അടിമേ . അനുവാദം ചോദിക്കണ്ടേ. എന്തായാലും തന്ന സ്ഥിതിക്ക് ഇനി നിർത്തണ്ട.

രണ്ടു പേരും പൊട്ടിച്ചിരിച്ചു ...

 

Kolussu - Malayalam Story

 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.