കഥ : ജീവിതം
രചന : ധന്യ
നിങ്ങൾ എനിക്കൊരു പേനയും ഇറേസറും കടം തരൂ, കണ്ണട കഷ്ണങ്ങൾ പോലെ, എൻ്റെ ജീവിത ചട്ടക്കൂട് ചിതറിപ്പോയിരിക്കുന്നു.
വിഷാദത്തിൻ്റെ ചിറകിന് മുറിവേറ്റ സമയവും കടന്നു പോയിരിക്കുന്നു. ഭ്രാന്തി പകലുകൾ വിഷാദത്തിന്റെ നൂൽ പാലത്തിലൂടെ എന്നെ കൊണ്ട് പോയിരിക്കുന്നു, ഞാൻ സഹായത്തിനായി നിലവിളിച്ചു, എൻ്റെ ശബ്ദമാരും കേട്ടില്ല.
ഞാൻ ഉച്ചത്തിൽ പാട്ടുകൾ പാടി, ചെവിയില്ലാത്തവർ അത് കേട്ടില്ല,, ഞാൻ ആർത്തു കരഞ്ഞു, കണ്ണുള്ളവർ അത് കണ്ടില്ല, നിരാശ എന്നിൽ ചേക്കേറി, എന്റെ ആത്മനൊമ്പരം ഉയർന്നു വന്നു, രോക്ഷം എന്നിൽ തിളച്ചു മറിഞ്ഞു, ഞാൻ അത് വാക്കുകളിൽ എഴുതി, ആർക്കും അത് മനസിലായില്ല, അത് എത്ര ചെറുതാണെന്നോ നീളമുള്ളതാണെന്നോ കണ്ണുകളൊന്നും കണ്ടില്ല.
മതി മതി, ഇനി വയ്യ,ഞാൻ സ്വയം അതിജീവിക്കാൻ സമയമായിരിക്കുന്നു.
ഈ പരിണതഫലത്തെ ഞാൻ കീഴടക്കേണ്ട സമയം കടന്നു പോയിരിക്കുന്നു, നിങ്ങളൊരു പേനയും പേപ്പറും എനിക്ക് കടം തരൂ,
എന്റെ ജീവിതമെന്ന സത്യത്തെ പേന കൊണ്ട് വരയ്ക്കാനും ഇറേസർ ഉപയോഗിച്ച് ക്ലിയർ ചെയ്യാനും ഞാൻ ശ്രമിക്കട്ടെ, അങ്ങനെ പൊട്ടി പോയ എൻ്റെ ജീവിതത്തിൻ്റെ തകർപ്പൻ ഭൂപടം ഞാനൊന്നു വരയ്ക്കട്ടെ.