പ്രണയസാഗരം

Pranayasagaram - Malayalam Story

 

രചന : ശിഹാബ് വഴിപ്പാറ

ആഗ്രഹിച്ച അധ്യാപകനായി ജോലി കിട്ടി അതും ആഗ്രഹിച്ച സ്ഥലത്ത് തന്നെ. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. ഇന്ന് ആദ്യത്തെ ദിവസ്സം ആണ്. എങ്ങനെ കുട്ടികളുടെ പ്രതികരണം ഒന്നും ഒരു ഐഡിയ ഇല്ല.


എന്നാലും സ്കൂൾ തുറക്കുന്ന ദിവസ്സം ആയത് കൊണ്ട് എല്ലാവർക്കും നല്ല പ്രതീക്ഷ തന്നെ ആയിരിക്കും. കാർ വേഗം പാർക്കിങ് ഏരിയായിൽ നിറുത്തി, വേഗം ത്തന്നെ സ്റ്റാഫ് റൂമിൽ എത്തി. അവിടെ അധ്യാപകരോകെ കുറവായിരുന്നു. എല്ലാവരും എത്താൻ ആകുന്നൊള്ളു എന്ന കരുതിയത് പക്ഷെ അങ്ങനെ അല്ലായിരുന്നു. ഇന്ന് പ്രവേശനോത്സവം ആയത് കൊണ്ട് എല്ലാവരും ക്ലാസ്സ് നടക്കാത്ത ഒരു ക്ലാസ് മുറിയിൽ ആയിരുന്നു. എല്ലാവരും തിരക്കിലായിരുന്നു. നവാഗതരെ വരവേൽക്കാൻ വർണ്ണ ബലൂണുകളും മറ്റും തെയ്യാറാകുന്ന തിരക്കിലായിരുന്നു.

ഇതാരാ ശിഹാബ് മഷോ!!!

ഞാൻ അൽപ്പം താമസിച്ചു അല്ലെ?

ഇല്ല മാഷേ... രണ്ട് മൂന്ന് പേര് ഇനിയും വരാൻ ഉണ്ട്. പിന്നെ മാഷിനെ കഴിഞ്ഞ ആഴ്ചയിലെ ക്ലാസ്സിൽ എല്ലാവരും പരിചയപെട്ടതാണെല്ലോ അല്ലെ?

അതെ... മാഷെ എന്നാലും എല്ലാവരെയും അങ്ങ് മനസിലായിട്ടില്ല.

അതൊക്കെ മനസ്സിലാകും മാഷെ ഇന്ന് തുടക്കം അല്ലെ.

ശെരി വേണു മാഷെ...

മാഷെ ഇന്ന് മുബഷിറ ടീച്ചർ ലീവാണോ?

എന്താ മാഷെ ഒരു ഇളക്കം, ആദ്യ ദിവസം തന്നെ വേണോ ഇതൊക്കെ?

അതല്ല മാഷെ.. ഞാൻ അവളെ ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ ക്ലാസ്സിൽ ഡീറ്റയിൽ ആയി പരിജയപെട്ടത്.

അങ്ങനെ തന്നെ ആണോ മാഷെ...?  

ഞാൻ ചുമ്മാ പറഞ്ഞതാ മാഷെ ഇങ്ങള് ബേജാറാ വേണ്ടട്ടോ. അവരൊക്കെ അവിടെ പായസം ഉണ്ടാകുന്ന തിരക്കിലാ അവിടെ ഒന്ന് പോയി നോക്ക്.

ശെരി.

എന്താ മാഷെ പായസം ആയോ എന്ന് നോക്കാൻ വന്നതാണോ?

അതല്ല എല്ലാവരെയും ഒന്ന് കാണാൻ.

അപ്പൊ മുബഷിറ ടീച്ചറെ കാണേണ്ടേ?

എന്ത് പറ്റി, എല്ലാവർക്കും. ഞാനും ടീച്ചറും അന്ന് കൂടുതൽ സംസാരിച്ചു എന്നല്ലാതെ ഒന്നും ഉണ്ടായിട്ടില്ലെല്ലോ, അല്ല ചെറിയ ഒരു മോഹം മനസ്സിൽ തോന്നി എന്നത് ശെരി തന്നെ, പക്ഷെ അത് അങ്ങനെ ഓപ്പൺ ആയി പറയാൻ പറ്റുമോ


ഇനി ടീച്ചർ എങ്ങാനും ഇവരോട് വല്ലതും പറഞ്ഞോ

 
അങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴാണ് മുബഷിറ ടീച്ചർ വന്നത്. മാഷ് എന്നെ  ചോദിച്ചിരിന്നോ?

ഞാൻ എല്ലാവരെയും ചോദിച്ച കൂട്ടത്തിൽ ടീച്ചറെയും ചോദിച്ചു അത്രേയൊള്ളൂ.

അതല്ല മാഷെ ... അപ്പൊ മാഷിന് എന്നോട് ഒന്നും ഇല്ലേ?

ടീച്ചർ എന്തൊക്കെയാ പറയുന്നത് എനിക്ക് ഒന്നും മനസ്സിലായില്ല.

മാഷിന് ഓർമ്മയില്ലേ... ആറ് മാസം മുൻപ് ഒരാൾ ബസിൽ നിന്നും എന്റെ ബാഗ് തട്ടി എടുത്ത് ഓടിയത്, അന്ന് മാഷ് ആയിരുന്നു കള്ളന്റെ പിന്നാലെ ഓടിയത്. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും കയ്യേറ്റം ഉണ്ടാകുകയും ചെയ്‌തു. പിന്നെ മാഷിന്റെ ഷർട്ട്ന്റെ പോക്കറ്റ് കീറിയത് കാരണം നിങ്ങളുടെ പേഴ്‌സ് എന്റെ കയ്യിൽ തന്നു. പിന്നെ മാഷ് അത് വാങ്ങാതെ ബസിൽ നിന്നും ഇറങ്ങി. അന്ന് ഞാൻ സ്കൂളിൽ തന്നെ ആയിരുന്നു. എന്റെ കയ്യിൽ നിങ്ങളുടെ ഫോട്ടോയുള്ള പേഴ്‌സ് കണ്ടതും സ്റ്റാഫ് റൂമിൽ അതൊരു ചർച്ചയുമായി. എല്ലാവരും കൂടി നിങ്ങൾക്കു എന്റെ കാമുകന്റെ സ്ഥാനമായിരുന്നു തന്നത്. അന്ന് ഞാൻ അങ്ങനെ ചിരിച്ചു കളഞ്ഞെങ്കിലും മാഷ് എന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു.

 
ഞാൻ ഇടക്ക് നിങ്ങളുടെ പേഴ്‌സ് നോക്കുന്നത് സ്റ്റാഫ്‌റൂമിൽ പലരും കണ്ടു. ഞാൻ അതിൽ നിങ്ങളുടെ ഫോൺ നമ്പറോ അഡ്രെസ്സൊ ഉണ്ടോ എന്ന് നോക്കിയതായിരുന്നു. പക്ഷെ എല്ലാവരും കൂടി കളിയാക്കി എന്റെ കാമുകസ്ഥാനം ഉറപ്പിക്കുകയായിരുന്നു. എല്ലാവരും കളിയായി കണ്ട കാര്യമാണെങ്കിലും എന്റെ മനസ്സിൽ നിങ്ങളുടെ മുഖം വല്ലാത്ത ആഴത്തിൽ പതിഞ്ഞിരുന്നു. പിന്നെ കഴിഞ്ഞ ആഴ്ചയിലെ ക്ലാസ്സിൽ നിങ്ങളെ കണ്ടതും നമ്മൾ ഒരുമിച്ചു സംസാരിച്ചതും എല്ലാവരും വല്ലാത്ത രസത്തോടെ ആയിരുന്നു നോക്കിയിരുന്നത്. മാഷെ കാളിയായിട്ടാണെകിലും ഞാൻ ഒരുപാട് കിനാവ് കണ്ടതാണ് എന്നെ നിരാശപെടുത്തരുത് ഇപ്പൊ ബെല്ലടിക്കും. ഞാൻ പോട്ടെ ..

എന്താ ശിഹാബ് മാഷേ... അടുത്ത് ഒരു ബിരിയാണിക്കുള്ള വകുപ്പ് ഉണ്ടാകുമോ?

നോക്കാം മാഷേ!!

പിന്നെ ഇപ്പൊ ക്ലാസ്സ്‌ തുടങ്ങും.. പോട്ടെ..

ടൈം ടേബിൾ ആദ്യം തന്നെ നോക്കിയത് കാരണം നേരെ എന്റെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു. ക്ലാസ്സിൽ എത്തിയതും കുട്ടികൾ എല്ലാം വളരെ ബഹുമാനത്തോടെ പറഞ്ഞു ഗുഡ് മോർണിംഗ് സർ, അപ്പോഴാണ് ശ്വാസം നേരെ വീണത്. കുട്ടികൾ ഞാൻ പ്രതീക്ഷിച്ച പോലെയുള്ള അലമ്പ് ഒന്നും ഇല്ല. ഗുഡ് മോർണിംഗ് എല്ലാവരും നല്ല സന്തോഷത്തി ലാണെല്ലോ അല്ലെ.

അതെ മാഷേ ...

എന്റെ പേര് ശിഹാബ് ഞാനാണ് നിങ്ങളുടെ ക്ലാസ് മാഷ്. പിന്നെ എന്റെ വിഷയം മലയാളം ആണ് ട്ടോ .. അപ്പൊ എല്ലാവരും പുസ്തകം ഒന്നും കൊണ്ട് വന്നിട്ടില്ലേ ഇന്ന്?

ഇല്ല മാഷെ ...

ഓക്കേ അപ്പൊ നമുക്ക് ഒരു പണി ചെയ്യാം, എല്ലാവരും നിങ്ങളെ സ്വയം പരിചയപെടുത്തുക അവിടെ ഇരുന്നു പറഞ്ഞാൽ മതി, അപ്പോഴേക്കും പായസം എത്തി ഇനി എല്ലാവരും പായസം കുടിക്കുക, അതിനു ശേഷം നമുക്ക് പരിചയപെടാം. കുട്ടികളുടെ പരിജയപെടലൊക്കെ കഴിഞ്ഞു. ഒന്ന് ഫ്രീ ആയപ്പോഴേക്കും ലോങ്ങ്ബെൽ അടിച്ചു, ഇനി എങ്ങനെ സ്റ്റാഫ് റൂമിൽ പോകും, എന്നൊരു ചിന്ത വല്ലാതെ ബുദ്ധിമുട്ടിച്ചു. ഏതായാലും കുറച്ചു കഴിഞ്ഞു പോകാം എന്ന് കരുതി, അപ്പോഴേക്കും മുബഷിറ ടീച്ചർ നേരെ എന്റെ അടുത്തേക്ക് വന്നു.

എന്താ മാഷെ .... ഇറങ്ങാനുള്ള പരിപാടി ഒന്നും ഇല്ലേ?
ഇവിടെ തന്നെ കൂടാനാണോ പരിപാടി?

അല്ല ടീച്ചർ, ഞാൻ ഇറങ്ങാൻ തുടങ്ങുകായായിരുന്നു, ടീച്ചർ നേരത്തെ പറഞ്ഞ കള്ളന്റെ കഥ എനിക്ക് ഇപ്പോഴാണ് ഓർമ്മ വന്നത്, ഞാൻ സാധാരണ പേഴ്‌സ് ഉപയോഗിക്കാറില്ല. പിന്നെ അന്ന് ഞാൻ വാങ്ങിയ പുതിയ പേഴ്‌സ് ആയിരുന്നു, അതാ ഞാൻ വാങ്ങാതെ പോയത്, വാങ്ങാൻ മറന്നതാണ്.

പിന്നെ എന്തായി മാഷെ ഞാൻ പറഞ്ഞ കാര്യം?

എന്താ ടീച്ചറെ?

നമ്മുടെ കല്ല്യാണ കാര്യം.

അത് പിന്നെ ടീച്ചറെ ഞാൻ .. എന്റെ ഉമ്മ എന്നോട് പറയാറുണ്ടായിരുന്നു ഞാൻ പ്രണയിച്ചെ കല്യാണം കഴിക്കൂ എന്ന്. പക്ഷെ എന്റെ മനസ്സിൽ അങ്ങനെയുള്ള ഒരു ചിന്തയൊന്നും വന്നിരുന്നില്ല. പക്ഷെ കഴിഞ്ഞ ആഴ്ച്ച ടീച്ചറോട് സംസാരിച്ച ശേഷം എനിക്ക് ഒരു മോഹം ഉണ്ടായിരുന്നു. പക്ഷെ ടീച്ചർ അത് എങ്ങനെ എടുക്കും എന്നായിരുന്നു എന്റെ പേടി, ഇപ്പൊ പിന്നെ പേടിയുടെ ആവശ്യം ഇല്ലല്ലോ അല്ലെ?

അത് കേട്ടപ്പോൾ ടീച്ചറും ഒന്ന് ചിരിച്ചു പിന്നെ മുഖത്ത് വല്ലാത്ത ഒരു നാണവും ..

അപ്പൊ ശെരി മാഷെ നാളെ കാണാം.

ശെരി ടീച്ചർ.

ടീച്ചർ നടന്നു പോകുന്നത് കാണാൻ തന്നെ ഒരു വല്ലാത്ത ഭംഗി തന്നെ തോന്നി.

ചില ഇഷ്ടങ്ങൾ അങ്ങനെയാണ് നമ്മൾ അറിയാതെ നമ്മിൽ അണഞ്ഞു ചേരും... അതിന് ഒരു വല്ലാത്ത സുഖം തന്നെയുണ്ട്.

 

Pranayasagaram - Malayalam Story


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.