കഥ : കുടുംബം
രചന : ലിഷ ജോയ്
തിരകൾ അതിശക്തമായി കരയിലേക്ക് അടിച്ചു കയറുന്നുണ്ട്. ഹരിയുടെ കാലുകളിൽ വെള്ളം നന്നായി നന്നെഞ്ഞിട്ടുണ്ട്, കണ്ണുകൾ ദൂരെ എവിടേക്കൊയോ നോക്കിയാണ് ഇരുപ്പ്. എന്ത് തീരുമാനം എടുക്കണം എന്ന് ഇപ്പോളും ഹരിക്ക് നിശ്ചയം ഇല്ല ...
ആതിര ആണ് ഹരിയുടെ ഭാര്യ.
നല്ലൊരു കുടുംബജീവിതാമായിരുന്നു അവരുടേത്. ജീവിതത്തിൽ പ്രത്യേകിച്ചു പ്രശനങ്ങൾ ഒന്നും തന്നെ ഇല്ല. പക്ഷെ പെട്ടന്നായിരുന്നു അവരുടെ ജീവിതം മാറി മറിഞ്ഞത്. ഹരിക്ക് ഒരു കമ്പനി യിൽ ആയിരുന്നു ജോലി, അത്യാവശ്യം വരുമാനം ഉണ്ട്, എന്നാലും ആതിരയും ജോലിക്കു പോകുന്നുണ്ടായിരുന്നു.
ഒരു മകൾ ആയിരുന്നു അവർക്കു.
ആതിരയുടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന അജിത്തുമായി ചെറിയ ഒരു അടുപ്പം അതിരക്കുളതായി ഹരിക്കു പലപ്പോഴും തോന്നിയിട്ട് ഉണ്ട്. പക്ഷെ ഹരി അതൊന്നും കാര്യമാക്കി എടുത്തില്ല. നീണ്ട ഫോൺ വിളികൾ, ഹരിയെ കാണുമ്പോ ഉള്ള വെപ്രാളം അതൊക്കെയും ഹരിയിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ട് ഉണ്ട്. ഒരു ദിവസം ഹരി രണ്ടും കല്പിച്ചു ആതിരയോട് ചോദിച്ചു....
ആദ്യം അവളത് നിഷേധിച്ചെങ്കിലും പിനീട് അവൾ ആ സത്യo തുറന്നു പറഞ്ഞു. എനിക്ക് അജിത്തിനോട് അടുപ്പം ഉണ്ട്. അതു ഒരു പ്രണയം അണോ ഇഷ്ടം മാത്രം ആണോ എന്നൊന്നും എനിക്ക് അറിയില്ല. അജിത്തുമായി ഒരകലം പാലിക്കാൻ ശ്രമിച്ചിട്ടുണ്ടങ്കിലും, മനസ്സിൽ ഒരുതരം വിങ്ങൽ അനുഭവപ്പെടും. പിന്നെ വീണ്ടും കൂടുതൽ കൂടുതൽ അടുക്കും...
എന്ത് ചെയണം എന്ന് അറിയാത്ത അവസ്ഥ ...
ഹരിയോട് ആതിര യാതൊരു വിധ ദേഷ്യമോ അകൽച്ചയോ ഇന്ന് വരെ കാണിച്ചിട്ട് ഇല്ല. അതുകൊണ്ട് തന്നെ ഒരു ഭാര്യ എന്ന നിലയിലോ .., അമ്മ എന്ന നിലയിലോ അവളിൽ യാതൊരു കുറ്റവും ഹരിക്ക് തോന്നിയിട്ടില്ല.
കാലുകളിൽ തിരമാല വന്നു അടിച്ചപ്പോൾ ആണ് ഹരി സുബോധത്തിലേക്കു വന്നത്. എന്തായിരിക്കും ആതിരക്കു സംഭവിച്ചിട്ടുണ്ടാവുക. ഹരിയുടെ മനസ്സിൽ ഒരുപാട് ചിന്തകൾ വന്നു കൊണ്ടിരുന്നു. അവരുടേത് ഒരു അറേഞ്ച് മാര്യേജ് ആയിരുന്നു. കാണാൻ സുമുഖനായ ഹരിയും ആതിരയും കാഴ്ചക്കും നല്ല മാച്ച് ആയിരുന്നു. പിന്നീട് ഒരു വർഷത്തിനുള്ളിൽ തന്നെ അവർക്കു അമ്മു ജനിച്ചു. കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി അവർ മുന്നോട്ട് പോയി.
അമ്മു സ്കൂളിൽ പോയി തുടങ്ങിയപ്പോൾ തന്നെ ആതിരയും ജോലിക്ക് പോകാൻ തുടങ്ങി. തരക്കേടില്ലാത്ത സാലറി കിട്ടുന്നത് കൊണ്ട് തന്നെ അവർക്കിരുവർക്കും വളരെ സന്തോഷമായിരുന്നു. പക്ഷെ എവിടെ ആണ് പാളിപോയത് ..?
ഹരി അതു തിരിച്ചറിഞ്ഞു ....
ഒരു പെണ്ണിന്റെ മനസിനെ സ്വാധീനിക്കാൻ എളുപ്പം കഴിയുന്നതു, അവളുടെ മനസിലെ ചിന്തകളെ തിരിച്ചറിഞ്ഞു ആ ഹൃദയത്തെ ചേർത്ത് നിർത്താൻ കഴിയുമ്പോൾ മാത്രം ആണ്. കുടുംബജീവിതം യന്ത്രികമായപ്പോൾ ഹൃദയo കൊണ്ട് തങ്ങൾ അകന്നു പോയി.
ശൂന്യമായ കൂട്ടിൽ പുതിയ കിളികൾ ഓടിയെത്തുമല്ലോ?
ഹരിക്കു ആതിരയെ മനസ്സിൽ ആക്കാൻ കഴിഞ്ഞു. കൂടെ ചേർത്ത് നിർത്താനും, അവിടെ തെറ്റായ ഒരു തീരുമാനം ആയിരുന്നു എടുത്തിരുന്നു എങ്കിൽ. പെട്ടെന്ന് ആതിര വന്നു വിളിച്ചപ്പോളാണ് ഹരി ഓർമയിൽ നിന്നും ഉണർന്നത്.
2 വർഷം കഴിഞ്ഞിരിക്കുന്നു. കുടുംബജീവിതം ആസ്വദിച്ചു അവർ മുന്നോട്ട് പോകുന്നു. ആതിരക്ക് ഇന്ന് എല്ലാം ഷെയർ ചെയ്യാൻ ഹരിയുണ്ട്. അവളുടെ ബേസ്ഡ് ഫ്രണ്ട് എന്ന് ഹരിയാണ്. കൂടെയുള്ള ആളെ മനസ്സിൽ ആക്കാനും അവരുടെ കൊച്ച് കൊച്ച് ആഗ്രഹങ്ങളും ഇഷ്ടങ്ങളും മനസ്സിൽ ആക്കി മുന്നോട്ടു പോകാനും സാധിച്ചാൽ, ആ നാല് ചുമരുകൾകുളിലെ സ്വർഗം നമ്മുടെ കൈയിൽ സുരക്ഷിതം ആണ്....