ചന്ദാളഭൂവി

chandalabhoovi-malayalam-story

 

രചന : അജീഷ്. വി. എസ്  


ഉറങ്ങുവാണോ നീ, വരുന്നില്ലേ എന്നെ കാണുവാൻ? ഞാൻ നിന്നെയും കാത്തിരിക്കുകയാണ്, എത്രയോ എത്രയോ കാലങ്ങ ളായി, ജന്മങ്ങളായി ഞാൻ നിന്നെയും കാത്തിരിക്കുന്നു. വരൂ, വന്നു എന്നോട് ചേരു.....”

 

ഒരു സംഗീതം പോലെ മനോഹരമായ സ്വരം, മുത്തുമണികളുടെ കിലുക്കം പോലെ, മോഹ പരവശയായ പെണ്ണിന്റെ കൊഞ്ചൽ.

 

വരാനല്ലേ പറഞ്ഞത്, കാറ്റ് പോലെ ഒഴുകി ഒഴുകി നീ വാ, വന്നു എന്നിൽ ചേര്, വന്നു ചേരാനല്ലേ പറഞ്ഞത്”. വരാൻ !!!

 

ചെറുകാറ്റ് കൊടുങ്കാറ്റായി മാറുന്ന പോലെ അവളുടെ കൊഞ്ചൽ അട്ടഹാസമായി മാറി, പല്ലുകൾ ഞെരിച്ചു അവൾ അലറി വിളിച്ചു, കാതുകൾ തുളച്ചു അവളുടെ അലർച്ച എന്റെ തലക്കുള്ളിൽ വീണ്ടും വീണ്ടും മുഴങ്ങി. കാതുകൾ പൊത്തിപിടിച്ചു ഞാൻ എവിടേക്കോ ഓടിമാറുവാൻ ശ്രമിച്ചു, കാലുകൾ ചലിക്കുന്നില്ല, തലക്കുള്ളിൽ വീണ്ടും വീണ്ടും അവളുടെ അലർച്ച, ഭ്രാന്ത്, തലച്ചോറിലെവിടെയൊക്കെയോ ഭ്രാന്തിന്റെ വേരുകൾ പിടിമുറുക്കി, ഞാൻ പൊട്ടിച്ചിരിച്ചു, ഭിത്തിയിൽ നെറ്റി കൊണ്ട് ആഞ്ഞിടിച്ചു വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു ഒഴുകിയിറങ്ങിയ രക്തം എന്റെ കണ്ണുകളിലൂടെ കവിളിനെ നനച്ചു ചുണ്ടിലേക്കെത്തി, നാവു നീട്ടി ഞാൻ അതിന്റെ രുചിയറിഞ്ഞു, എന്റെ രക്തം, നാവിൻ തുമ്പിലൂടെ ഒഴുകിയ രക്തം കടവായിലൂടെ വസ്ത്രം നനച്ചു താഴേക്ക് ഒഴുകിയിറങ്ങി, കാലുകളിലൂടെ നിലത്തെത്തിയ രക്തത്തുള്ളികൾ ഒന്ന് ചേർന്ന് ഒരു പാമ്പിനെ പോലെ പുളഞ്ഞു അപ്പോഴും അവളുടെ അലർച്ച എന്റെ തലച്ചോറിൽ മുഴങ്ങുന്നുണ്ടായിരുന്നു. ഫണമുയർത്തിയ പാമ്പിനെ പോലെ പുളഞ്ഞ രക്തത്തുള്ളികൾ എന്റെ കാലുകളിൽ ചുറ്റി, ഞാൻ നില തെറ്റി താഴെ വീണു.

 

ഒരു ഞെട്ടലോടെ ഞാൻ കണ്ണുകൾ തുറന്നു.. ദേഹമാസകലം വിയർത്തു കുളിച്ചിരുന്നു, എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ കുറച്ചു സമയമെടുത്തു. ഹോ വല്ലാത്തൊരു സ്വപ്നം. ഓഫീസിനു ഉള്ളിലെ ഉച്ചയുറക്കം എനിക്ക് പതിവില്ലാത്തത് ആണ്. പക്ഷെ ഇന്നെന്തോ ഉറങ്ങിപ്പോയി, മുന്നിലെ കമ്പ്യൂട്ടറിലെ സ്ക്രീനിൽ ഓടി കളിക്കുന്ന ചെകുത്താന്റെ പടമുള്ള സ്ക്രീൻ സേവർ എന്നെ നോക്കി പല്ലിളിച്ചു.

 

സമയം മൂന്നര കഴിഞ്ഞിരുന്നു, പെട്ടെന്ന് എന്റെ ചിന്തകളെ മുറിച്ചു കൊണ്ട് മൊബൈൽ ശബ്ദിച്ചു. ഓർക്കാപുറത്തുള്ള ആ ശബ്ദത്തിൽ ഞാൻ ചെറുതായൊന്നു ഞെട്ടി, മേശപ്പുറത്തെ മൊബൈൽ എടുത്ത നേരം കൈ തട്ടി വെള്ളം നിറച്ച ജാർ നിലത്തു വീണു പൊട്ടി. എനിക്ക് എന്താണ് സംഭവിക്കുന്നത്, ആ സ്വപ്നം എന്റെ മനസിനെ വല്ലാതെ സ്വാധീനിച്ചുവല്ലോ. പൊട്ടിയ ജാറിലൂടെ നിലത്തു വീണ വെള്ളം എന്റെ കാലുകളെ നനച്ചു കൊണ്ട് അവിടെയെല്ലാം പരന്നൊഴുകി, ഗ്രാനൈറ്റ് പാകിയ നിലത്തു ആരോ വരച്ച ചിത്രം പോലെ അത് കാണപ്പെട്ടു.

 

എന്തുകൊണ്ടോ എനിക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപെട്ടു, ഇന്നത്തെ യാത്ര മാറ്റിവെച്ചാലോ, ഇല്ലാ, അത് സാധിക്കില്ല, മുൻകൂറായി എല്ലാം പറഞ്ഞുറപ്പിച്ചത് കൊണ്ട് യാത്ര ഒഴിവാക്കാൻ സാധിക്കില്ല, ഒന്നോ രണ്ടോ ദിവസത്തെ ജോലി അത്രമാത്രമേ എനിക്കവിടെ ചെയ്യേണ്ടതായി ഉള്ളു. വസ്തുവിന്റെ പ്രമാണങ്ങൾ അടക്കമുള്ള രേഖകൾ പരിശോധിച്ച് പിഴവുകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ചു വസ്തുവിന്റെ കൈവശ അവകാശം നേടിക്കൊടുത്താൽ നല്ലൊരു തുക കയ്യിൽ വരും. അത്ര ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല അത്, നേരവകാശികൾ മരണപ്പെട്ട പോയ വസ്തുവിന് തായ് വഴിയിലെ മറ്റൊരാൾക്ക് ഉടമസ്ഥ അവകാശം കിട്ടാൻ ചില ചെറിയ പേപ്പർ വർക്കുകൾ മാത്രം മതിയാകും, അതിൽ ഒതുങ്ങിയില്ലയെങ്കിൽ മാത്രം കോടതി വഴി ഒരു മൂവ്മെന്റ്, അത്രയേ വേണ്ടു. ഫയലുകൾ മടക്കി സിസ്റ്റം ഓഫ് ചെയ്തു ഞാൻ എഴുന്നേറ്റു. തറയിലെ വെള്ളത്തുള്ളികൾ ഒരു പെൺകുട്ടിയുടെ മുഖചിത്രം പോലെ തെളിഞ്ഞു നിന്നു, കണ്ണീരു അണിഞ്ഞു അരുതേ എന്ന് അപേക്ഷിക്കുന്നത് പോലെ ആ മുഖചിത്രം എനിക്ക് തോന്നി.

 

നാലര മണി കഴിഞ്ഞു, വേഗം കുളിച്ചു അമ്പലത്തിൽ പോകണം, അതിനു ശേഷം അങ്ങോട്ടേയ്ക്ക് യാത്ര, നന്ദനപുരം അതാണ് സ്ഥലം. തഞ്ചാവൂരിനു അടുത്തെവിടെയോ ആണത്.

 

പണ്ട് രാജഭരണകാലത്ത് രാജസദസ്സിലെ സുന്ദരിമാരായ നർത്തകി കൾക്ക് ചോള രാജാക്കൻമ്മാരോ സമ്മാനമായി നൽകിയ എട്ടു കെട്ടും അതിനു ചുറ്റുമുള്ള നാലേക്കർ സ്ഥലവും. കാലപ്പഴക്കം കൊണ്ട് കേടുപാടുകൾ സംഭവിച്ച ആ കെട്ടിടവും ആളനക്കം ഇല്ലാത്ത പറമ്പും അതാണ് വസ്തു.

 

കുളി കഴിഞ്ഞു ക്ഷേത്ര ദർശനം കഴിച്ചപ്പോഴേക്കും സമയം ആറു ആയിരുന്നു, രാത്രിയിൽ ഒറ്റക്ക് ഡ്രൈവ് ചെയ്യുന്നത് മനോഹരമായ അനുഭവമാണ്, അത്തരത്തിൽ ഒരു ചിന്ത കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് ഈ പ്രോജക്റ്റ് ഏറ്റെടുത്തത്.

 

വീട്ടിൽ നിന്നും കാർ സ്റ്റാർട്ട് ചെയ്തു പുറത്തേക്കിറക്കി ആദ്യ വളവു കഴിഞ്ഞതേ ഉള്ളു, അന്തരീക്ഷത്തിൽ നിന്നും പൊട്ടി വീണത് പോലെ ഒരു കരിമ്പൂച്ച എന്റെ വണ്ടിയുടെ ബോണറ്റിൽ വന്നിടിച്ചു നേരെ വാഹനത്തിനു അടിയിലേക്ക് പോയി, പുറകെ വശത്തെ ടയർ അതിന്റെ ദേഹത്തു കൂടി കയറി ഇറങ്ങിയത് ഞാൻ അറിഞ്ഞു, പ്രാണഭയം കൊണ്ട് അലറി വിളിച്ച ആ ജീവിയുടെ ശബ്ദം അവിടെ മുഴങ്ങി.

 

അപശകുനമാണല്ലോ സാർ, എങ്ങോട്ടേക്കാ യാത്ര? ചായക്കടയിലെ ഗോപാലൻ ചേട്ടനാണ്.

 

തഞ്ചാവൂർ വരെ ചേട്ടാ, അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ വാഹനം വശത്തേക്ക് ഒതുക്കി.

 

ശവം കണ്ടു യാത്ര തുടങ്ങിയാൽ ശകുനം നല്ലത് എന്നല്ലേ ഗോപാലൻ നായരേ? കൈയിൽ ഒരു ചായഗ്ലാസുമായി രാമൻ കൊച്ചേട്ടനാണ് ചോദിച്ചത്

 

എനിക്കെന്തോ വാഹനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തോന്നിയില്ല, ഒരുപക്ഷെ ചതഞ്ഞരഞ്ഞ പൂച്ചയെ കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാകും.

 

പോകുന്ന വഴിക്ക് ഗണപതി കോവിലിൽ ഒരു തേങ്ങാ അടിച്ചേക്കു കുഞ്ഞേ, വിഘ്നേശ്വരനല്ലേ, കൈ വിടില്ല.

 

ഗോപാലൻ ചേട്ടൻ പറഞ്ഞതിന് തല കുലുക്കി സമ്മതം അറിയിച്ചു ഞാൻ വാഹനം മുന്നോട്ട് ഓടിച്ചു, പലവിധ ചിന്തകൾ മനസ്സിൽ നിറഞ്ഞുകൊണ്ടേയിരുന്നു, ഒരു യന്ത്രം പോലെ തിരക്ക് നിറഞ്ഞ നിരത്തിലൂടെ ഞാൻ വാഹനമോടിച്ചു, ഉച്ചഭാഷിണിയിലൂടെ ഭക്തി ഗാനങ്ങൾ കേട്ട് തുടങ്ങി, ഏതോ അമ്പലത്തിൽ ഉത്സവം നടക്കുക യായിരിക്കണം, കേരളത്തിന്റെ അതിർത്തി കടന്നു വാഹനം തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു, നിരനിരയായി ഒഴുകി നീങ്ങുന്ന വാഹനങ്ങൾക്കൊപ്പം എന്റെ വാഹനവും നീങ്ങി, ആദ്യമായി രാത്രിയുടെ സൗന്ദര്യം എനിക്ക് ആസ്വദിക്കുവാൻ സാധി ക്കുന്നുണ്ടായിരുന്നില്ല, വലിയൊരു വാൾ കയ്യിലേന്തിയ കറുപ്പു സ്വാമിയുടെ കട്ടൗട്ടുമായി വിളക്കുകളാൽ അലങ്കരിച്ച ഘോഷയാത്ര എനിക്ക് മുന്നിലായി കടന്നു പോകുന്നുണ്ടായിരുന്നു.

 

പോകാതെ, പോകാതെ പോകാതെ. സൊന്ന പുരയിമാട്ടെങ്കിറ?” വഴിയരികിലെ ഒരു ഭ്രാന്തനാണ് അലറി വിളിക്കുന്നത്, അവന്റെ കണ്ണുകളും ചൂണ്ടിയ വിരലും എന്റെ നേരെയാണോ?

 

തലമുടി വലിച്ചു പറിച്ചു അയ്യാൾ വീണ്ടും ആക്രോശിച്ചു, മുന്നോട്ട് നീങ്ങുന്ന വാഹനത്തിലെ റിയർ വ്യൂ ഗ്ലാസിലൂടെ ഞാൻ അയ്യാളെ നോക്കി, അതെ അയ്യാൾ എന്നെ തന്നെയാണ് നോക്കുന്നത്, എന്നോട് തന്നെയാണ് പറയുന്നത്. മനസ് വീണ്ടും അസ്വസ്ഥമായി. തിരക്ക് കുറഞ്ഞു തുടങ്ങി, വാഹനത്തിന്റെ വേഗത കൂടി, നിരത്തിൽ ഞാൻ മാത്രമായി, കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വൈദ്യത വിളക്കുകൾ പുഞ്ചിരി തൂകുന്ന തമിഴന്റെ നിരത്തിലൂടെ എന്റെ വാഹനം വേഗത്തിൽ ഓടിക്കൊണ്ടിരുന്നു, ആരോ തലോടി ആശ്വസിപ്പിക്കുന്ന പോലെ വശങ്ങളിൽ നിന്നുള്ള തണുത്ത കാറ്റ് എന്റെ കവിളിലും ഞെഞ്ചിലും തലോടിക്കൊണ്ടേയിരുന്നു. അറിയാതെ കണ്ണുകൾ അടഞ്ഞു പോയി.

 

ഗൗരി അതാ എൻ പേര്, നാൻ നല്ല ആട്ടം അടുവേൻ, എങ്ക അമ്മ താൻ സൊല്ലികൊടുത്തേൻ, ഉങ്കളുക്ക് ആട്ടം പാക്കണമാ?

 

എന്റെ മുന്നിലിരുന്ന് ശബ്ദം താഴ്ത്തിയാണ് അവൾ സംസാരി ക്കുന്നത്.

 

നിനച്ചാലും പാക്കവേ മുടിയലേ, തഞ്ചാവൂർ വാഴും ചോളരാജനുക്ക് ദാസി നാൻ, അന്ത രാജ മുന്നാടി മട്ടും നാൻ ആടറെൻ.”

 

ഇടതു കൈ ഇളിയിൽ കുത്തി വലത് കൈ മുകളിലേക്ക് ഉയർത്തി അവൾ അത് പറഞ്ഞത് എനിക്ക് കൗതുകമായി,

 

തഞ്ചാവൂർ കോവിലിലെ കടവുൾ മുന്നാടിയും അടുവേൻ, ഉന്നാലെ പാക്കവേ മുടിയാത്, ആമാ നീ എങ്കെ പോറേൻ, എൻ വീട്, സ്വത്ത്, സിലങ്ക, എല്ലാമേ അവങ്ക മൂന്നടി ഒപ്പടിക്ക പോയിട്ടേയിരിക്കെയാ, നല്ല തെരിയുമേ, എല്ലാമേ എനക്ക് നല്ല തെരിയുമേ.”

 

അവളുടെ ശബ്ദത്തിൽ ഒരു നനവ് കടന്ന് കൂടിയത് പോലെ എനിക്ക് തോന്നി.

 

വേണാണ്ട, അന്ത മാതിരി ഒന്നുമേ പണ്ണാതെ, അവങ്കെയെല്ലാം റൊമ്പ മോശമാന ആള്, തിരുമ്പി പോ കണ്ണാ, എന്നെ അങ്കയെ തൂങ്ക വിട്ടിട്ട് നീ തിരുമ്പി പോ കണ്ണാ.”

 

അവളുടെ കവിളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി.

 

പോക സൊന്ന പുരിയലിയാ, പോടാ പോ, എൻ കണ്ണ് മുന്നാടി നിന്ത് എങ്കയവത് ഓടി പോ.”

 

അലർച്ചയായിരുന്നു അത്, ആജ്ഞയായിരുന്നു അത്, കണ്ണുനീരിനു പകരം കവിളിലൂടെ രക്തം ഒഴുകിയിറങ്ങുകയായിരുന്നു, ഭയന്ന് പോയ ഞാൻ അലറി വിളിച്ചു, എന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി, നിയന്ത്രണം വിട്ട കാർ എങ്ങോ പാഞ്ഞു കയറി, കാലുകൾ ബ്രേക്കിൽ അമർന്നു, മുരൾച്ചയോട് കൂടി വാഹനം നിന്നു, കുറച്ചു ചുവടുകൾക്ക് അപ്പുറം വയലിനോട് ചേർന്ന് നിന്ന കരിമ്പാറ ക്കെട്ടുകൾ എന്നെ തുറിച്ചു നോക്കുന്നത് പോലെ എനിക്ക് തോന്നി, കൈകാലുകൾ വിറക്കുന്നു. എന്താ സംഭവിച്ചത്, ഞാൻ ഉറങ്ങി പ്പോയോ, സ്വപ്നം കണ്ടതാണോ, എത്ര ദൂരം വണ്ടി ഓടി, ആരുടെ യൊക്കെയോ പ്രാർത്ഥനയുടെ ഫലം, ഒന്നും സംഭവിച്ചില്ലല്ലോ. കൈകളുടെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല, ഞാൻ പതിയെ വാഹനം മുന്നോട്ട് എടുത്തു, മനസ്സിൽ എന്തോ ഒരു ഭയം പോലെ, കുറച്ചു മുന്നിലായി ഒരു ചെറിയ കട കണ്ടു, കടയുടെ സമീപത്തായി വാഹനം നിർത്തി.

 

അണ്ണേ കിങ്‌സ് കൊട്”

 

കിങ്സ് ഒന്നും കിടയാത് സാർ, ഫിൽറ്റർ മട്ടും ഇരിപ്പെൻ, പൊതുമാ?

 

ആ കൊട്, ബ്ലാക്ക് കോഫീ ചക്കര കമ്മിയാ പൊട്ട് കൊട്”

 

ചൂട് കോഫിയും കുടിച്ചു ഫിൽറ്റർ സിഗരറ്റിന്റെ പുക മുകളിലേക്ക് ഉയർത്തിവിട്ട് ഞാൻ കഴിഞ്ഞ കാര്യങ്ങളെ കുറിച്ചൊന്നു ചിന്തിച്ചു, ഉറക്കത്തിൽ സ്വപനം കണ്ടതാകണം, അല്ലാതെയെന്താ. കണ്പോളകൾക്ക് കനം വെച്ച് തുടങ്ങി, ഡ്രൈവർ സീറ്റിനു അടുത്തുള്ള സീറ്റ് ചരിച്ചിട്ട് ഞാൻ അതിലേക്ക് ചാഞ്ഞു, കണ്ണുകൾ ഞാനറിയാതെ അടഞ്ഞു തുടങ്ങി. ഏതോ നിയോഗമെന്ന പോലെ ആ സ്വപ്നത്തിലേക്ക് മനസ് ഊളിയിട്ടു.

 

രണ്ടാൾ പൊക്കമുള്ള, കൊത്തു പണികൾ നിറഞ്ഞ സ്വർണ്ണ വളയങ്ങൾ പിടിപ്പിച്ച വാതിലുകൾ മലർക്കെ തുറന്നു ഒരു വിശാലമായ സഭയിലേക്ക് ഞാൻ നടന്നു കയറി, ആ സഭയുടെ മധ്യഭാഗത്തായി തിളങ്ങുന്ന പരവതാനി വിരിച്ചിരുന്നു, സഭയുടെ രണ്ടു വശങ്ങളിലും നിരയായി ഉണ്ടായിരുന്ന കസേരകളിൽ ആരൊക്കെയോ ഇരിക്കുന്നു, അവർക്ക് പുറകിലായി കൈകളിൽ കുന്തം ഏന്തിയ പടയാളികൾ നിൽപ്പുണ്ടായിരുന്നു, സഭയിൽ അവർക്കും പുറകിൽ നിശ്ചിത ദൂരത്തിൽ കൊത്തു പണികൾ നിറഞ്ഞ തൂണുകളും ആ തൂണുകളിൽ വിളക്കുകാലുകളും കണ്ടു, സഭയുടെ ഏറ്റവും അവസാനമായി സ്വർണ്ണത്തിൽ നിർമിച്ച സിംഹത്തിന്റെ കാലുകളോട് കൂടിയ ഒരു വലിയ സിംഹാസനം കണ്ടു, അതിന്റെ കൈകൾ സിംഹത്തിന്റെ തല പോലെ ആയിരുന്നു, സിംഹാസനത്തിനു മുകളിലായി ആറു തലകളോട് കൂടിയ നാഗത്തിന്റെ പ്രതിമയും കണ്ടു. ഞാൻ ആ സഭയിലേക്ക് നടന്നു ചെന്നു, സഭയിലുള്ളവർ എന്നെ കാണുന്നില്ല എന്നെനിക്ക് തോന്നി, പെട്ടെന്ന് പെരുമ്പറ മുഴങ്ങി, കാവൽക്കാർ ജാഗരൂകരായി സഭയിലുള്ളവർ ഒന്നടങ്കം എഴുന്നേറ്റു നിന്നു തലപ്പാവ് ചൂടി കയ്യിൽ ഗഡ്ഗമേന്തി വിരിഞ്ഞ മാറും ഉയർന്ന ശിരസ്സുമായി ഉറച്ച ചുവടുകളോട് കൂടി മഹാരാജൻ എന്നെ കടന്നു സിംഹാസനത്തിൽ ആസനസ്ഥനായി സദസ്സ് നിശബ്ദം.

 

സചിവാ.... മഹാരാജാവിന്റെ ഘനഗംഭീര ശബ്ദം മുഴങ്ങി

 

സൊല്ലുങ്ക അരശേ

 

അന്ത പൊണ്ണേ വര സോല്ല്. തഞ്ചാവൂർ കടവുൾ മുന്നാടിയും തഞ്ചാവൂർ അരശ മുന്നാടിയും അവ ആട്ടത്തെ കാട്ട സോല്ല്.

 

കണ്ണുകളിലൂടെ ആജ്ഞ പോയി, വാതിൽ മലർക്കെ തുറന്നു, ചെമ്പകപ്പൂവുകളെ തലോടി വന്ന മന്ദമാരുതനെ പോലെ സുഗന്ധം പൊഴിച്ച് അവൾ നടന്നു വന്നു, അവളുടെ ചുവടുകൾക്ക് താളമായി ചിലങ്ക പാട്ടു പാടി, മഹാരാജാവിനെ തണുവണങ്ങി ആജ്ഞ കേൾക്കാനായി അവൾ കാത്തു നിന്നു.

 

താളക്കാരും മേളക്കാരും വാദ്യക്കാരും പാട്ടുകാരും എത്തിച്ചേർന്നു, ചെന്തമിഴിൽ പാടിത്തുടങ്ങി, പാട്ടിനൊപ്പം അവളുടെ ആട്ടവും മനോഹരമായ നിമിഷങ്ങൾ, ഞാൻ എല്ലാം മറന്നു ലയിച്ചു നിന്നു, സഭ മുഴുവനും അവളുടെ നൃത്തത്തിൽ ലയിച്ചു.

 

എന്ന ആട്ടം ആടിട്ടേൻ, റൊമ്പ പ്രമാദം ഉങ്ക പേരെന്ന?

 

ആണ്ടാൾ താൻ എൻ പേര് അരശ

 

റൊമ്പ പുടിച്ചിരിക്കൻ !!!! സചിവ

 

അരശേ ?

 

തഞ്ചാവൂർ പക്കത്തിലെ മാളികയെ അവങ്ക പേരിലെ കൊട് കാഴ്ചകൾ മാഞ്ഞു പോയി, പകരം കരിമഷിയെഴുതിയ കണ്ണുകളുമായി അവൾ, ഗൗരി, തമിഴ് പെണ്ണ് ഒരു നിഴല് പോലെ പതിയെ പതിയെ എന്റെ മുന്നിൽ തെളിഞ്ഞു വന്നു.

 

“പാത്തിട്ടെയാ അവങ്ക എൻ തായ്ക്കും തായ്, അല്ലെ അവർക്കും തായ്, തായ്ക്കും തായ്ക്കും തായ്ക്കും തായ്, മൊതൽ തായ്, ആണ്ടാൾ തായ്”

 

വിങ്ങിയ ശബ്ദത്തിൽ അവൾ കഥ പറഞ്ഞു തുടങ്ങി.

 

രാജവംശത്തിൻ പ്രീതി നേടിയ ദേവദാസി കുടുംബം, ആണ്ടാളിനു ശേഷം അവരുടെ മകൾ, അങ്ങനെ ആ തലമുറ വളർന്നു. 1947 ആഗസ്റ്റ് 15 നു ഭാരതം സ്വതന്ത്രമായി, പ്രഥമ പ്രധാനമന്ത്രിയായ ചാച്ചാജിയുടെ നേതൃത്തത്തിൽ പരിഷ്കരണ പ്രവർത്തങ്ങൾ രാജ്യമെബാടും നടന്നു.. ചില നാട്ടു രാജ്യങ്ങൾ അപ്പോഴും സ്വതന്ത്ര ഭാരതത്തിൽ ചേരാതെ മാറി നിന്നു, സർദാർ വല്ലഭായി പട്ടേലിന്റെ നേതൃത്തത്തിൽ നാട്ടു രാജ്യങ്ങളെ ഭാരതത്തിനോട് ചേർത്തു. നാട്ടുരാജാക്കമാർ ഇല്ലാതെയായി. മഹാരാഷ്ട്രയിലും കൽക്കട്ടയിലും ബാംഗ്ലൂരിലും ദേവദാസിമാർ വേശ്യാവൃത്തിയിലേക്ക് കടന്നു.

 

chandalabhoovi-malayalam-story

 

 

ഗൗരിക്ക് അന്ന് പ്രായം 15, അവളുടെ അമ്മ തഞ്ചാവൂർ ക്ഷേത്രത്തിലെ മാല കെട്ടുന്ന ജോലിക്കാരിയായി. അമ്മയുടെ സൗന്ദര്യവും കഴിവും കിട്ടിയ ആ പെൺകൊടി വർണ്ണ ചിറകുള്ള ശലഭത്തിനെ പോലെ ക്ഷേത്രത്തിൽ പറന്നു നടന്നു. ദൈവം ചിലപ്പോഴൊക്കെ ക്രൂരനാണ്, അവൾ അയ്യാളുടെ, ചന്ദ്രചൂഡ നായ്ക്കരുടെ കണ്ണിൽ പെട്ടു. നായ്ക്കർ, രാജഭരണം മുതൽ കൊല്ലിനും കൊലക്കും അവകാശ മുള്ള കുടുംബം, പാലക്കാടു നിന്ന് തഞ്ചാവൂരിലേക്ക് രാജാവിന്റെ ദൂത് പ്രകാരം കുടിയേറിയവരാണ് ആ കുടുംബക്കാർ, പെണ്ണിനും മണ്ണിനും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത നായ്ക്കർ കുടുംബത്തിൽ ഈ തലമുറയിൽ അഞ്ചു നായ്ക്കർമാർ. വീരസിംഹ നായ്ക്കർ, വീരരാജ നായ്ക്കർ, ചന്ദ്രചൂഡ നായ്ക്കർ, സൂര്യ രാജ നായ്ക്കർ പിന്നെ ശക്തിസേന നായ്ക്കർ. അഞ്ചുപേരും ഒന്നിനൊന്ന് പോന്നവർ, പക്ഷെ അഞ്ചാമൻ ആദ്യ നാല് പേരെ പോലെ ക്രൂരനായിരുന്നില്ല,

 

അവരിൽ മൂന്നാമന്റെ ദൃഷ്ടിയിലാണ് ആ പാവം പെണ്ണ് പതിഞ്ഞത്. മാൻപേടയെ പോലെ നിഷ്കളങ്കയായ പെണ്ണിന്റെ മനോഹരമായ ശരീരം അയ്യാളുടെ ഉറക്കം കെടുത്തി, രാജഭരണകാലമായിരുന്നു എങ്കിൽ കണ്ട ആ നിമിഷം അയ്യാൾ അവളെ തൂക്കിയെടുത്തു തന്ടെ മുറിയിലെത്തിച്ചേനെ, ഇനിയത് പറ്റില്ല, പഴയ അധികാരമില്ല, അയാൾക്ക് ആകെ നിരാശയായി, തന്ടെ ആഗ്രഹം അയ്യാൾ ജേഷ്‌ഠനായ വീര സിംഹ നായ്ക്കരോട് പറഞ്ഞു, അനുജനേക്കാൾ കൗശലക്കാരൻ ജേഷ്ഠൻ.

 

നീ അന്ത പൊണ്ണേ മംഗലം പണ്ണ്

 

അതായിരുന്നു അയ്യാളുടെ മറുപടി, നിശബ്ദനായി നിൽക്കുന്ന അനുജനോട് അയ്യാൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു,

 

തഞ്ചാവൂർ കടവുൾ മുന്നാടി പുടവയെ കൊടുത്തു അവളെ ഇങ്കെ കൊണ്ട് വാ, മൊതൽ തടവ നാൻ അവ കൂടെ പടുക്കറെൻ അതുക്ക് അപ്പുറം നീ പട്, നമ്മ എല്ലാരും അവ കൂടെ പടുക്കറെൻ, അന്ത രാജ കൊടുത്ത മാളികയും കൂടെ ഇരിക്കണ എല്ലാമേ ഉൻപേരിലെ തന്നിടും പൊത് അവളെ കൊന്നിട്, അന്ത നേരം എപ്പ വരുമോ അത്തന നാളും ചിത്രവധം പണ്ണ്, ഹ ഹ ഹ ഹ അയ്യാൾ അട്ടഹസിച്ചു.

 

പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു, ഗൗരിയുടെ അമ്മ പൂർണ്ണ മനസോടെ അവളെ ചന്ദ്രചൂഡ നായ്ക്കർക്ക് വിവാഹം കഴിച്ചു കൊടുത്തു,

 

അയാൾക്ക് ആ ചെറിയ പെണ്ണിന്റെ മനോഹര ശരീരം മാത്രം മതിയായിരുന്നു. മണിയറയിൽ അയാൾക്ക് ആവുന്ന പോലെ അയ്യാൾ അവളെ ആസ്വദിച്ചു. കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ അയാൾക്ക് അവളെ മടുത്തു, പക്ഷെ അവളുടെ സ്വത്തുക്കൾ സ്വന്തമാക്കാതെ അവളെ ഉപേക്ഷിക്കാൻ അയാൾക്ക് ആവു മായിരുന്നില്ല,

 

വീര സിംഹ നായ്ക്കരുടെ പദ്ധതി പ്രകാരം എല്ലാം കൃത്യമായി നടന്നു, ഒരു നാൾ ഗൗരി ഉറക്കമുണർന്നത് അവളുടെ അമ്മയുടെ മരണവാർത്ത കേട്ടുകൊണ്ടാണ്, തഞ്ചാവൂരിലെ താമരകുളത്തിൽ കാൽ വഴുതി വീണ് അമ്മ മരണപെട്ടു. അമ്മയുടെ മരണ വാർത്ത അവൾക്ക് വല്ലാത്തൊരു ആഘാതമായി, പക്ഷെ അതിലും ആഘാതമായത് വീര സിംഹ നായ്ക്കരുടെ ആളുകളാണ് അമ്മയെ കൊന്നത് എന്ന് ക്ഷേത്ര പൂജാരി പറഞ്ഞു അറിഞ്ഞപ്പോളായിരുന്നു. അവൾ തന്നിലേക്ക് തന്നെ ഒതുങ്ങി തുടങ്ങി, പക്ഷെ വിധി അവളെ നോവിക്കാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു

 

ഒരു നാൾ മദ്യപിച്ചു മദോൻമത്തരായ നായ്ക്കരുടെ സഭയിലേക്ക് അവളെ വിളിച്ചു വരുത്തി, വീര സിംഹ നായ്ക്കർ അവളുടെ സ്വത്ത് അയ്യാളുടെ പേർക്ക് എഴുതി നല്കാൻ ആവശ്യപ്പെട്ടു, അവൾ അതിനു വിസമ്മതിച്ചു. കൈകാലുകൾ കെട്ടപ്പെട്ടു ആ പാവം പെണ്ണ് നിലവറയിലേക്ക് തള്ളപ്പെട്ടു. ഒരു സ്ക്രീനിൽ എന്ന പോലെ ആ കാശ്ചകൾ എനിക്ക് മുന്നിൽ തെളിഞ്ഞു വന്നു,

 

പളനി, നായ്ക്കരുടെ ക്രൂരനായ സഹായി, അവളെ ചുമലിൽ എടുത്തു, നിലവറ വാതിൽ തുറന്നു താഴേക്ക് ഇട്ടു. നായ്ക്കർ വരുന്നത് വരെ അവൾക്ക് കവലിരിക്കേണ്ടത് അവനാണ്. കൈയും കാലും ബന്ധിച്ച ആ പെണ്ണിന്റെ നിമ്നോന്നതങ്ങളിൽ അവന്റെ കയ്യും ചുണ്ടും ഇഴഞ്ഞു നടന്നു. അവളുടെ അലർച്ച അവനെ ഹരം കൊള്ളിച്ചു, ഞാൻ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു, പക്ഷെ ഒരു നിഴലിൽ എന്ന പോലെ ഞാൻ അവനെ കടന്നു പോയി, കയ്യിൽ കിട്ടിയത് എന്തോ എടുത്തു ഞാൻ അവനെ ആഞ്ഞടിച്ചു, ഇല്ലാ, വായുവിലൂടെ ആ പ്രഹരം കടന്നു പോയി, ഞാൻ നില തെറ്റി നിലത്തു വീണു.

 

നായ്ക്കർമാർ വന്നെത്തി. അനുജൻ ശക്തിസേന നായ്ക്കർ അവളുടെ മോചനത്തിനായി ജേഷ്ഠൻമ്മാരുടെ കാല് പിടിച്ചു കരഞ്ഞു, പക്ഷെ ജേഷ്ഠൻമ്മാർ അവനെ ഗൗനിച്ചില്ല.

 

ആദ്യം വീരസിംഹ നായ്ക്കരുടെ ഊഴമായിരുന്നു. താംബൂലം ചവച്ചു ഒരു വിടല ചിരിയോടെ അയ്യാൾ നിലവറക്ക് അകത്തു കയറി. അവളുടെ കൈകാലുകളിലെ ബന്ധനം അഴിച്ചു മാറ്റപെട്ടു.

 

നീ നല്ലാ ആടുവെന്നു കേൾവിപ്പെട്ടെ, ഇപ്പ ആട്, ഉങ്ക ആട്ടം എനിക്ക് പാക്കണമേ”

 

നാൻ ഉനക്ക് തങ്കച്ചി, എന്നെ പോക വിട്. തൊടാതെ, പാപം, കടവുൾ മന്നിക്കവേ ഇല്ലേ”

 

ഹ ഹ ഹ ഹ അയ്യാൾ പൊട്ടിച്ചിരിച്ചു, ആട്ടം പാക്കണമെന്ന് സൊല്ലിട്ടെ, പാത്തതുക്ക് അപ്പറം എന്ന വേണേലും പേശാം, ആടടി നായ് പൊറന്ത മവളെ”

 

പറഞ്ഞു തീർന്നതും അയ്യാളുടെ വലതുകാൽ അവളുടെ നെഞ്ചിൽ പതിച്ചു,

 

ഏഴുന്ത് വാ, വാടി വാ

 

കയ്യിലെ ചാട്ടവാർ അവൾക്ക് നേരെ ചുഴറ്റി വീശിക്കൊണ്ട് അയ്യാൾ അലറി, അവളുടെ കരച്ചിൽ ആ നിലവറയിൽ മുഴങ്ങി,

 

പളനി ?

 

അയ്യാ

 

വേളിയെ പോട

 

സരിങ്ക അയ്യാ

 

നിലവറയിൽ അയാളും അവളും മാത്രം.. അവളുടെ വസ്ത്രങ്ങൾ ചീന്തി എറിയപെട്ടു,

 

ആടടി, ആട്.. നിർവാണമാ നീ ആട്ടം ആടറുത് റൊമ്പ നല്ല ഇരിപ്പെന്നു ഉൻ പുരുഷൻ സൊല്ലീട്ടാ, ആടടി,

 

ചാട്ടവാർ വീണ്ടും ഉയർന്നു താഴ്ന്നു, അവൾക്ക് അനുസരിക്കാതെ താരമില്ലായിരുന്നു. അയ്യാൾ പറഞ്ഞതൊക്കെയും അവൾ അനുസരിച്ചു, അയ്യാളുടെ പേക്കൂത്തുകൾക്ക് അവൾ സഹിച്ചു,

 

എല്ലാം കണ്ടു ഒന്നും ചെയ്യാനാകാതെ ഞാനും. പലതവണ ഞാൻ നായ്ക്കരെ ആക്രമിക്കാൻ ശ്രമിച്ചു പക്ഷെ നിഴലിനെ എന്ത് ചെയ്യാൻ നിസ്സഹായനായ ഞാൻ ആ കാഴ്ചകൾ കാണുവാൻ ശക്തിയില്ലാതെ മുഖം പൊത്തി കരഞ്ഞു.

 

ഒന്നാം നായ്ക്കരുടെ ആവശ്യം കഴിഞ്ഞു രണ്ടാമൻ കയറി വന്നു, അനങ്ങുവാൻ പോലും ശേഷിയില്ലാത്ത ആ പെണ്ണ് മരിച്ചുപോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി, നാലു നായ്ക്കർമാരും വന്നു പോയപ്പോൾ ദേഹം മുഴുവൻ രക്തമൊലിപ്പിച്ചു കണ്ണുകൾ തുറിച്ചു അവളുടെ ശരീരം മാത്രം ബാക്കിയായി, ആ കണ്ണുകളിലേക്ക് നോക്കുവാൻ എനിക്ക് ഭയമായി, പ്രതികാരവും നിസ്സഹായ അവസ്ഥയും വേദനയും എല്ലാമെല്ലാം അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.

 

പളനി

 

അയ്യാ

 

ഇന്ത ഇടത്തിലെ കുഴി തോണ്ടി പോത്തച്ചതുക്ക് അപ്പുറം നീ വാ

 

ആജ്ഞ നൽകിയിട്ട് നായ്കർമ്മാർ പുറത്തേക്ക് ഇറങ്ങി.

 

ഇനി അവന്റെ ഊഴമാണ്, നായ്ക്കർമാരുടെ എച്ചില് തിന്നുന്ന ആ നായ അവളുടെ ബാക്കി പ്രാണനെയും പറിച്ചെടുത്തു, അവളുടെ കണ്ണുനീർ ഒഴുകിയിറങ്ങുന്നത് കണ്ടു അവൻ പൊട്ടിച്ചിരിച്ചു, കുഴി തോണ്ടി, പകുതി പ്രാണനോടെ അവളെ അതിലേക്ക് വലിച്ചെറിഞ്ഞു, മണ്ണിട്ട് മൂടി.

 

അവൾ മരിച്ചിട്ടില്ല, കുഴി തുറന്നു അവളെ പുറത്തേക്ക് എടുക്കാൻ ഞാൻ ശ്രമിച്ചു, ഞാൻ കാഴ്ചക്കാരൻ മാത്രം.

 

എന്റെ കവിളിലൂടെ ധാരധാരയായി കണ്ണുനീർ ഉഴുകിയിറങ്ങി.. അവളുടെ കുഴിമാടത്തിനു മുന്നിലിരുന്ന് ഞാൻ അലറി കരഞ്ഞു.

 

കാഴ്ചകൾ മാഞ്ഞു പോയി, ഒരു ചെറിയ ചിരിയോടെ അവൾ ഗൗരി എന്റെ മുന്നിലേക്ക് ഒഴുകി വന്നു.

 

എൻ അഴറെൻ, എന്നെ ഉനക്ക് റൊമ്പ പുടിച്ചിട്ടെയ കണ്ണാ?

 

ഞാൻ മറുപടി പറഞ്ഞില്ല,

 

സാവുക്ക് മുന്നാടി നീ ഗൗരിയെ പാത്തൻ, സാവുക്ക് അപ്പറം പാക്കണമാ, പാക്കണമാ, പാക്കണമാ, പാരടാ പാര്”. ഏതോ ക്രൂര മൃഗത്തിന്റെ അലർച്ച പോലെ ആ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി.

 

അമാവാസി രാത്രി, വീര സിംഹ നായ്ക്കർ ഏതോ സംബന്ധി വീട്ടിൽ പോയിട്ട് തിരികെ വരുന്നു, കൂടെ പളനിയും, ചെങ്കോട്ടുവൻ പാത കയറി ചെമ്പകക്കാവിനു അടുത്തെത്തിയ നായ്ക്കർ ഒന്ന് നിന്നു.

 

ചെമ്പകമരത്തിനു ചുവട്ടിലായി ആരോ നിൽക്കുന്നു എന്നൊരു തോന്നൽ, പളനിയും അത് കണ്ടു, ആരോ ഒരാൾ അവർ അങ്ങോട്ട് നടന്നു.

 

ദാവണി ഉടുത്ത ഒരു പെണ്ണ്,

 

യാര്, എതുക്ക് ഇങ്ക നിക്കറെൻ ?

നാൻ പക്കത്തിലെ വീട്ട് പൊണ്ണ്, എൻ പുരുഷൻ മലയിലെ കടവുൾ പാക്ക പോയിരിക്കേൻ, അവങ്കെയും പാത്ത് താൻ നിക്കറെൻ.

 

നായ്ക്കരുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു, പളനിക്ക് അതിന്റെ അർത്ഥം മനസിലായി,

 

എൻ കൂടെ വായോ, നാൻ ഉന്നെ ഉൻ പുരുഷൻ മുന്നാടി ഒപ്പടിക്കറെൻ,

 

മടിച്ചു മടിച്ചു അവൾ അയാളോടൊപ്പം നടന്നു, ചെമ്പകക്കാട്ടിന് അപ്പുറം ഈറക്കാട്, നായ്ക്കർ അവളെയും കൊണ്ട് പോയത് ഈറക്കാടിലേക്ക് ആയിരുന്നു, അഞ്ചടി പുറകിൽ പളനിയും ഈറക്കാടിനു ഉള്ളിലെത്തിയതും നായ്ക്കർ അവളെ തന്ടെ കരുത്തുറ്റ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു, കുതറിമാറുമെന്നും അലറിവിളിക്കുമെന്നും നായ്ക്കർ കരുതിയ പെണ്ണ് നായ്ക്കരെ അത്ഭുതപ്പെടുത്തികൊണ്ട് അയ്യാളോടെ ദേഹത്തേക്ക് ചേർന്നു, കോടമഞ്ഞിന്റെ മറവിൽ പളനി എല്ലാം കാണുന്നുണ്ടായിരുന്നു. അയ്യാളുടെ ദേഹത്തിലൂടെ അവളുടെ കൈകൾ ഒഴുകി നടന്നു. അരകെട്ടിലൂടെ അവളുടെ കൈകൾ താഴേക്ക് ഒഴുകി അയ്യാളുടെ പുരുഷത്വത്തിൽ അമർന്നു...

 

വികാരവിക്ഷോഭത്താൽ നായ്ക്കരുടെ ശ്വാസഗതി ഉയർന്നു, കണ്ണുകൾ അടഞ്ഞു, അയ്യാളുടെ ചെവിക്ക് അരികിലായി ചുണ്ട് ചേർത്ത് അവൾ ചോദിച്ചു ഉനക്ക് എന്നുടെ ആട്ടം പാക്കണമാ, നിർവാണമാ നാൻ ആടപ്പോറെൻ പാക്കണമാ...

 

ഒരു ഞെട്ടലോടെ നായ്ക്കർ കണ്ണ് തുറന്നു, പെണ്ണിന്റെ ചെമ്പക മണം മാറി, രക്തഗന്ധമായി, കണ്ണുകൾ ചുമന്നു, നാവു പുറത്തേക്ക് നീണ്ടു, അയ്യാളുടെ പുരുഷത്വത്തിൽ അമർന്ന അവളുടെ കൈകൾ കനല് പോലെ എരിഞ്ഞു, അയ്യാളുടെ മാംസതുണ്ട് പൊള്ളി അടർന്നു, നായ്ക്കർ അലറിവിളിച്ചു, പക്ഷെ ശബ്ദം പുറത്തേക്ക് വരും മുൻപേ അവളുടെ ഇടതു കൈ അയ്യാളുടെ കഴുത്തിൽ അമർന്നു കഴിഞ്ഞിരുന്നു, ശരീരഭാഗങ്ങൾ ഓരോന്നായി പച്ച ജീവനോടെ അയ്യാൾ കത്തിയെരിഞ്ഞു,

 

ഡേയ് പളനി ഇങ്കെ വാടാ, യജമാനന്റെ ശബ്ദം കേട്ട ആ നായ ഉച്ചിഷ്ടം കഴിക്കാനുള്ള ആവേശത്തോടെ ഈറക്കാട്ടിലേക്ക് ഓടി കയറി, കത്തിക്കരിഞ്ഞ നായ്ക്കരുടെ ദേഹം കണ്ടു അവൻ പകച്ചു പോയി, ഞെട്ടിത്തിരിഞ്ഞ അവൻ കണ്ടത്, അവനെയും നോക്കി നിൽക്കുന്ന ആ പെണ്ണിനെയാണ്..

 

നായേ എന്നാ പാക്കറെ

 

അവൻ ഓടി മാറുവാൻ ശ്രമിച്ചു, അവളുടെ വലതു കൈ അവന്റെ മുഖത്തേക്ക് ഒരു ആഘാതമായി വന്നു വീണു, നിലത്തു വീണ അവൻ ഇഴഞ്ഞു രക്ഷപെടാൻ നോക്കി, ആദ്യ അടിയിൽ തന്നെ അവന്റെ മുഖം ഒരു വശത്തേക്ക് കോടിപോയിരുന്നു.

 

എന്നെ ഒന്നും പണ്ണാതെ, അവങ്ക എന്നെ സോൾറയോ അതെ സെയ്യ താൻ എൻ പൊറുപ്പ്, ഒന്നും പണ്ണാതെ

 

നിലത്തു ഇഴഞ്ഞു കൊണ്ട് അവൻ കരഞ്ഞു,

 

പോടാ പോ, ഓടി പോ, ഓടി ഓടി പോ

 

തലമുടി അഴിച്ചിട്ട് മുഖം വലതു വശത്തേക്ക് ചരിച്ചു അവൾ അട്ടഹാസത്തോടെ ആജ്ഞാപിച്ചു

 

പളനി എഴുന്നേറ്റ് ഓടി, അവൾ പൊട്ടിച്ചിരിച്ചു

ഇറക്കാടിലെ ഈറകുറ്റികൾ ആകാശത്തേക്ക് ഉയർന്നു പൊങ്ങി, തൊടുത്തു വിട്ട അസ്ത്രം പോലെ അത് പളനിയുടെ കാലുകളിലേക്ക് തറഞ്ഞു കയറി, അലറിക്കരഞ്ഞു നിലതെറ്റി അയ്യാൾ ചതുപ്പിലേക്ക് വീണു, കഴുത്തോളം ചതുപ്പിൽ താഴ്ന്നു പോയ പളനി രക്ഷപെടാനായി അലറി വിളിച്ചു, ചിലങ്കയുടെ ശബ്ദവുമായി അവൾ അയാൾക്ക് അടുത്തേക്ക് നടന്നെത്തി, ചതുപ്പിനു മുകളിലൂടെ നടന്നു അയ്യാളുടെ മുഖത്തിനു മുന്നിലേക്ക് അവൾ ഉയർന്നു, വലത് കാൽ അയ്യാളുടെ ശിരസ്സിനു മുകളിൽ വെച്ച് അവൾ അയ്യാളെ നോക്കി ചിരിച്ചു.

 

പൊണ്ണ് ഉടമ്പേ പാക്കും പൊതു കാമം താൻ വരുവേ, എപ്പോ എന്ന വരത്, കാമവ അല്ലെ ഭയവ

 

ഭയം വരത് അമ്മ, കൊല്ലാതെ, വിടമ്മ

 

അയ്യാൾ കരഞ്ഞു കൊണ്ട് കെഞ്ചി

 

അവൾ ചിരിച്ചു കൊണ്ട് തന്ടെ വലത് കാല് താഴേക്ക് അമർത്തി, പളനി ചതുപ്പിൽ താഴ്ന്നു പോയി, അവസാന നിമിഷം അയ്യാളുടെ കണ്ണുകളിൽ കണ്ട ഭയം ഗൗരിയുടെ അവസാന നിമിഷങ്ങളെ കുറിച്ചുള്ള ഓർമ്മ എന്നിൽ ഉണർത്തി..

 

അടുത്ത ഊഴം രണ്ടാം നായ്ക്കർക്ക്, ആദ്യ നായ്ക്കരുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞതും രണ്ടാം നായ്ക്കരും അതി ദാരുണമായി കൊല്ലപ്പെട്ടു, നാലു നായ്ക്കർമാരുടെയും ചിത കത്തിയെരിഞ്ഞു അഞ്ചാമൻ മാത്രം ബാക്കിയായി. അമാവാസി നാൾ രണ്ടാം യാമത്തിൽ അഞ്ചാമന്റെ മുന്നിലേക്ക് ചിലങ്കയുടെ കിലുക്കവുമായി അവൾ നടന്നെത്തി,

അഞ്ചാമൻ ശക്തിസേന നായ്ക്കർ മരിക്കാൻ തയ്യാറായി അവൾക്ക് മുന്നിൽ നിന്നു. ഒരു പാവം തമിഴ് പെണ്ണായി അവൾ അയ്യാളുടെ മുന്നിൽ പൊട്ടിക്കരഞ്ഞു.

 

നാൻ അന്ത മാളികയിലെ തൂങ്കറെൻ, ഇന്ത കുടുംബത്തിലെ ഇരുന്ത് യാരും, അങ്ക വരക്കൂടാത്, എൻ സിലങ്കയെ അങ്കയെ വെക്കണം, യാരവത് അങ്കെ വന്തെന്നു വെച്ചുക്കൊ, ഉയിരോടെ തിരുമ്പി പോകവേ മുടിയാത്, നീങ്ക എന്നെ തങ്കച്ചിയാ പത്തേൻ, അതിനാലെ നീങ്ക മട്ടും അങ്കെ വന്താൽ പോതും. നാൻ നിമ്മതിയ തൂങ്ക പോറെൻ, തൂക്കത്തെ കെടുത്തിടാതെ, അവൾ മാഞ്ഞു പോയി.

 

എന്തൊക്കെയോ ബഹളങ്ങൾ കേട്ടാണ് ഞാൻ കണ്ണ് തുറന്നത്, സൂര്യൻ ഉദിച്ചിരുന്നു, പുലർക്കാലേ കൃഷിക്ക് പോകുന്ന ട്രാക്ടറുകൾ നിരനിരയായി ഓടിക്കൊണ്ടേയിരിക്കുന്നു. എന്റെ മനസ് ശൂന്യമായിരുന്നു. ഡാഷ് ബോർഡ് തുറന്ന് വസ്തുവിന്റെ പഴയ പ്രമാണങ്ങൾ ഓരോന്നായി പരിശോധിച്ചു ഒരെണ്ണം അതിലെ വരികളിൽ എന്റെ മനസ് തടഞ്ഞു നിന്നു.

 

1959 ആം ആണ്ടു

 

അതുകഴിഞ്ഞു ചിലവരികൾ വായിക്കാൻ ബുദ്ധിമുട്ടു ണ്ടായിരുന്നു,

 

ആണ്ടാൾ ദേവദാസി കുടുംബം പിറന്ന പൊണ്ണ് ഗൗരി പേരിലെ കൊടുക്കിറത്, ചോളാ അരശനിൽ തുല്യം ചാർത്തപ്പെട്ട മാളികയും അതിൻ കൂടെയിരിക്കണ എല്ലാമേ

പിന്നെയും വായിക്കാൻ ബുദ്ധിമുട്ട്, ഞാൻ വാഹനം മുന്നോട്ട് എടുത്തു, ചെല്ലേണ്ട സ്ഥലവും വഴിയും ആദ്യമേ മനഃപാഠമാക്കിയതിനാൽ ബുദ്ധിമുട്ട് ഉണ്ടായില്ല, കമാനം പോലെയുള്ള വലിയ ഗേറ്റിനു മുന്നിൽ എന്റെ വാഹനം നിന്നു.

 

പെരിയ നായ്ക്കർ വസതി

 

ഗേറ്റിനു മുന്നിൽ എഴുതിയ വാക്കുകൾ ഞാൻ വെറുതെ വായിച്ചു,

 

അവിടെ എന്റെ വരവ് നോക്കി നായ്ക്കരുടെ പുതിയ തലമുറ കാത്തിരിക്കുന്നുണ്ടായിരുന്നു, പക്ഷെ എനിക്ക് സംസാരിക്കേണ്ടത് അവരോടായിരുന്നില്ല.

 

ശക്തിസേന നായ്ക്കർ, ചാരുകസേരയിൽ താംബൂലം ചവച്ചു മലർന്ന് കിടക്കുന്ന ആ മനുഷ്യന്റെ മുന്നിലേക്ക് ഞാൻ ചെന്നു.

 

ഉം ?

 

ചോദ്യഭാവത്തിൽ അയ്യാൾ എന്നെ നോക്കി.

 

അയ്യാളുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ ഞാൻ മറുപടി പറഞ്ഞു

 

ഗൗരി എൻ മുന്നാടി വന്തെ, മാളികയെ യാർക്കിട്ടെയും ഒപ്പടിക്ക കൂടാതെന്നു സൊല്ലിട്ടാ, അവങ്ക തൂക്കത്തെ കെടുത്താതെ ന്നു സൊല്ലിട്ടാ.

 

ഭയന്ന് പോയി നായ്ക്കർ, കയ്യിലെ വെറ്റില ചെല്ലം നിലം പതിച്ചു, കടവായിലൂടെ താംബൂലക്കറ ഒഴുകിയിറങ്ങി.. ബാക്കിയുള്ള വരുടെയും അവസ്ഥ വ്യത്യസ്ഥമല്ലായിരുന്നു.

 

നാൻ നിനച്ചെ, അന്ത വിഷയത്തെ പേശും പോതെ നാൻ നിനച്ചേ, നെഞ്ചു തടവി അയ്യാൾ പിറുപിറുത്തു.

 

മാളികയെ യാർക്കിട്ടെയും കൊടുക്ക വേണ്ട, നീങ്ക തിരുമ്പി പോ, അവങ്ക സ്വസ്ഥമാ തൂങ്കാ വേണം, തിരുമ്പി പോ. അയ്യാൾ വീടിനു അകത്തേക്ക് കയറി.

 

പോലാം, നാൻ വന്ത മാതിരിയെ തിരുമ്പി പോലാം, ആന ഇന്ന് ഒരു വാട്ടി എനിക്ക് അന്ത മാളികയിലെ തൂങ്കണം, അവൻകെ തൂക്കത്തെ കെടുത്തിറതുക്ക്, യാരുമേ വരപോകിറത് ഇല്ലെന്നു സൊല്ലണം.

 

മാളികയുടെ തുരുമ്പിച്ച വാതിലുകൾ തുറന്ന് ഞാൻ അകത്തേക്ക് കയറി, പൊടിപിടിച്ച ആട്ടുകട്ടിലിൽ പതിയെ ഇരുന്നു ആ വലിയ കെട്ടിടം വീക്ഷിച്ചു, പടിഞ്ഞാറു ചന്ദ്രൻ നിലാവ് പൊഴിച്ച് തുടങ്ങിയിരുന്നു, അകലെവിടെയോ ചെമ്പകപ്പൂവുകൾ പൂത്ത മണം പരന്നു.

 

യാരെ പാക്കിറുതക്ക് ഇങ്ക ഇരിക്കറെൻ?

 

ഒരുപാട് അകലെയല്ലാതെ മനോഹരമായ ശബ്ദം ഞാൻ കേട്ടു. പുകച്ചുരുളുകൾ ഉയർന്നു പൊങ്ങി ഗൗരിയമ്മാവെ പാക്കിറത്തുക്ക്. ഞാൻ മറുപടി നൽകി

 

എൻ പാക്കണം?

 

അമ്മ തൂക്കം കെടുത്തുതിക്ക് യാരുമേ വരാതുന്നു സൊല്ല വന്തേ, നിമ്മതിയ തൂങ്ക് അമ്മ.

 

ചിലങ്കയുടെ ശബ്ദം അടുത്ത് അടുത്ത് വന്നു

 

ഉനക്ക് എന്നെ ഭയമില്ലായ കണ്ണാ?

 

ഇല്ലേ, നീ പാവം, ഉന്നുടെ ആട്ടം പാക്കറുതുക്ക് ആശൈ.

 

പുകച്ചുരുൾ മാഞ്ഞു പോയി, നടരാജ വിഗ്രഹം പോലെ അവൾ തെളിഞ്ഞു വന്നു...

 

chandalabhoovi-malayalam-story

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.