അഭിരാമി

Abhirami - Malayalam Story.jpg


 

രചന : അജീഷ്. വി. സ്

 

 ഇങ്ങനെ ഓടല്ലേ പിള്ളേരെ, നിക്ക്, എനിക്ക് വയ്യ ഇങ്ങനെ നിങ്ങടെ പുറകെ ഓടാൻ, നിക്കടി അവിടെ, രണ്ടും ഒന്നിനൊന്ന് മെച്ചമാ, വന്നു കുടയിലേക്ക് കയറിയെ, മഴ നനയാൻ ഒരു മടിയുമില്ല രണ്ടിനും” തകർത്തു പെയ്യുന്ന പെരുമഴ, റോഡിലൂടെ പതഞ്ഞൊഴുകുന്ന മഴവെള്ളം തട്ടി തെറിപ്പിച്ചു ഓടിക്കളിക്കുന്ന ചേട്ടനും അനുജത്തിയും, പുറകിൽ ഭീഷണിയുമായി ഒരു പാവം അമ്മ, തകർത്തു പെയ്യുന്ന മഴയിൽ ഓടിക്കളിക്കുന്നുണ്ടെങ്കിലും അനുജത്തിയുടെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ട് അവൻ, പല തവണ കാൽ വഴുതി വീഴാൻ പോയ ആ ആറാം ക്ളാസുകാരിയെ ബലമായി സുരക്ഷിതമായി തന്നിലേക്ക് ചേർത്ത് പിടിച്ചിട്ടുണ്ട് ആ പത്താം ക്ലാസുകാരൻ.

 

മഴയുടെ ശക്തിയൊന്നു കുറഞ്ഞു, വീട്ടിലേക്കു ഏതാനും ചുവടുകൾ മാത്രം ബാക്കി, പെരുമഴക്ക് കൂട്ടായി വീശിയടിച്ച കാറ്റ് എന്തിനെയോ ഭയന്നത് പോലെ നിശബ്ദമായി, വഴിയരികിലെ നാറ്റപ്പൂച്ചെടി കമ്പൊടിച്ചു കൃത്രിമ ദേഷ്യത്തിൽ കുട്ടികളുടെ പുറകെ നടക്കുന്ന ആ അമ്മയെ മറികടന്നു ഒരു കറുത്ത പജേറോ അവിടേക്ക് ഇഴഞ്ഞു വന്നു. ഇരയെ ലക്ഷ്യം വെക്കുന്ന കരിമ്പുലിയെ പോലെ അൽപ്പനേരം പതിയ നീങ്ങിയ ആ വാഹനം അടുത്ത നിമിഷം സർവ്വശക്തിയും സമാഹരിച്ചു മുന്നിലേക്ക് ഒറ്റക്കുതിപ്പ്. ആ അമ്മയുടെ അലർച്ചയെ സ്വന്തം മുരൾച്ചയാൾ മറികടന്ന ആ വാഹനം കുട്ടികളുടെ മുകളിലേക്ക് ക്ഷണനേരം കൊണ്ട് പാഞ്ഞു കയറി.

 

അലർച്ചകൾ, ടയർ റോഡിൽ ഉരയുന്ന ശബ്ദങ്ങൾ, ആരുടെയൊ ക്കെയോ ബഹളങ്ങൾ, ഒരു ഞെട്ടലോടെ അവൾ കണ്ണുകൾ തുറന്നു.

 

ഇല്ല, ഒന്നുമില്ല, നിശബ്ദത, സർവത്ര നിശബ്ദത, കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടയ്ക്കാതെ അവൾ സീറ്റിലേക്ക് ഒന്നുകൂടി ചാരി അമർന്നിരുന്നു. പിന്നെ ഉറച്ച ശബ്ദത്തോടെ ഡ്രൈവറിനോടായി ചോദിച്ചു.

 

അശോക് എവിടെ എത്തി ?”

 

എത്തിക്കഴിഞ്ഞു മാം”

 

മറുപടി നൽകികൊണ്ട് അയ്യാൾ ഗിയർ ഡൌൺ ചെയ്തു വാഹനം മെയിൻ റോഡിനു വലതു വശത്തുള്ള ടൈൽ പാകിയ പാതയിലേക്ക് ഓടിച്ചു കയറ്റി, അൽപ്പനേരം കൂടി ഓടിയ വാഹനം ഒരു വലിയ ഗേറ്റിനു മുന്നിൽ നിശ്ചലമായി പിന്നെ പതിയെ കണ്ണുകൾ ചിമ്മിയടച്ചു. ആ വാഹനത്തിനെ കാത്തിരുന്നത് പോലെ ആ ഗേറ്റ് തുറക്കപ്പെടുകയും വാഹനം പോർച്ചിലേക്ക് കയറി നിശ്ശബ്ദനാ കുകയും ചെയ്തു.

 

സാർ ഇന്ന് ഒരൽപ്പം ദേഷ്യത്തിലാണ്, നിങ്ങൾ ഒരു മിനിറ്റ് ഒന്നു വെയിറ്റ് ചെയ്യൂ, ഞാൻ ചോദിച്ചിട്ട് വരട്ടെ” ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയ അവളെ വരവേറ്റത് സെക്യൂരിറ്റിയുടെ ശബ്ദമാണ്.

 

വൈദ്യുത വിളക്കുകൾ കണ്ണുകളടച്ചു നിലാവിൽ കുളിച്ചു നിൽക്കുന്ന ആ വലിയ ബംഗ്ലാവിനു മുകളിലെ നക്ഷത്രങ്ങളെ നോക്കി കാറിലേക്ക് ചാരി അവൾ ഒരു സിഗററ്റിന് തീ കൊളുത്തി. ആരുടെയോ പാദപതന ശബ്ദം അകന്നു പോകുന്നതും വാതിൽ തുറന്നടയുന്നതും അവൾ അറിയുന്നുണ്ടായിരുന്നു. അൽപ്പനേരത്തെ കാത്തിരിപ്പ്. വാതിൽ ഒരിക്കൽ കൂടി തുറന്നടഞ്ഞു, ആരോ നടന്നടുത്തു.

 

അകത്തേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്”

 

സിഗരറ്റ് പുക ശക്തിയായി ഉള്ളിലേക്ക് വലിച്ചെടുത്തു, പതിയെ പുറത്തേക്ക് ഊതി പകുതി കത്തിയ സിഗരറ്റ് നിലത്തേക്കെറിഞ്ഞു വലതു കാലു കൊണ്ട് ചവിട്ടിയരച്ചു അവൾ അകത്തേക്ക് നടന്നു കയറി, പുറകിൽ അവൾ വന്ന വാഹനം സ്റ്റാർട്ട് ആകുകയും പതിയെ ഗേറ്റ് കടന്നു പുറത്തേക്ക് പോവുകയും ചെയ്യുകയായിരുന്നു ആ സമയം. 

 

ഹാളിനുള്ളിലെ മങ്ങിയ വെളിച്ചവുമായി അവളുടെ കണ്ണുകൾ താദാത്മ്യം പ്രാപിക്കാൻ അല്പനേരമെടുത്തു. ഉയർന്നു പൊങ്ങുന്ന സിഗരറ്റ് പുക വളയങ്ങളാലും മനം മടുപ്പിക്കുന്ന സിഗരറ്റ് ഗന്ധത്താലും ആ ഹാൾ നിറഞ്ഞിരുന്നു.

 

ഹാളിനു അങ്ങേ അറ്റത്തു സോഫ സെറ്റിയിൽ തടിച്ച ശരീരമുള്ള ഒരാൾ ഇരിപ്പുണ്ടായിരുന്നു. കയ്യിലെ ഗ്ലാസ് ഒറ്റവലിക്ക് കാലിയാക്കി കാലുകൾ മുന്നിലെ ടീപ്പോയിലേക്ക് ഉയർത്തി വെച്ച് സെറ്റിയിൽ അമർന്നു അയ്യാൾ അവളെ ആകെയൊന്നു ചൂഴ്ന്നു നോക്കി.

 

അഭിരാമി അല്ലയൊടി ?

 

വേട്ടപ്പട്ടിയുടെ മുരൾച്ച പോലെ അയ്യാളുടെ ചോദ്യം.

 

അതെ സാർ” അവളുടെ പതിഞ്ഞ മറുപടി.

 

"ഒരു രാത്രിക്ക് ലക്ഷങ്ങൾ വിലയുള്ള നക്ഷത്ര വേശ്യ ഹ ഹ ഹ”

 

അയാളൊന്നു പൊട്ടി ചിരിച്ചു, ചിരിയുടെ ശക്തിയിൽ മേദസ് നിറഞ്ഞ അയ്യാളുടെ വയർ നന്നായി കുലുങ്ങി. ചിരി അവസാനിച്ച അയ്യാളുടെ ചുണ്ടുകൾക്കിടയിലൂടെ ചതഞ്ഞരഞ്ഞ വാക്കുകൾ പുറത്തേക്ക് ഒഴുകി.

 

ഉടുത്തൊരുങ്ങി നിൽക്കുന്ന നിന്റെ ചന്തം കാണാൻ ആണോടി മോളെ അഭിരാമി നിന്നെ ഞാൻ ബുക്ക് ചെയ്തത്”

 

ചെറിയൊരു നിശബ്ദത, അപവാദമായി എ സി യുടെ മൂളൽ ശബ്ദം മാത്രം

 

അഴിച്ചു മാറ്റടി പൊലയാടി മോളെ സകലതും”

 

ഹിംസ്ര മൃഗത്തിന്റെ അലർച്ച പോലെയുള്ള അയാളുടെ ശബ്ദത്തിൽ ആ കെട്ടിടം പോലും വിറച്ചുപോയി, അവൾ അണിഞ്ഞിരുന്ന നേവി ബ്ലൂ നിറമുള്ള ഷിഫോൺ സാരി നിലത്തേക്ക് വീണു, പുറകെ അവളുടെ മാറിടങ്ങളെ മറച്ചിരുന്ന മെറൂൺ നിറമുള്ള ബ്ലൗസും പിന്നെ നീല സ്കർട്ടും.

 

വാ, ഇങ്ങു വാടി, വന്നു എനിക്കൊരു പെഗ് ഒഴിക്ക്”

 

അവൾ അയാൾക്ക് അരികിലേക്ക് പതിയെ നടന്നു, നിറഞ്ഞ ഗ്ലാസ് കയ്യിലേക്ക് വാങ്ങി അയ്യാൾ അവളെ തന്നിലേക്ക് ചേർത്ത് അമർത്തി, ലഹരി അയ്യാളുടെ സിരകളിലൂടെ കാമത്തിന്റെ വിത്തുകളെ തലോടിയുണർത്തി ഒഴുകികൊണ്ടേയിരിന്നു, ആ ഒഴുക്കിന് അനുസരിച്ചു അയ്യാളുടെ കൈകൾ അവളുടെ നിമ്നോന്നതങ്ങളിൽ ചില നേരം മൃദുലമായും ചില നേരം കഠിനമായും ഒഴുകി. കൈ ക്രിയകളുടെ വേദനയിൽ പ്രതികരിക്കാതെ അവൾ രണ്ടാമത് ഒന്നുകൂടി ഗ്ലാസ് നിറച്ചു. അവളുടെ മാറിടങ്ങളെ ആസ്വദിച്ച് അയ്യാൾ ആ ഗ്ലാസും കാലിയാക്കി.

 

അൽപ്പനേരം കടന്നു പോയി, അവളുടെ ശരീരത്തെ തഴുകി ആസ്വദിച്ചിരുന്ന കൈകൾക്ക് ഭാരം കൂടിയോ, കണ്ണുകൾ മങ്ങുകയാണോ, തലയൊന്നു കുടഞ്ഞു. അയ്യാൾ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു. ഇല്ല, സാധിക്കുന്നില്ല, കണ്ണുകൾ അടഞ്ഞു പോകുന്നു, കൈകാലുകൾ തളരുന്നു, തന്നെ നോക്കി നിൽക്കുന്ന അവളുടെ മുഖത്ത് ചിരിയാണോ? സോഫയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച അയ്യാൾ പരാജയപെട്ടു നിലത്തേക്ക് വീണു.

 

ഹാളിലെ ലൈറ്റുകൾ തെളിഞ്ഞു, വലത്കാൽ തന്റെ നെഞ്ചിൽ ചവിട്ടി സോഫയിൽ ചാരി ഇരുന്നു തന്റെ മുഖത്തേക്ക് നോക്കുന്ന പൂർണ്ണനഗ്നനായ ആ പെണ്ണിനെ കണ്ടു പ്രതികരിക്കാൻ സാധിക്കാതെ അയാൾ നിലത്തു കിടന്നു.

 

നിലവിളിക്കണമെന്നുണ്ട്, പക്ഷെ നാവ് മരവിച്ചത് പോലെ, ഉറക്കം ബാധിച്ചത് പോലെ കണ്ണുകൾ അടയുന്നു.

 

കവിളുകളിൽ ആഞ്ഞടിക്കുന്ന വേദന അയാളുടെ ഉറക്കത്തിനെ അകറ്റി നിർത്തി. ശക്തിയായി അയാളുടെ രണ്ടു കവിളുകളിലും ആഞ്ഞടിക്കുകയാണ് അവൾ, വേദനയിൽ അയാളൊന്നു പുളഞ്ഞു.

 

നീ അത്ര വേഗം ഉറങ്ങിയാൽ എനിക്ക് പിന്നെ എന്താ സുഖം തമ്പി” കയ്യിലെ ഗ്ലാസിൽ നിറഞ്ഞ സ്കോച് അയ്യാളുടെ മുഖത്തേക്ക് ചരിച്ചു കൊണ്ട് അവളുടെ പതിഞ്ഞ സ്വരം

 

മുഖത്തേക്ക് പതിച്ച സ്കോച് തുള്ളികൾ കണ്ണിൽ വല്ലാത്ത എരിവായി പടർന്നു കയറി, കണ്ണുനീർ ഒഴുകിയിറങ്ങി. ഒന്ന് പിടയുവാൻ പോലും സാധിക്കാതെ അയാൾ നിസഹായനായി.

 

നെഞ്ചിൽ നിന്ന് അവളുടെ കാൽപാദം പതിയെ മുകളിലേക്ക് നീങ്ങി, കഴുത്തിലൂടെ അത് അയാളുടെ വായയുടെ മുകളിലേക്ക് ചെന്ന് നിന്നു. ഭീതി നിറഞ്ഞ കണ്ണുകളോടെ അയ്യാൾ അവളെ നോക്കി. അടുത്ത നിമിഷം ആ കാൽ പാദം ശക്തിയായി അയ്യാളുടെ മുഖത്തു അമർത്തി അവൾ എഴുന്നേറ്റു, അസഹ്യമായ വേദനയിൽ അയ്യാൾ പുളഞ്ഞു പോയി.

 

അയ്യാളുടെ മുഖത്തിനു അടുത്തേക്ക് ചാഞ്ഞിരുന്നു കവിളുകളിൽ പതിയെ തലോടി അവൾ അയ്യാളുടെ കാതുകളിൽ മന്ത്രിച്ചു “പേടിച്ചു പോയോ, പേടിക്കണ്ട, നീ അവസാനം കഴിച്ച പെഗ്ഗ് സ്കോച്ച് മാത്രമായിരുന്നില്ല തമ്പി, മനോഹരമായ ഉറക്കത്തിലേക്ക് നിന്നെ കൊണ്ടുപോകുവാനുള്ള “diazepam” എന്ന മന്ത്രവിദ്യയും ഞാൻ അതിൽ ചേർത്തിരുന്നു. നേരം പുലരുവോളം നമുക്ക് സമയമുണ്ട്, അത്ര പെട്ടെന്ന് മരിക്കാൻ നിന്നെ ഞാൻ അനുവദിക്കില്ലല്ലോ തമ്പി”

 

ടീപ്പോയുടെ മുകളിൽ കണ്ട സിഗരറ്റ് പാക്കറ്റിനുള്ളിൽ നിന്ന് ഒരെണ്ണം എടുത്തു അഗ്രഭാഗത്തു തീ കൊടുത്തു വളരെ സാവധാനം ആസ്വദിച്ച് അവൾ പുക ഉള്ളിലേക്ക് എടുത്തു.

 

ഓ ഞാൻ ആരാണ് എന്ന് ആലോചിക്കുകയാണോ ?” അവൾ ചെറുതായൊന്നു ചിരിച്ചു, “ശരിയാണ് ഞാൻ ആരാണ് എന്ന് നിന്നോട് പറഞ്ഞില്ലല്ലോ, നിനക്കു അറിയണ്ടേ തമ്പി ഞാൻ ആരാണെന്നു ?”

 

അയാളുടെ കണ്ണുകൾ വീണ്ടും അടഞ്ഞു തുടങ്ങി.

 

ഹേയ് ഹേയ് ഉറങ്ങല്ലേ,” അവൾ അയ്യാളുടെ കവിളുകളിൽ തട്ടി ഉണർത്തി, “നീ ഉറങ്ങിയാൽ പിന്നെ ഞാൻ ആരാണ് എന്ന് എങ്ങനെ അറിയും, നീ മറന്നു പോയോ അന്നത്തെ ആ പെരുമഴ, ഒരു പാവം അമ്മ, രണ്ടു കുഞ്ഞുങ്ങൾ, മറന്നു പോയോ നീ ?

 

അവളുടെ കണ്ണുകൾ അയാളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി, അവിടെ ഒരു നടുക്കം തിരിച്ചറിഞ്ഞു സംതൃപ്തിയോടെ അവൾ ബാഗ് തുറന്നു ഒരു സർജിക്കൽ ബ്ലേഡ് പുറത്തെടുത്തു, വളരെ സാവധാനത്തിൽ അത് അയ്യാളുടെ കൈ വെള്ളയിൽ ബലമായി അമർത്തി, രക്തം കുതിച്ചു ചാടി, അസഹ്യമായ വേദനയിൽ, അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കൈവെള്ളയിൽ നിന്ന് ആ ബ്ലേഡ് വളരെ പതിയെ അയ്യാളുടെ കൈമുട്ടുവരെ സഞ്ചരിച്ചു, ചീറ്റിയൊഴുകിയ രക്തം ഗ്രാനൈറ്റ് പാകിയ ആ നിലത്തു പടർന്നു കയറി. ആ പാവം അമ്മേയെയും കുഞ്ഞുങ്ങളെയും മറന്നു പോയോടാ നായെ നീ?” അയാളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു വളരെ പതിയെ ആണ് അവൾ ചോദിച്ചു തുടങ്ങിയത് പക്ഷെ ചോദ്യം അവസാനിപ്പിച്ചപ്പോൾ അതൊരു അലർച്ചയായി മാറിക്കഴിഞ്ഞി രിന്നു.

 

അലറിക്കൊണ്ട് അവൾ ആ ബ്ലേഡ് അയ്യാളുടെ രണ്ടു കവിളുകളിലും ശക്തിയായി വരഞ്ഞു. “മറന്നു പോയെങ്കിൽ ഓർമ്മിപ്പിക്കാൻ വന്നതാടാ ചെറ്റേ ഞാൻ”

 

ഭ്രാന്തിയെ പോലെ അലറിക്കൊണ്ട് അവൾ ആ സർജിക്കൽ ബ്ലേഡ് പിന്നെയും പിന്നെയും അയ്യാളുടെ നെഞ്ചിലും വയറിലും കാലുകളിലും ശക്തിയായി വരച്ചു. സ്കോച് കുപ്പി തുറന്നു മുറിവിലേക്ക് കുത്തനെ പിടിച്ചു അവൾ അയാളുടെ അവസ്ഥ ആസ്വദിച്ചു, അവളുടെ നെഞ്ചിലെ കനൽ ആളികത്തുക യായിരുന്നു. കഴിഞ്ഞു പോയ ഓർമകളുടെ വേദനയിൽ അവൾ അയ്യാളുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി പിന്നെ തളർന്നു ആ സോഫയിലേക്ക് ഇരുന്നു കണ്ണുകൾ അടച്ചു.

 

അലർച്ചകൾ, ടയർ റോഡിൽ ഉരയുന്ന ശബ്ദങ്ങൾ, ആരുടെ യൊക്കെയോ ബഹളങ്ങൾ, കുഞ്ഞുങ്ങളെ ഇടിച്ചു തെറിപ്പിച്ച ആ വാഹനം അല്പം മുന്നിലേക്ക് പോയി നിന്നു, ആരൊക്കെയോ പുറത്തേക്ക് ഇറങ്ങി, പജേറോയുടെ പുറകിലെ വാതിൽ തുറക്കപ്പെട്ടു, കൈകാലുകൾ ബന്ധിച്ച മൃതപ്രായനായ ഒരു മനുഷ്യൻ ചാക്ക് കെട്ട് പോലെ റോഡിലേക്ക് വീണു. വഴിയരികിലെ കാഴ്ച്ചക്കാർ ഭയന്ന് പുറകിലേക്ക് നീങ്ങി. ഓടിയെത്തിയ ആ സ്ത്രീ തന്ടെ മുന്നിൽ മരണാസന്നനായി കിടക്കുന്ന മനുഷ്യനെ കണ്ടു നടുങ്ങി, അടുത്ത നിമിഷം ദിഗന്തം നടുങ്ങുമാറ് ഉച്ചത്തിൽ അവളുടെ നിലവിളി അവിടെ മുഴങ്ങി.മുന്നിലേക്ക് പോയി നിന്ന പജേരോ പതിയെ പുറകിലേക്കു നീങ്ങി റോഡിൽ കിടന്ന മനുഷ്യന് അടുത്തായി വന്നു നിന്നു, മുൻഭാഗം ഡോർ തുറന്നു വെള്ള ഹാഫ് ഷൂ ധരിച്ച സ്വർണ്ണ കസവുള്ള മുണ്ടും ഷർട്ടും ധരിച്ച വലത് കയ്യിൽ സ്വർണ്ണ ഏലസുകൾ ധരിച്ച ഒരാൾ സാവധാനം പുറത്തേക്ക് ഇറങ്ങി.

 

"രാഘവേന്ദ്രൻ തമ്പി" കാഴ്ചക്കാരുടെ ഇടയിൽ അലയൊലി പോലെ ആ പേര് ഉയർന്നു, ഓരോരുത്തരായി പതിയെ പതിയ പിൻവാങ്ങി. പതിയെ നടന്നു വന്ന ആ മനുഷ്യൻ ഒരു മഹാമേരു പോലെ ആ സ്ത്രീക്ക് മുന്നിൽ നിന്നു, അവളുടെ തലമുടിയിൽ കുത്തിപ്പിടിച്ചു അവളെ പതിയെ ഉയർത്തി.

 

"എനിക്ക് പുറകെ വരരുത്, വരരുത് എന്ന് നിന്റെ ഭർത്താവിനോട് ഞാൻ പല തവണ പറഞ്ഞതാ, എന്താ ചെയ്യാ, അവൻ കേൾക്കില്ല, വെറും ഒരു എസ് ഐ യുടെ ചൂണ്ടക്കൊളുത്തിൽ കുടുങ്ങുന്ന ഇനമല്ല ഞാൻ എന്ന് അവനോട് പലതവണ പറഞ്ഞതാ, അതും അവൻ കേട്ടില്ല, നീ തന്നെ പറ, ഞാൻ എന്താ ചെയ്യാ, പറ ?

 

അൽപ്പനേരം നേരം നിശബ്ദത

 

ചോദിച്ചതിന് ഉത്തരം പറയടി നായിന്റെ മോളെ” അയാളുടെ വലതുകാൽ അവളുടെ നെഞ്ചിൽ പതിച്ചു. ദൂരേക്ക് തെറിച്ചു വീണ അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു.

 

"ഭൈരവാ"

 

തമ്പിയുടെ അലർച്ച കേട്ട അയ്യാളുടെ വേട്ടപ്പട്ടി ഭൈരവൻ ക്രൂരമായ ചിരിയോടെ അവളെ ഉയർത്തിയെടുത്തു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകും മുൻപ് തന്നെ നിലത്തു വീണു കിടക്കുന്ന മനുഷ്യന്റെ മുകളിലേക്ക് അവൾ വലിച്ചെറിയപ്പെട്ടു കഴിഞ്ഞിരുന്നു. റോഡിൽ ശക്തിയായി തല ഇടിച്ചു വീണ അവളുടെ നിലവിളി പാതിയിൽ അവസാനിച്ചു.

 

നിലത്തു അനക്കമില്ലാതെ കിടക്കുന്ന പത്താം ക്ലാസുകാരൻ, റോഡരികിലെ പൊന്തക്കാട്ടിലേക്ക് വീണു കിടക്കുന്ന ആറാം ക്ളാസുകാരി, റോഡിൽ മരണാസന്നനായ മനുഷ്യനും പിന്നെ അയ്യാളുടെ ഭാര്യയും. വാഹനത്തിൽ ചാരി നിന്ന് അവരുടെ മരണം ആസ്വദിക്കുന്ന തമ്പിയും കൂട്ടാളികളും. പ്രതികരിക്കാൻ ധൈര്യമില്ലാത്ത നാട്ടുകാർ സ്വന്തം ഭവനങ്ങളിൽ ഒളിച്ചു.

 

"രാഘവേന്ദ്രൻ തമ്പി എന്ന വാക്കിന് ഒറ്റ അർത്ഥമേയുള്ളു പോലീസുകാരാ, അതാണ് മരണം, എന്നെ എതിർക്കുന്നവർ ആരായാലും ശരി അവരെ മാത്രമല്ല അവരുടെ കുടുംബത്തിലെ അവസാന കണ്ണിയെ വരെ നശിപ്പിച്ച ശേഷമേ ഞാൻ അവസാനിപ്പിക്കു." മുഖത്തു വീണ മഴവെള്ളത്തുള്ളികൾ നാവിനാൽ ഒപ്പിയെടുത്തു ദാഹം ശമിപ്പിക്കാൻ ശ്രമിച്ച ആ പാവം മനുഷ്യന്റെ മുഖത്ത് ശക്തയായി തൊഴിച്ചു കൊണ്ട് അയ്യാൾ ആക്രോശിച്ചു.

 

"ഓർത്തു വെച്ചോ നായിന്റെ മക്കളെ, ഇതൊരു പാഠമാണ്, എനിക്ക് എതിരെ വരുന്ന ഓരോരുത്തർക്കുമുള്ള പാഠം" പ്രതികരണ ശേഷിയില്ലാത്ത സമൂഹത്തിന്റെ മുഖത്തു നോക്കി അയ്യാൾ ശക്തിയായി അലറി

 

"വണ്ടിയെടുക്കടാ" അയ്യാളുടെ ആജ്ഞ ലഭികേണ്ട താമസം പജേരോ ശക്തിയായി മുരണ്ടു, അടുത്ത നിമിഷം അയാളെയും കൊണ്ട് ആ വാഹനം കുതിച്ചു പാഞ്ഞു.

 

ശക്തമായ വികാരവിക്ഷോഭങ്ങളെ വളരെ പണിപ്പെട്ട് അടക്കി നിർത്തി അവൾ കണ്ണുകൾ തുറന്ന് സോഫയിലേക്ക് അമർന്നിരുന്നു കൊണ്ട് സിഗരറ്റ് പുക ശക്തിയായി ഉള്ളിലേക്ക് വലിച്ചെടുത്തു. ശരീരത്തിലെ മുറിവുകളുടെ വേദനയിലും മരണത്തിനെ മുന്നിൽ കണ്ട ഭയത്തിലും ക്ഷമ യാചിക്കാൻ പോലും നാവു പൊങ്ങാതെ തമ്പി എന്ന അതികായൻ അവളുടെ മുന്നിൽ നിസഹായനായി നിലത്തു കിടന്നു.

 

"എന്നെ മനസ്സിലായോ തമ്പി" വലതു കയ്യിലെ അണിവിരലിനും ചൂണ്ടു വിരലിനും മധ്യേ സിഗരറ്റ് പിടിച്ചു തള്ളവിരൽ കൊണ്ട് സിഗരറ്റ് ചാരം അയ്യാളുടെ മുറിവിലേക്ക് പതിയെ തട്ടിയിട്ട് അവൾ ചോദിച്ചു

 

"എല്ലാപേരെയും കൊല്ലാൻ നീ തീരുമാനിച്ചപ്പോൾ ആറാം ക്ളാസുകാരി കുഞ്ഞു രക്ഷപ്പെടണം എന്നായിരുന്നു ദൈവത്തിനു ആഗ്രഹം, നിന്റെ വാഹനം പൊന്തക്കാട്ടിലേക്ക് ഇടിച്ചു തെറിപ്പിച്ച ഞാൻ മരിച്ചുപോയി എന്ന് നീ കരുതി, പക്ഷെ നിന്റെ ജീവനെ ടുക്കാൻ വേണ്ടി ദൈവം എന്നെ ബാക്കി വെച്ചു"

 

പകുതി കത്തിയെരിഞ്ഞ സിഗരറ്റ് അയ്യാളുടെ കയ്യിലെ മുറിവിലേക്ക് കുത്തിയണച്ച്, അയ്യാളുടെ പിടച്ചിൽ കണ്ടു അവൾ പൊട്ടിച്ചിരിച്ചു. "നിന്റെ വാഹനം എന്നെ തട്ടിയെറിഞ്ഞ അഴുക്ക് ചാലിൽ തന്നെ ഞാൻ വളർന്നു, ഒരിറ്റ് വെള്ളത്തിന് ദഹിച്ച എന്റെ അച്ഛന്റെ മുഖത്തു തൊഴിച്ച നിന്റെ മുഖമായിരുന്നു കഴിഞ്ഞ 15 വർഷം എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്, നീ എന്നെ വിളിച്ച ആ പേരില്ലേ എന്താ അത് ഓ നക്ഷത്ര വേശ്യ, അതെ, അത് തന്നെയാണ് ഞാൻ, കൊല്ലാനും ചാവാനും മടിയില്ലാത്ത അഴുക്ക് ചാലിൽ നീന്തിത്തുടിക്കുന്ന നക്ഷത്ര വേശ്യ, സ്വയം അങ്ങനെ ആയിത്തീ രുമ്പോഴും എന്റെ മനസ്സിൽ ഒരേയൊരു ലക്ഷ്യം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു, നിന്റെ മരണം"

 

അയ്യാളുടെ വലത് ചെവിയിലേക്ക് ചുണ്ട് ചേർത്ത് അവൾ ഒന്ന് കൂടി അത് ആവർത്തിച്ചു "നിന്റെ മരണം"

 

വീണ്ടും ഉറക്കത്തിലേക്ക് വഴുതിയ അയാളുടെ തുടകളിൽ സർജിക്കൽ ബ്ലേഡ് കുത്തികയറ്റി താഴേക്ക് പതിയെ വലിച്ചു അവൾ അയാളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നു.

 

"എന്റെ കഥ പറഞ്ഞു തീരും മുൻപ് നീ മരിക്കുകയാണോ, അത് പാടില്ല, ഞാൻ ആസ്വദിക്കട്ടെ, ഒരുപാട് നാളുകളായി കാണുന്ന സ്വപ്നം ഞാൻ ശരിക്കുമോന്നു ആസ്വദിക്കട്ടെ തമ്പി" നിറഞ്ഞ ഗ്ലാസ് കയ്യിലെടുത്തു സോഫയിലേക്ക് ചാഞ്ഞിരുന്നു ഇടതു കാല്പാദം അയ്യാളുടെ നെഞ്ചിനു മുകളിൽ അമർത്തി വലത് കാൽ ഇടതുകാൽ തുടയ്ക്ക് മുകളിലേക്ക് കയറ്റി അവൾ മറ്റൊരു സിഗരറ്റിനു തീ കൊടുത്തു.

 

പതിയെ പതിയെ അയ്യാളുടെ ഞരക്കം കുറഞ്ഞു തുടങ്ങി, അതികഠിനമായ ദാഹത്താൽ അയാളുടെ വരണ്ട നാവു പുറത്തേക്ക് വന്നു, അതിലേക്ക് സ്കോച് തുള്ളികൾ ഇറ്റിറ്റ് വീഴ്ത്തി അവൾ അയാളുടെ മരണം ആസ്വദിച്ചു.

 

സമയമേറെ കഴിഞ്ഞു പോയി, രാത്രിക്ക് അന്ന് വല്ലാത്ത ശാന്തതയായിരുന്നു. ആ ശാന്തതയെ ഭേദിച്ച് അവളുടെ മൊബൈലിൽ നിന്ന് ബീഥോവന്റെ വേദനയുടെ പിയാനോ നാദം ഉയർന്നു. രക്തം പുരണ്ട വിരലുകളാൽ മൊബൈൽ കവിളിനോട് ചേർത്ത് അവൾ പതിയെ പറഞ്ഞു "എന്റെ ജോലി കഴിഞ്ഞു അശോക്"

 

നീണ്ട മൂന്ന് മണിക്കൂറുകൾക്ക് ശേഷവും അവളെയും കൊണ്ട് ആ വാഹനം അതിർത്തികൾ താണ്ടി എങ്ങോട്ടോ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയാണ്. ആ വാഹനത്തിന്റെ പുറകിലെ സീറ്റിൽ ചാരിയിരുന്നു സുഖമായി ശാന്തമായി ഉറങ്ങുകയാണ് അവൾ, മനോഹരമായ ഏതോ സ്വപ്നത്തിന്റെ ബാക്കിപത്രം എന്നപോലെ അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി നിലാവ് പോലെ തെളിഞ്ഞു നിന്നു.

 

Abhirami - Malayalam Story.jpg

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.