കഥ : വിഴുപ്പ്
രചന : ധന്യ
മാറ്റാർക്കോ, വേണ്ടിയുള്ള വിഴുപ്പിൻ ഭാണ്ഡവും പേറി, ആ മനുഷ്യൻ ഓടിതുടങ്ങിയിട്ട് നാളെറയായിരിക്കുന്നു.
ജീവിതഭാരം സമ്മാനിച്ചതാണ്, അയാളുടെ മുതുകിൽ ഉള്ള ആ കൂന്.
ഈ അറുപതാം വയസ്സിലും, ഇരുപത്തിയഞ്ചുക്കാരന്റെ ചുറുചുറുക്കൂടെ പണിയെടുക്കുന്ന, "ബീരാനിക്കാ".
അയാളുടെ ചുണ്ടിൽ കത്തിച്ചുവെച്ച ബീഡികുറ്റി എരിയുന്നുന്നുണ്ട്.
ഇടക്കിടെ ചുമയെക്കുന്നു ഉണ്ടെങ്കിലും, അതൊന്നും കാര്യമാക്കാതെ, ചുമടുകൾ ചുമന്നു ഇടുകയാണ് അയാൾ. അത് ചുമന്നു കയറ്റിയിട്ട് വേണം വൈകിട്ടത്തേക്കു പുരയിലേക്കുള്ള പലവ്യയ്ഞനങ്ങൾ വാങ്ങാൻ ആയി.
മക്കളെ എല്ലാം പഠിപ്പിച്ചു വലുതാക്കി, എല്ലാവരും വിദേശത്ത് ഡോക്ടർ മാരും, എഞ്ചിനീയർമാരും ഒക്കെ ആയെങ്കിലും, അയാൾ ഇപ്പോളും ഒരു ചുമട്ടു തൊഴിലാളി ആണ്.
പുതുപ്പെണ്ണുങ്ങൾ വന്നപ്പോൾ, ഉപ്പയുടെ ജോലി, വേഷം, രൂപം ഒക്കെ അവർക്കു നാണക്കേട് ആയി മാറി.
മൂത്തമകൻ ഒരിക്കൽ ചോദിച്ചു..?
ദേഹത്തു എന്തോ നാറ്റം ആണ് ഉപ്പാ എന്ന്.........!!!!
അന്ന് അതു കേട്ട് ഊറികൂടിയ കണ്ണുനീർ ആരും കാണാതെ തുടച്ചുമാറ്റി എങ്കിലും, എന്നാൽ നെഞ്ചിലേറ്റ മുറിവ് ഇന്നും, വിങ്ങലായി തന്നെ ഉണ്ട്. മൂത്തമകൻ ആണ്, അവൻ ആണ് തന്നെ ആദ്യം ആയി ഉപ്പാ എന്ന് വിളിച്ചവൻ. വളർന്നപ്പോൾ ഉപ്പയുടെ വിയർപ്പ് അവനു ഹറാം ആയി.
ഈ വിയർപ്പുകൊണ്ട് ആണ് അവനെ പഠിപ്പിച്ചു ഡോക്ടർ ആക്കിയത്.
അന്നൊക്കെ ഉപ്പ ജോലി കഴിഞ്ഞു വിയർത്തു ഒലിച്ചു വരുമ്പോൾ നനഞ്ഞു കുതിർന്ന ഷർട്ട്ന്റെ പോക്കറ്റിൽ നിന്നും ആദ്യം മുട്ടായി എടുത്തു വായിൽ ഇടുന്നത് അവൻ ആയിരുന്നു.
"കാലം മാറി എല്ലാവരുടെയും കോലവും മാറി".
മാറ്റത്തിനൊത്തു മാറാൻ തനിക്കായില്ല, "ബീരാൻ ഇന്നും പഴയ ബീരാൻ തന്നെ", ഇപ്പോൾ മക്കൾ ആരും ഇങ്ങോട്ടേക്ക് വരാറേ ഇല്ല. ഉമ്മയേം, കാണേണ്ട, ഉപ്പേയും കാണേണ്ട അവർക്ക്.
പുരയിൽ ഇന്നും അയാളും ബീവിയും, പിന്നെ അവർ എടുത്തു വളർത്തിയ മകൾ റസിയയും മാത്രം.ജന്മം കൊടുത്ത മക്കളെക്കാൾ, തങ്ങളെ സ്നേഹിക്കുന്നത് അവൾ ആണ്, എന്ന് ബീവി എപ്പോഴും പറയും.
"അത് സത്യം തന്നെ ആണ് താനും"...
റസിയയുടെ നിക്കാകിനായി ആണ് ഇപ്പോൾ ഉള്ള ഈ കഷ്ടപ്പാട് ഒക്കെ.
അവളെ ആരുടെ എങ്കിലും കയ്യിൽ പിടിച്ചു ഏൽപ്പിക്കണം. എന്നാൽ റസിയ പറയും...., ഉപ്പയെയും, ഉമ്മിച്ചിയെയും, വിട്ടു താൻ എങ്ങോട്ടും ഇല്ല എന്ന്. അത് അവളുടെ സ്നേഹം ആണ് എന്ന് തനിക് അറിയാം.
ആസ്വദിക്കാത്ത യുവത്വത്തിനൊപ്പം, ജീവിതത്തിന്റെ കെട്ടുപാടുകളിൽ തളച്ചിട്ട ഒരു മനുഷ്യന്റെ നേർ ചിത്രമാണിവിടെ കാണുവാൻ ഉള്ളത്.
ചോര നീരാക്കി വളർത്തി വലുതാക്കിയ, മക്കളൊക്കെ ആ വിയർപ്പ്നാറ്റം ഇന്നു പുച്ഛം.....
"ബീരാനിക്ക ഇന്നും ഓട്ടത്തിൽ ആണ്".
ഇതുപോലെ ഒരുപാട് ബീരാനീക്കമാർ ഈ ലോകത്ത് ഉണ്ടാകും അല്ലോ........