നന്ദൻ്റെ പാർവ്വതി - ഭാഗം 2 (അവസാന ഭാഗം)
രചന : മുനീറ പൂവി
നേരം ഇരുട്ടി തുടങ്ങി. ഒരു ഇളം
കാറ്റ് അവളെ തൊട്ടു തലോടി പോയി. ഉമ്മറത്ത് വിളക്ക്
വച്ച് തിരിഞ്ഞപ്പോഴാണ് ഒരു വണ്ടി വന്ന് മുറ്റത്ത് നിന്നത്... ആരാ ഈ നേരത്ത്
വന്നതെന്ന് അവള് കണ്ണുകൾക്ക് ഒന്നുകൂടെ മൂർച്ച കൂട്ടി നോക്കി.. ശാലുവും
മീനുവുമാണ്... അവരെ കണ്ടപ്പോ പാർവ്വതിക്ക് വളരെയധികം സന്തോഷം തോന്നി.. പാർവ്വതി അവരുടെ അടുത്തേക്ക് ഓടി ചെന്നു.. രണ്ടുപേരെയും ചേർത്ത്
പിടിച്ചതും മീനു പാർവ്വതിയുടെ കൈ തട്ടി മാറ്റി പുറകോട്ടു നീങ്ങി
നിന്നു.. ഇതന്തര് കോലാത്..? മീനുവാണ്
ചോദിച്ചത്.. മോളെ ഞാൻ ഇപ്പൊ കുളിച്ചതെ ഒള്ളു.. എന്നിട്ട്.. കണ്ടിട്ട് അങ്ങനെ
തോന്നുന്നില്ലല്ലോയെന്ന് പറഞ്ഞവൾ പാർവ്വതിയിയിൽ നിന്നും കുറച്ചും കൂടി അകലം
പാലിച്ചു... മുറ്റത്ത് തന്നെ നിൽക്കാതെ നിങ്ങള് അകത്തേക്ക് വാ മക്കളെ.. അവരുടെ
വാക്കുകളെ പാടെ അവഗണിച്ച് കൊണ്ട് പാർവ്വതി അവരെ അകത്തേക്ക്
ക്ഷണിച്ചു..
"ഞങ്ങൾ
കയറിക്കൂടാൻ വന്നതല്ല.. ഒരു കാര്യം പറയാൻ വേണ്ടി വന്നതാണ്.." "മക്കളെ
എന്നാലും ഒന്ന് ഇരുന്നിട്ട് പറഞ്ഞൂടെ.." പാർവ്വതി അത്യധികം സ്നേഹത്തോടെ
ചോദിച്ചു.. വേണ്ടന്നല്ലെ പറഞ്ഞത്...!! അവരുടെ ഓരോ
വാക്കുകളും വാളിനേക്കാൾ മൂർച്ചയുള്ളതായി പാർവ്വതിക്ക് തോന്നി.. രണ്ട് ദിവസം
കഴിഞ്ഞിട്ട് ഈ വീട് ഭാഗം വയ്ക്കണം... അത് കേട്ടതും പാർവ്വതിക്ക് തൊണ്ട വരണ്ട
പോലെ.. ഉമിനീരിറക്കാൻ പോലും അവള് മറന്നുപോയി... "ശാലു... മീനു..
നിങ്ങളെന്താണ് പറയുന്നത്.. ഇവിടെ നമ്മുട അച്ഛനും അമ്മയും അന്തിയുറങ്ങുന്ന
മണ്ണല്ലെ...? നിങ്ങൾ എന്ത് പറഞ്ഞാലും അത് മാത്രം നടക്കില്ല .പാർവ്വതി
കടുപ്പിച്ച് പറഞ്ഞു..." "ചേച്ചി എന്താ കരുതിയത് ഇത് ഒറ്റക്കങ്ങ് എടുക്കാന്നോ..
നടക്കില്ല ചേച്ചി... ശാലു അത് പറയുമ്പോൾ പാർവ്വതിക്ക് തലക്കടിയേറ്റത് പോലെ ആകെയൊരു
മറവിപ്പ് തോന്നി.... ഞങ്ങൾ തിങ്കളാഴ്ച വരും.. വക്കീലും കൂടെ ഉണ്ടാവും... ചേച്ചി
കരുതിയിരുന്നൊ.... അത് പറഞ്ഞവർ വണ്ടിയിൽ കയറി തിരികെ പോയി.. എന്നാണ് നിങ്ങളും
ഞാനുമെന്ന് വേർത്തിരിക്കാൻ തുടങ്ങിയത്. നിങ്ങളായിരുന്നില്ലെ എൻ്റെ എല്ലാം.. അവര്
പോകുന്നത് നിറ കണ്ണുകളോടെ അവളാ ഉമ്മറപ്പടിയിൽ നോക്കി നിന്നു... രാവിലെ വീട്ടിലെ
പണികളല്ലാം ഒതുക്കി വെച്ച് പാർവ്വതി ഉമ്മർ ഹാജിയുടെ വീട്ടിലേക്ക് പോകാൻ നിന്നു...
വേദനിക്കുന്ന മനസ്സുമായി പാർവ്വതി ഓരോ അടിയും നടന്നു നീങ്ങി.. ദൂരെ നിന്നന്നെ
കാണാമായിരുന്നു ബൈക്കും ചാരി ഇരിക്കുന്നവനെ.. അത് നന്ദനാണന്ന് മനസ്സിലായി...
ഇന്നലത്തെ സ്വപ്നം ആലോചിച്ചപ്പോ അവൻ്റെ അടുത്തേക്ക് അടുക്കും തോറും അവൾക്ക് വല്ലാത്ത ചമ്മല് തോന്നി... വേറെ വഴിക്ക് പോവാന്ന്
വച്ചാൽ അതും നടക്കില്ല.. അവനെ ശ്രദ്ധിക്കാതെ മുൻപോട്ട് പോകാൻ തന്നെ അവള്
തീരുമാനിച്ചു.. ഓരോ അടി മുൻപോട്ട് വയ്ക്കുമ്പോഴും കാലുകൾക്ക് വല്ലാത്ത വിറയൽ...
പെട്ടന്നാണ് ആ ശബ്ദം.,!! പാർവ്വതി..!! കേൾക്കാത്ത
പോലെ വീണ്ടും കാലുകൾ മുൻപോട്ട് വച്ചു.. പാർവ്വതി!! വീണ്ടും അവൻ്റെ
മനോഹരമായ ശബ്ദം കേട്ടതും അവള് അറിയാതെ നിന്നു പോയി... അത്രമേൽ ആർദ്രമായിരുന്നു ആ
വിളി.. നന്ദൻ അവൾക്ക് മുൻപിൽ ചെന്നു നിന്നു.. എൻ്റെ കൂടെ വാ. എനിക്ക് കുറച്ച്
കാര്യം സംസാരിക്കാനുണ്ട്.. എ... എങ്ങോട്ട്.. ഞാനില്ല.. പൈസ ഞാൻ പിന്നെ
തന്നോളാം." ആ കണ്ണുകളിലെ പേടി നന്ദൻ ഒപ്പിയെടുത്തു...
"പാർവ്വതി
ഞാൻ നിന്നോട് പൈസ ചോദിച്ചോ..? ഇപ്പൊ എൻ്റെ കൂടെ വാ. എന്നും പറഞ്ഞ് പാർവ്വതിയുടെ കൈ പിടിച്ച് കൊണ്ട് പോയി.. അവൻ ബൈക്കിൽ കയറിയിരുന്നു. അവളോടും കയറാൻ പറഞ്ഞു.. അവള് മടിച്ച്
നിന്നെങ്കിലും അവനൊന്നു നോക്കിയപ്പോൾ അവളും കയറി കുറച്ച് അകലം
പാലിച്ചിരുന്നു..
ഒരു ബീച്ചിലേക്കാണ് വണ്ടി പോയത്..!! രണ്ട് പേരും ഒന്നും സംസാരിക്കാതെ വിദൂരതയിലേക്ക് നോക്കി നിന്നു.. കുറെ കുട്ടികൾ അതിലെ ഓടുന്നു, ചാടുന്നു അത് കണ്ടപ്പോൾ പാർവ്വതിക്ക് എന്തോ ഒരു സന്തോഷം തോന്നി... പാർവ്വതി... ആ ശബ്ദം അവള് ആസ്വദിച്ച് കൊണ്ടിരുന്നു...
എന്ത് രസാ നന്ദൻ പാർവ്വതി എന്ന് വിളിക്കുന്നത് കേൾക്കാൻ.!!
എന്തായിരിക്കും നന്ദന് എന്നോട് പറയാനുള്ളത്.. ആകെക്കൂടെ പേരറിയാത്ത എന്തോ പോലെ
തോന്നുന്നു...
"എന്താടോ തനിക്കിത്ര ആലോചന..? "ഏയ്
.. ഒന്നുല്യ.." എന്തിനാ ഇങ്ങോട്ട് വന്നത് .എനിക്ക് ജോലിക്ക് പോകണം.." "ഇനി
മുതൽ നീ ജോലിക്ക് പോകണ്ട..." പാർവ്വതി ഒരു ഞെട്ടലോടെയാണത് കേട്ടത്..!! "എന്ത്..? അ..
അത് പറ്റില്ല.." "എന്തെ പറ്റാത്തത്.. നന്ദൻ കുറച്ചും കൂടെ പാർവ്വതിയുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് ചോദിച്ചു.
"അവള് ഒരടി പുറകോട്ടു പോയി... "ഈ സാഗരം സാക്ഷിയാക്കി നന്ദൻ, പാർവ്വതിയോടൊരു
കാര്യം ചോദിക്കട്ടെ.... പോരുന്നോ എൻ്റെ കൂടെ എൻ്റെ ജീവിത സഖിയായി..!!
നന്ദാ....അന്നാദ്യമായാണ് പാർവ്വതി നന്ദനെ പേര് വിളിക്കുന്നത്.. അതും അറിയാതെ ആ
വായിൽ നിന്നും വീണു പോയതാണ്..
"ഉം"
അവനൊന്നു മൂളി.."
വേണ്ട... വേണ്ട.. പാർവ്വതിക്ക് ആരും വേണ്ട.. പാർവ്വതി ഒറ്റക്കാ. പാർവ്വതി
ആരുമില്ലാത്തവളാ.. കണ്ണ് നിറച്ചു കൊണ്ട് അവളത് പറയുമ്പോൾ
അവനവളെ ദയനീയമായി നോക്കി!! "ആര് പറഞ്ഞു എൻ്റെ പാർവ്വതിക്ക് ആരുമില്ലെന്ന്.. നന്ദൻ
ജീവിച്ചിരിക്കുമ്പോ നിന്നെ തനിച്ചാക്കാൻ ഞാൻ സമ്മതിച്ചിട്ട് വേണ്ടെ..."
"നന്ദൻ
കള്ള് കുടി എന്നാണ് നിർത്തിയത് നിനക്കറിയോ..? ജാനിയമ്മ മരിച്ച അന്ന് മുതൽ
നന്ദൻ കള്ള് കുടിച്ചിട്ടില്ല. അതായത് പാർവ്വതിയുടെ അമ്മ മരിച്ചതിന് ശേഷം.. അതിന്
നന്ദന് വ്യക്തമായ ഒരു കാരണമുണ്ടായിന്നു... പിന്നെ പെണ്ണ് പിടി.. അറിയാതെ പോലും
നന്ദൻ ഇതുവരെ അന്യ പെണ്ണിൻ്റെ ദേഹത്ത് കൈ വച്ചിട്ടില്ല.. നിനക്കെന്നെ വിശ്വാസിക്കാം
പാർവ്വതീ.! "അറിയാം നന്ദ.." നിനക്ക്
അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ എന്നോ ആകാമായിരുന്നു.. പാർവ്വതി ഉള്ളാലെ പറഞ്ഞു..
അവള് അവൻ്റെ മുഖമാകെ വീക്ഷിച്ചു. ആദ്യമായാണ് അവൻ്റെ മുഖത്തേക്ക് പേടിയില്ലാതെ
നോക്കുന്നത്. നാളെ അമ്പലത്തിൽ വച്ച് നിനക്കെൻ്റെ പാതിയാകാൻ പറ്റുമോ..? ഞാൻ
വരും രാവിലെ അമ്പലത്തിലേക്ക് കൂട്ടി പോകാൻ.. സമ്മതമല്ലെ..? "ഉമ്...
അവള് മൂളിക്കൊണ്ട് തല താഴ്ത്തി നിന്നു.. "പാർവ്വതി" എന്തൊരു
മറിമായമാണ് ഈ വിളിക്ക്. അത്രേം ആ വിളിയിൽ അവള് ലയിച്ച് പോയിരുന്നു..
"എൻ്റെ
മുഖത്തേക്ക് നോക്കിയേ പെണ്ണേ.. നന്ദൻ്റെ പെണ്ണ് ആരുടെ മുമ്പിലും തല താഴ്ത്തി
നിൽക്കരുത്... പാർവ്വതിക്ക് അവനെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നി.. അത്രേം
സന്തോഷത്തിൻ്റെ കൊടുമുടിയിലാണവളിപ്പോൾ.. ""പാർവ്വതി .. വാ പോകാം."
അവനത് പറഞ്ഞപ്പോൾ അവള് യാന്ത്രികമായി അവൻ്റെ പിന്നാലെ ചലിച്ചു.
രാത്രി ഏറെ ഇരുട്ടി. എന്നും നന്ദൻ പുറത്ത് കാവൽ
കിടക്കാറുണ്ട്.. ഇന്നെന്തെ നന്ദൻ വന്നില്ലല്ലോ.. വാതില് കുറ്റിയിട്ടു
കിടന്നെങ്കിലും പുറത്തുള്ള ഒരു ഇലയനക്കം പോലും അവൾക്ക് കേൾക്കാമായിരുന്നു...
അൽപ്പം സമയം കഴിഞ്ഞതും അവള് കേട്ടു ചെറിയ കാൽപെരുമാറ്റം.. അത് നന്ദൻ തന്നെയാണെന്ന്
അവൾക്ക് ഉറപ്പിക്കാവുന്നതെയുള്ളു... അന്നത്തെ ദിവസം ഉറക്കം വന്നതേയില്ല.. ഒന്ന്
നേരം പുലർന്നെങ്കിൽ എന്ന് പാർവ്വതി വല്ലാതെ മോഹിച്ചു പോയി... നേരം പുലർന്നു
വരുന്നതെ ഒള്ളു നന്ദൻ എഴുന്നേറ്റു പോയന്ന് മനസ്സിലായതും പാർവ്വതി ഡോറ് തുറന്നു... അപ്പോഴാണ് ഒരു കവർ പാർവ്വതിയുടെ ശ്രദ്ധയിൽ
പെട്ടത്.. അവളത് തുറന്ന് നോക്കി... അവൾക്ക് ഉടുക്കാനുള സെറ്റ് സാരിയും, ഓർണമെൻ്റ്സും
അത്യാവശ്യം മേകപ്പിനുള്ളതും. കൂടെ ഒരു പേപ്പറും നാലായി
മടക്കി വച്ചിട്ടുണ്ട്...
കാത്തിരിക്കുന്നു പ്രിയേ നിയ്യെൻ്റെ സ്വന്തമാക്കുന്ന നിമിഷത്തിന് വേണ്ടി അഗ്നിസാക്ഷിയായി നിന്നെ ഞാൻ എൻ്റേത്
മാത്രമാക്കുന്ന ന്നേരം ഒരിറ്റു കണ്ണുനീർ ഭൂമിക്ക്
ദാനമായി ഞാൻ നൽകും.. ഇതുവരെ നന്ദൻ്റെ ഹൃത്തടം മറ്റൊന്നിന് വേണ്ടിയും കരഞ്ഞിട്ടില്ല ഇന്നീ ഉള്ളം നിന്നെ സ്വന്തമാക്കാൻ വല്ലാതെ വല്ലാതെ
ദാഹിക്കുന്നു. അത്രമേൽ ഇഷ്ടമാണ് പെണ്ണേ നിന്നെ.!! പോയി റെഡിയാക് പെണ്ണേ.. ഒരു
മണിക്കൂറ് കഴിഞ്ഞാൽ ഞാൻ വരും..അപ്പോഴേക്കും കുളിച്ച് ഈ സാരി ഉടുത്ത് വേണം
നിൽക്കാൻ.. നന്ദൻ!!
ആരും ഇല്ലാത്തവർക്ക്
ദൈവം ഉണ്ടന്ന് പറയുന്നത് എത്ര ശരിയാണ്.. പാർവ്വതി നിറകണ്ണുകളോടെ
ദൈവത്തിനോട് നന്ദി പറഞ്ഞു.. ഇനി താലി കെട്ടിക്കോളൂ എന്ന് പൂജാരി പറഞ്ഞപ്പോൾ താലി മാല കയ്യിലെടുത്തു കൊണ്ട് നന്ദൻ
പാർവ്വതിയുടെ കഴുത്തിലേക്ക് കൊണ്ടുപോയതും പ്രണയത്തൊടെ രണ്ട്
കണ്ണുകളുമൊന്ന് കോർത്ത് വലിച്ചു... അടുത്ത നിമിഷം
തന്നെ രണ്ട് പേരും കരഞ്ഞു പോയിരുന്നു... നന്ദൻ പോക്കറ്റിൽ നിന്ന് നീലക്കല്ല് മൂക്കുത്തിയെടുത്ത്
പാർവ്വതിയുടെ മൂക്കുത്തിയുടെ സ്ഥാനത്തായിട്ടു കൊടുത്തു..
ഒരു ചുടു ചുംബനം നെറ്റിയിൽ പതിഞ്ഞതും പാർവ്വതി കണ്ണുകൾ ഇറുകെ
അടച്ചു.. കണ്ണ് തുറക്ക് പെണ്ണേ.... നന്ദൻ പാർവ്വതിയുടെ
ചെവിയിലായി മന്ത്രിച്ചു.. അവള് കണ്ണ് തുറന്ന് അവനെയൊന്ന് നോക്കി.. അവൻക്ക് മാത്രമായി ആ അധരങ്ങൾ വിരിഞ്ഞു..
രാവിലെ ഓട്ടോയുടെ ശബ്ദം കേട്ടാണ്
പാർവ്വതി വാതില് തുറന്നത്. ശാലുവും, മീനുവും കൂടെ വക്കീലുമുണ്ട്. പിന്നെ വേറെ ഒരാളും കൂടിയുമുണ്ട്.
സ്ഥലം അളക്കുന്ന ആളാകും പാർവ്വതി ഊഹിച്ചു.. പുറത്തുന്ന് ബഹളം
കേട്ട് നന്ദൻ ഇറങ്ങി ചെന്നു.. നന്ദനെ അവിടെ കണ്ടതും ഷാലുവും, മീനുവും
ഒരു പകപ്പോടെ നോക്കി. പിന്നെ പാർവ്വതിക്ക് നേരെ
തിരിഞ്ഞു..
"ഓ...ഇതും തുടങ്ങിയോ ഇവിടെ..,?
ഷാലുവാണ് ചോദിച്ചത്. അവള് ചോദിച്ച് തീരും മുൻപേ
പാർവ്വതിയുടെ കൈ ഷാലുവിൻ്റെ മുഖത്ത് പതിഞ്ഞിരുന്നു..
""ഡീ...” മീനു ഒരു അലർച്ചയോടെ പാർവ്വതിക്ക് നേരെ
തിരിഞ്ഞതും നന്ദൻ അവർക്ക് ഇടയിലായി തടസം സൃഷ്ടിച്ചു..
"എങ്ങോട്ടാ.. ഇടിച്ചു കയറി" അധികാര മൊക്കെ
അങ്ങ് നിൻ്റെ വീട്ടിൽ മതി നന്ദൻ്റെ പെണ്ണിൻ്റെടുത്ത് വേണ്ട .മനസ്സിലായോ. അവൻ വിരൽ
ചൂണ്ടി കൊണ്ട് അത്യധികം ദേഷ്യത്തോടെ പറഞ്ഞു.!! നന്ദൻ പാർവ്വതിയുടെ കഴുത്തിലെ താലി ഡ്രസിൻ്റെ ഉള്ളിൽ നിന്നും ഒരു
വിരൽ കൊണ്ട് എടുത്ത് പുറത്തേക്കിട്ടു.. എന്നിട്ട്
പാർവ്വതിയെ ചേർത്ത് പിടിച്ചു..
"ഇതേ... അഗ്നിസാക്ഷിയായി നന്ദൻ പാർവ്വതിയുടെ
കഴുത്തിൽ കെട്ടിയ താലിയാണ്.. നന്ദൻ അവളെ ഒന്നും കൂടെ ചേർത്ത് പിടിച്ച് കൊണ്ട്
പറഞ്ഞു...പാർവ്വതിയുടെ നെറുകയിലെ സിന്ദൂരം അപ്പോഴാണ് അവര് ശ്രദ്ധിക്കുന്നത്...
എൻ്റെ പെണ്ണിൻ്റെ നേരെ ഒരു ചെറു വിരൽ പോലും നിങ്ങൾ അനക്കാൻ
പാടില്ല..
അങ്ങനെയെങ്ങാനും കണ്ടാൽ
പിന്നെ നീയൊന്നും ഇത് പോലെ നിവർന്നു നിൽക്കില്ല... നിവർന്നു നിൽക്കാൻ പോയിട്ട് ബാക്കി വെച്ചേക്കില്ല നന്ദൻ!! നന്ദൻ്റെ
കണ്ണിൽ പാർവ്വതിയോടുള്ള പ്രണയം കണ്ടപ്പോൾ അവർക്ക് വല്ലാത്ത അസൂയ
തോന്നി... എന്നാൽ പാർവ്വതിക്ക് വേണ്ടി അവരോട് സംസാരിക്കുമ്പോൾ
നന്ദൻ്റെ കണ്ണിലെ അഗ്നി ആളി കത്തുന്നത് കണ്ടതും ഷാലുവിനും, മീനുവിനും
വീണ്ടും അവളോടുള്ള അസൂയ വർധിച്ചു.. അച്ഛനും അമ്മയും
ഉറങ്ങുന്ന ആ മണ്ണും.. പിന്നെ പാർവ്വതിക്ക് അവകാശപ്പെട്ട
മണ്ണും. ഇവിടെ ബാക്കി വച്ചിട്ട് നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്യ്!! പാർവ്വതിയുടെ സ്വത്ത് ഞങ്ങൾ ഏതങ്കിലും പാവങ്ങൾക്ക്
ദാനം ചെയ്യും.. ഞങ്ങൾക്ക് അത് കിട്ടിയിട്ട് വേണ്ട ജീവിക്കാൻ.
നന്ദൻ്റെ രണ്ട് തലമുറയ്ക്ക് കഴിയാനുള്ള സ്വത്ത് ഇന്ന്
നന്ദനുണ്ട്.. അത് മതി എൻ്റെ പെണ്ണിനും... അവൻ്റെ ശബ്ദത്തിലെ
ഘനഗാംഭീര്യം അവര് തിരിച്ചറിഞ്ഞു.. പാർവ്വതി അവനെ കണ്ണ് നിറച്ച് നോക്കി നിന്നു.. പാർവ്വതിക്കും പുതിയൊരറിവായിരുന്നത്.!
നന്ദൻ പാർവ്വതിയെ ചേർത്ത് പിടിച്ച് നടന്നു.
അവൻ്റെ ഹൃദയത്തിൻ്റെ മൂർദ്ധാവിലായിരുന്നു അവൾക്കുള്ള സ്ഥാനം.
"നന്ദാ..
പാർവ്വതി അവനെ ആർദ്രമായി വിളിച്ചു..ഞമ്മൾ എങ്ങോട്ടാ പോകുന്നത് വളരെ നേർമയായി അവള്
ചോദിച്ചു!!
'എൻ്റെ പെണ്ണേ ..നിനക്കെൻ്റെ കൂടെ പോരാൻ പേടി
തോന്നുന്നുണ്ടോ..? നന്ദൻ നിന്നെയൊന്ന് നുള്ളി നോവിക്കുക പോലുമില്ല .!!
അവൻ പാർവ്വതിയുടെ കണ്ണുകളിലേക്ക്
നോക്കി കൊണ്ട് അത്രമേൽ പ്രണയത്തോടെ പറഞ്ഞതും എല്ലാം
മറന്ന് കൊണ്ട് പാർവ്വതി അവൻ്റെ നെഞ്ചിലേക്ക് ഒരു കൊച്ചു കുഞ്ഞിനെ പോലെ ചാഴ്ഞ്ഞു..!!
ഇരു കൈ കൊണ്ടും അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ
ചെവിയിലായി മന്ത്രിച്ചു . I...love..you പാർവ്വതി..!!
ശുഭം!!
(അവസാനിച്ചു)