നന്ദൻ്റെ പാർവ്വതി - ഭാഗം 1
രചന : മുനീറ പൂവി
എൻ്റ പേര് പാർവ്വതി. ഞാൻ ഈ ലോകത്തോട് വിട പറഞ്ഞു പോയിട്ട് ഇന്നേക്ക് 8 വർഷമായി...
ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. അത്രേം സന്തോഷമായൊരു
ദിവസം എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..
നെറുയിൽ സിന്ദൂരവും, കഴുത്തിൽ താലിയും ചാർത്തിയ ദിവസവും അന്ന് തന്നെയായിരുന്നു. ഇനി എൻ്റെ
ജീവിതം നിങ്ങൾക്ക് കേൾക്കണോ?
മുഴുകുടിയനായ അച്ഛൻ .തലയ്ക്ക് മീതെ കടം വരുത്തി
തീർത്തു.. അവസാനം ഒരു മുഴം കയറിൽ ജീവനൊടുക്കി.. അമ്മ കൂലി വേല ചെയ്ത്
ഞങ്ങളുടെ പട്ടിണി മാറ്റി.. ഉമ്മർ ഹാജിയുടെ
വീട്ടിലായിരുന്നു അമ്മ ജോലിക്ക് പോയത്.. ഒരുദിവസം പാടത്തിന്ന്
നാളികേരം ചാക്കിലാക്കി തലയിലേറ്റി വരുമ്പോഴാണ് അമ്മ കാല് തെറ്റി വീണത്..
ആ വീഴ്ചയിൽ അമ്മയ്ക്ക് കാര്യമായ പരുക്ക്
പറ്റി.. രണ്ട് കാലിലും എല്ലിന് പൊട്ടല് വന്നു.. അമ്മ കിടപ്പിലായി... ഷുഗറും കൂടെ
വിരുന്നു കാരനായി വന്നു.. പിന്നീടവിടുന്നങ്ങോട്ട് കഷ്ടപ്പാട് എത്തിനോക്കിയുള്ള
ദിവസങ്ങളായിരുന്നു.. അമ്മ ജോലിക്ക് പോയ വീട്ടിൽ നിന്നും അരിയും വീട്ടിലേക്കുള്ള
സാധനങ്ങളും എല്ലാ ആഴ്ചയിലും അവര് കാര്യസ്ഥൻ്റെ കയ്യിൽ കൊടുത്തു വിടുമായിരുന്നു.
അങ്ങനെ ദിവസങ്ങൾ പോയി കൊണ്ടിരുന്നു.. ഒരു ദിവസം അമ്മയ്ക്ക് തീരെ വയ്യാതായി.. അന്ന്
അമ്മ എൻ്റെ കയ്യിൽ പിടിച്ച് ഒരു കാര്യം പറഞ്ഞു.
നിൻ്റെ അനിയത്തിമാരെ അവരെ നീ നല്ലപോലെ നോക്കണം. ഞാൻ
മരിച്ചാൽ പിന്നെ അവരുടെ അമ്മ നിയ്യാണ്. അമ്മേന്ന് വിളിച്ച് ഞാൻ പൊട്ടിക്കരഞ്ഞു.
കൂടെ ശാലുവും, മീനുവും കരഞ്ഞു. ഒന്നും കേൾക്കാൻ നിൽക്കാതെ ഈ ദുരിതത്തിൽ നിന്നും അമ്മ പോയിരുന്നു..
അന്നെനിക്ക് എത്ര പ്രായമ്മെന്ന് നിങ്ങൾക്കറിയണോ..? 13 വയസ്സ്..
അമ്മ കിടപ്പിലായ ശേഷം ഞാൻ പിന്നെ സ്കൂളിൽ പോയിട്ടില്ല.. പിന്നെ സ്കൂളിൽ
പോയിട്ടേയില്ല..!! അമ്മ ജോലിക്ക് പോയ വീട്ടിൽ പിന്നെ ഞാൻ ജോലിക്ക് പോയി തുടങ്ങി..
അടുത്ത വീടുകളിൽ പോയി പശുവിന് കാടി കൊണ്ട് വരവും.. പുല്ലരിയലും.. തേങ്ങ പെറുക്കി
കൂട്ടലും.. പാടത്ത് പണിക്കാർക്ക് കഞ്ഞി കൊണ്ട് പോയി കൊടുക്കലും.. അങ്ങനെയങ്ങനെ..
പല പണികളും ചെയ്ത് ഞാനെൻ്റ മികവ് തെളിയിച്ചു... ദിവസങ്ങൾ മുന്നോട്ട് കുതിക്കും തോറും ആവിശ്യങ്ങളും കുതിച്ചു കൊണ്ടിരുന്നു.. ശാലുവിൻ്റെ
മീനുവിൻ്റെയും പഠനമായിരുന്നു എനിക്ക് പ്രധാനം.. അവരെ പഠിപ്പിക്കണം നല്ല ജോലി
വാങ്ങി കൊടുക്കണം.. അതിന് രാപകലില്ലാതെ അധ്വാനിക്കാൻ എനിക്കൊരു
മടിയുമില്ലായിരുന്നു... അമ്മ മരിച്ച ദിവസം അന്നാണ് ആദ്യമായി അവരെന്നെ ചേച്ചിയമ്മെ
എന്നു വിളിച്ചത്... പിന്നെ അവർക്ക് ഞാൻ ചേച്ചിയമ്മയായി.. ദിവസങ്ങൾ ഓരോന്നായി
പൊഴിഞ്ഞു പോയി തുടങ്ങി... ശാലു 10 ൽ പഠിക്കുമ്പോഴാണ് അവൾക്ക് ടൂർ പോകണമെന്ന ആവശ്യവുമായി എൻ്റെ
അരികിലേക്ക് വന്നത്.. എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല മോളെ
എന്നവളോട് പറഞ്ഞെങ്കിലും എന്നെ മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞില്ല..
"ചേച്ചി
എന്നും രാവിലെ പണിക്കാന്നും പറഞ്ഞു പോകുന്നുണ്ടല്ലോ ഹാജിയാരുടെ വീട്ടിൽക്ക് അവരോട്
ചോദിച്ചൂടെ.."
"ഷാലു..
മോളെ നീ എന്തൊക്കെയാ ഈ പറയുന്നത്.. അവര് നമ്മുക്ക് കണ്ടറിഞ്ഞ്
തരുന്നില്ലെ.. വീണ്ടും ചെന്ന് ചോദിക്കുന്നത് അത്
മോശമല്ലേ..എൻ്റെ മക്കളെ പട്ടിണി മാറ്റാനാണങ്കിൽ ചേച്ചിയമ്മയ്ക്ക്
ആരുടെ മുമ്പിലും കൈ നീട്ടാൻ ഒരു മടിയുമില്ല.. ഇത് അതല്ലല്ലോ
മോളെ..." "എന്നാൽ ചേച്ചി അഭിമാനം കെട്ടിപ്പിടിച്ച് നിന്നോ.. എന്നിട്ട്
അമ്മയുടെ മൂക്കുത്തി ഇല്ലേ കയ്യിൽ. അത് വിറ്റ് കാശാക്ക്.." "നീ
..നീ...എന്താ പറഞ്ഞത് അമ്മയുടെ മൂക്കുത്തി വിൽക്കാനോ..? "അതിനൊരു
വിലയിടാൻ ഈ ലോകത്ത് ഒരാൾക്കും കഴിയില്ല.." "ഓ
പിന്നെ.. അതെന്താ സ്വർണമൊന്നുമല്ലെ.. അവള് കളിയാക്കി കൊണ്ട് പറഞ്ഞു.. "ശാലു...കാണുന്നവർക്ക്
അത് വെറുമൊരു സ്വർണമായിരിക്കാം. പക്ഷേ.. എനിക്കത് എൻ്റെ അമ്മയുടെ.. ഹൃദയമാണ്.. പണി കഴിഞ്ഞ്
എത്ര ക്ഷീണിച്ച് വന്നാലും ആ നീലക്കല്ല് മൂക്കുത്തി മാത്രമാണ് എനിക്ക്
ആശ്വാസം.."
"അമ്മയോട് പറയുന്ന പോലെ പരാതിയും, പരിഭവങ്ങളും പറഞ്ഞു കൊണ്ട്
അതിനൊരു മുത്തം കൊടുക്കാതെ ഒരു രാത്രി പോലും ഉറക്കത്തെ ഞാൻ
വരവേറ്റിട്ടില്ല.അറിയോ നിനക്ക്...? "ചേച്ചി
വിൽക്കണ്ട ഞാൻ കൊണ്ട് പോയി വിറ്റോളാം എന്ന് പറഞ്ഞു കൊണ്ട് അവള് റൂമിലേക്ക് പോയി..
കുഞ്ഞി പൊതിയിലാക്കി സൂക്ഷിച്ച് വച്ചതായിരുന്നു ഞാനതിനെ.!! അവളത് എടുത്ത് കൊണ്ട്
വന്നു.. കൂടെ മീനുവും വരുന്നത് കണ്ട എൻ്റെ കണ്ണുകൾ നിറഞ്ഞു.. രണ്ട് പേരും
ഒറ്റക്കെട്ടായി.. അതന്നെ വല്ലാതെ വേദനിപ്പിച്ചു.! "ശാലു ...വേണ്ട അതിങ്ങ് താ..
ഞാൻ കൊണ്ട് പോവാം.. അവളുടെ കയ്യിൽ നിന്നും ഞാനത് പിടിച്ച് വാങ്ങി.. ഞാനെൻ്റെ
നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് പോകുന്ന വഴിയിലിരുന്നു ഒരുപാട് കരഞ്ഞു...
"പാർവ്വതി.." ആ പൗരുഷമായ ശബ്ദം അവിടെ അലയടിച്ചു.. ഞാനാ മുഖത്തേക്ക് നോക്കി.! എൻ്റെ ചുണ്ടുകൾ അറിയാതെ മൊഴിഞ്ഞു നന്ദൻ.. ഞാൻ എഴുന്നേറ്റു പോകാൻ നിന്നു.. എല്ലാവരുടെയും കണ്ണിൽ നന്ദൻ ഒരു ഗുണ്ടയാണ്..എല്ലാവർക്കും. അവനെ പേടിയാണ്.. എന്നാലോ അവൻ ആരെയെങ്കിലും എന്തങ്കിലും ചെയ്തതായി ആർക്കും അറിയില്ല... "ഏയ് പാർവ്വതി.." ഞാൻ ഞെട്ടിക്കൊണ്ട് ആ മുഖത്തേക്ക് പേടിയോടെ നോക്കി.. എന്താ ഇവിടെ ഇരിക്കുന്നത്..? ഞ...ഞാൻ ഒന്നുല്യ.!!
നീ
എന്തിനാ കരഞ്ഞത്..? കയ്യിലെന്താ..? ഒന്നുല്യ പറഞ്ഞില്ലെ.? പാർവ്വതിയുടെ കയ്യിൽ നന്ദൻ പിടുത്തമിട്ടു.. ബലമായി കൈ തുറന്ന് നോക്കി...
ആ പൊതി എടുത്തവൻ തുറന്ന് നോക്കി.. പിന്നെ അവളേയും ആ പൊതിയിലേക്കും അവൻ
മാറി, മാറി നോക്കി..
ഇത് ജാനിഅമ്മയുടെ മൂക്കുത്തിയല്ലെ..? ഉമ്...അവള്
മൂളിക്കൊണ്ട് തല താഴ്ത്തി നിന്നു... ഇതും കൊണ്ട് എങ്ങോട്ടാ...,,,? വിൽക്കാൻ..
അവള് തൊണ്ടയിടറി കൊണ്ട് പറഞ്ഞു.. അവനാ മൂക്കുത്തി പോക്കറ്റിലേക്കിട്ടു..
പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് കുറച്ച് പൈസ അവൾക്ക് നേരെ നീട്ടി... "ഇതല്ലേ
നിൻ്റെ ആവിശ്യം.. കൊണ്ട് പൊയിക്കോ.. മൂക്കുത്തി എൻ്റെ കയ്യിൽ ഉണ്ടാവും.. അത് നിനക്ക് തന്നെ ഞാൻ തിരിച്ച് തരും.."
ഇത്രേം പൈസ എന്തിനാ ..? അവിടെ വച്ചോ.. ആവിശ്യം വരും. അതും
പറഞ്ഞു കൊണ്ട് നന്ദൻ പോയി.. പാർവ്വതിയും വീട്ടിലേക്ക് മടങ്ങി.. അനിയത്തിമാരെ രണ്ടു
പേരെയും ടൂറിന് വിട്ടു...
വർഷങ്ങൾ കഴിയും തോറും രക്ത ബന്ധത്തിൽ വിള്ളൽ വീണു
തുടങ്ങി..ശാലുവും, മീനുവും കോളേജ് കാലം കഴിഞ്ഞു.. ജോലിക്ക് ശ്രമിക്കാൻ
തുടങ്ങി.. അവർക്ക് വണ്ടി കൂലിക്ക് വരെ ഞാൻ വിയർപ്പുറ്റിക്കണം... ഒരു ദിവസം രാത്രി
എനിക്ക് വല്ലാത്ത വയറു വേദന.. മാസാമാസം പെണ്ണേ.. എന്ന് വിളിച്ച് വരും. ബാത്ത്റൂം
പുറത്തായത് കൊണ്ട് പേടിച്ച്, പേടിച്ചാണ് പുറത്തേക്കുള്ള വാതില് തുറന്നത്... വാതിൽക്കൽ
ആരോ മൂടി പുതച്ചു കൊണ്ട് കിടക്കുന്നുണ്ട്.. വയറിലൂടെ എന്തോ മിന്നൽ പോലെ തോന്നി..
വാതില് തുറന്ന അതെ സ്പീഡിൽ തന്നെ ഞാൻ വാതിലടച്ച് കുറ്റിയിട്ടു... ആരായിരിക്കും
എന്ന ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ ആ മുഖം നേരിൽ കാണണം... ഉറങ്ങാതെ ജനൽ വഴി
പുറത്തേക്ക് നോക്കി ഞാൻ കാവലിരുന്നു.. നേരം വെളുക്കും മുമ്പേ ഇത്തിരി വെട്ടത്തിൽ ആ
മുഖം ഞാൻ കണ്ടു.
നന്ദൻ!!
പിന്നെയാണ് മനസ്സിലായത് എന്നും രാത്രി
ഞങ്ങൾക്ക് വേണ്ടി നന്ദൻ കാവൽ കിടക്കാറുണ്ടെന്ന്... ആദ്യമായി അവനെ ഓർത്ത് അഭിമാനം
തോന്നിയവൾക്ക്... ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു..ശാലുവിനും, മീനുവിനും
ജോലി കിട്ടിയപ്പോൾ അവരെക്കാൾ കൂടുതൽ ഞാൻ സന്തോഷിച്ചു.. അവർക്ക് കല്യാണ
പ്രായമായെന്ന് അവര് പറയാതെ പറഞ്ഞു... അവർക്ക് ഇഷ്ടപ്പെട്ട ആളെ അവര് തന്നെ കണ്ട്
പിടിച്ചു.. അവിടെ എനിക്കൊരു റോളുമില്ല.!! അമ്പലത്തിൽ വെച്ച് രണ്ട് പേരുടേയും
താലികെട്ട് ഒരുമിച്ച് നടത്തി കൊടുത്തു.. അന്ന് മുതൽ അവർക്ക് ഞാൻ തീർത്തും അന്യയായി. സഹിക്കവയ്യാതെ നെഞ്ച് വേദനിച്ചു...
എന്നും രാവിലെ അമ്മയുടെയും അച്ഛൻ്റെയും കുഴിമാടത്തിലെ പുല്ല് പറിച്ച് വൃത്തിയാക്കി
വയ്ക്കും.. അന്ന് അവസാനമായി പുല്ല് പറിച്ചപ്പോൾ ഞാനമ്മയോട് നന്ദൻ പറഞ്ഞ
കാര്യം പറഞ്ഞു.. അവൻ്റെ ജീവിതത്തിലേക്ക് എന്നെ
ക്ഷണിച്ച കാര്യം.. ഇന്ന് അമ്പലത്തിൽ വച്ച് നന്ദൻ എൻ്റെ കഴുത്തിൽ താലി കെട്ടാൻ
പോകുന്നു അമ്മേ.. അത് കാണാൻ അമ്മ ഇല്ലല്ലോ... നെഞ്ച് പൊട്ടി ഞാനും അവിടെ വീണു..
അമ്മയുടെ രണ്ട് കരങ്ങളും എന്നെ വാരിയെടുത്തു കൊണ്ട് പോയി... അതെ ഞാനും ഈ
ലോകത്തിനോട് വിട പറഞ്ഞു പോയി..
അന്ന് നന്ദൻ വന്നിരുന്നു.. അവൻ്റെ പോക്കറ്റിൽ
എനിക്കായി സൂക്ഷിച്ച് വച്ച താലി നിറകണ്ണുകളോടെ എൻ്റെ കഴുത്തിൽ കെട്ടി...
പോക്കറ്റിൽ നിന്നും ഒരു ചെപ്പ് തുറന്നു കൊണ്ട് കുറച്ച് സിന്ദൂരവും നെറുയിൽ തൊട്ടു
തന്നു.. എൻ്റെ മൂക്ക് കുത്തിയ അടയാളം പോയിട്ടില്ലായിരുന്നു..
എന്നെ വേദനിപ്പിക്കാതെ നീലക്കല്ല് മൂക്കുത്തിയും അതിലൂടെ ഇട്ടു തന്നു... എൻ്റെ
നെറുകയിൽ ആദ്യമായും അവസാനമായും അവൻ്റെ ചുണ്ടുകൾ മുദ്ര പതിപ്പിച്ചു..!
കണ്ണുനീർ തുടച്ച് കൊണ്ട് നന്ദൻ എന്നെ അവൻ്റെ പെണ്ണാക്കി കൊണ്ട് യാത്രയാക്കി.. ഞാനാ
താലി മുറുകെ പിടിച്ചു എൻ്റെ നെഞ്ചോട് ചേർത്തു വച്ചു.. പിന്നെ എല്ലാ വർഷവും എന്നെ
യാത്രയാക്കിയ അതെ ദിവസം നന്ദൻ എൻ്റെ അരികിൽ വരുമായിരുന്നു.. വരുമ്പോൾ ആ കൈ നിറയെ
ചെമ്പക പൂക്കളും കൊണ്ട് വരും, ഇന്നും നന്ദൻ വന്നു.. ചെമ്പക പൂക്കൾ തന്നു .കണ്ണുനീരോടെ
യാത്ര പറഞ്ഞ് പോയി..!! പിന്നെ വേറെ ഒരാളും കൂടി വന്നിരുന്നു, ൻ്റെ
പാത്തു.. ഉമ്മർ ഹാജിയുടെ പേരക്കുട്ടി.. ഹാഷിമിൻ്റെ
മോൾ...ൻ്റെ സ്വന്തം പാത്തൂസ്. ഉമ്മർ ഹാജിയുടെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ്
കുമാരേട്ടൻ്റെ കുഞ്ഞി പെട്ടിക്കട.. അവിടെ പലതരത്തിലുള്ള മിഠായി പാക്കുകൾ തൂക്കിയിട്ടുണ്ടാവും. അതിൽനിന്ന് മധുരമൂറും
തേൻമിഠായി അവൾക്കായി ഞാൻ കൊണ്ട് പോകാറുണ്ട്..
ഞാൻ ആ വീടിൻ്റെ മുറ്റത്തേക്ക് എത്തുന്നതിൻ്റെ മുൻപേ
പാറൂച്ചെ വിളിച്ച് ൻ്റെ പാത്തു ഓടി വരും... നിങ്ങൾക്കറിയോ
ൻ്റേ പാത്തൂൻ്റെ മുഖം കാണുമ്പോൾ മാത്രമാണ്
ഞാനൊന്നുചിരിക്കുന്നത്.. ശരീരത്തിൻ്റെയും, മനസ്സിൻ്റെയും വേദന
മറക്കുന്നത്..!! ആദ്യം പാത്തുൻ്റെ കയ്യിലേക്ക്
നോക്കും.. എന്നിട്ട് വേണം ചിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ
എന്ന പോൽ ഒരു നിർത്തമുണ്ട്.. ദൈവെ അത് കാണുമ്പോ ഒരു കടി കൊടുക്കാൻ തോന്നും... അന്ന് അവസാനമായി പാത്തു എനിക്ക് കൊണ്ട് തന്നു. അതെ മധിരമൂറും തേൻമിഠായി...!!
ഉമ്മച്ചിയെ എന്തിനാ പാറൂച്ച്ങ്ങനെ ഒറങ്ങുന്നതെന്ന് ചോദിച്ച് കൊണ്ട് അവളെന്നെ വിളിച്ച്
കൊണ്ടിരുന്നു... പാറൂച്ചെ കണ്ണ് തുറക്ക് പാറൂച്ചെ. പറഞ്ഞ് കൊണ്ട് ആ കുഞ്ഞി കണ്ണ്
നിറഞ്ഞു തൂവാൻ തുടങ്ങി...!!
അമ്മാന്ന് വിളിച്ച് അവളൊരു കിതപ്പോടെ
എഴുന്നേറ്റിരിന്ന് ചുറ്റും നോക്കി.. അപ്പോ ഞാ...ഞാൻ
മരിച്ചിട്ടില്ലെ.. ഞാൻ കണ്ടത് മുഴുവൻ സ്വപ്നമായിരുന്നോ..? ഒന്നുമങ്ങട്ട്
മനസ്സിലാകുന്നില്ലല്ലോ ഭഗവാനെ.. അവള് പൊടുന്നനെ എഴുന്നേറ്റു കൊണ്ട് ശാലുവിൻ്റെയും
മീനുവിൻ്റെയും റൂമ് ലക്ഷ്യ വച്ച് ഓടി ചെന്ന് നോക്കി. നിരാശയായിരുന്നു ഫലം.. എൻ്റെ
മരണമൊഴിച്ച് ബാക്കിയെല്ലാം സത്യമായിരുന്നല്ലെ..!! ഇന്നീ വീട്ടിൽ ആരുമില്ല. ഞാൻ
തനിയെ ഒള്ളു.. ആർക്കും വേണ്ടാത്ത ജീവിതം എന്തിന് ഞാൻ ജീവിക്കണം.. ഈ നിമിഷം ഭൂമി വാ പിളർത്തി
എന്നെയങ്ങ് കൊണ്ട് പോയിരുന്നെങ്കിൽ വല്ലാതെ ആഗ്രഹിച്ച് പോയി....
ഏയ്.. വേണ്ട അച്ഛനും അമ്മയ്ക്കും ഞാനല്ലാതെ ആരുമില്ലല്ലോ..
അവർക്ക് ഇത്തിരി വെട്ടം പകരാൻ ഞാൻ ജീവിച്ചിരിന്നെ മതിയാവൂ.. ഈറനണിഞ്ഞ കണ്ണുകൾ
ഒപ്പിയെടുത്ത് കൊണ്ട് ആ മൺകൂനയുടെ അടുത്തേക്കവൾ ചുവടുകൾ വച്ചു.... അവിടെ
മുട്ടുക്കുത്തിയിരുന്നു കൊണ്ട് ഒരു പിടി മണ്ണ് വാരി കൈ പിടിയിലാക്കി... അവരോട്
സംസാരം തുടങ്ങി..!! അമ്മയ്ക്കറിയോ..? അമ്മ എൻ്റെ കയ്യിൽ ഏൽപ്പിച്ച
രണ്ട് പേരും എന്നെ ഇട്ടിട്ട് പോയി.. അവർക്ക് വേണ്ടിയല്ലമ്മേ ഞാൻ ജീവിച്ചത്.. അവരെ
പോലെ എഴുതാനും വായിക്കാനും ഒന്നും എനിക്കറിയില്ല.. അതൊക്കെ അവർക്ക് വേണ്ടിയല്ലെ
ഞാൻ കുഴിച്ച് മൂടിയത്.... എന്നിട്ടും... എന്നിട്ടും... അവരെന്നെ ഒരു ദാക്ഷിണ്യവുമില്ലാതെ
വലിച്ചറിഞ്ഞില്ലെ.!! അവർക്ക്.. അവർക്ക് എങ്ങനെ കഴിഞ്ഞതിന് അവള് കണ്ണുനീരോടെ പറഞ്ഞു
കൊണ്ടിരുന്നു.. ആർക്കും വേണ്ടമ്മേ എന്നെ... ആർക്കും... പാർവ്വതി തേങ്ങി
കൊണ്ടിരുന്നു..