അതേ, ഇതാണ് നമ്മുടെ കഥാപാത്രം ആമി... മരംകേരൽ മാത്രമല്ല എല്ലാത്തരത്തിലുള്ള കുരുത്തക്കേടും കക്ഷികളുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കുകയാണ്. പറഞ്ഞിട്ടെന്താ ഓരോ വർഷം കൂടുന്തോറും പ്രായം കൂടുകയല്ല കുറയുകയാണ് എന്ന അവസ്ഥയാണ് ആമിക്ക്

malayalam story
 

കഥ : എന്ന് നിൻ്റെ ആമി

 

രചന : അമീ ബെല്ല ജൈസ്

 

"എടീ കുരുത്തം കെട്ടവളെ നിനക്ക് ഞാൻ വച്ചിട്ടുണ്ട്.... മര്യാദക്ക് താഴെ ഇറങ്ങി വരുന്നതാണ് നിനക്ക് നല്ലത്..."


"ഉവ്വ... വന്നിട്ട് എന്തൊന്നിനാ.. ന്റെ പുറം പള്ളിപ്പുറം ആക്കാനല്ലേ... മൈ ഡോഗ് വരും സുധൂന്റെ കയ്യിന്നു തല്ലു വാങ്ങാൻ..."


"വല്ലോരും കാണുമല്ലോ എന്റെ കൃഷ്ണാ... വളർന്നു പോത്തു പോലെ ആയിട്ടുണ്ട് പെണ്ണ്.. എന്നിട്ടും കണ്ടില്ലേ വലിഞ്ഞു മരത്തെ കയറി നിൽക്കുന്നത്... എടി നിന്നോടാ ഞാൻ പറഞ്ഞത് മര്യാദക്ക് താഴെ ഇറങ്ങ ആമി.."


"ഡി അമ്മ ഞാനൊരു തവണ പറഞ്ഞു... അമ്മ താഴേന്നു പോകാതെ ഞാൻ വരും എന്ന് അമ്മക് തോന്നുന്നുണ്ടോ... സുധ ഒന്ന് പോ... ഞാൻ അങ്ങോട്ട് വരും. എപ്പോ വന്നാലും ഒരു വീക്ക് പതിവാണല്ലോ. മിനിമം അത് വാങ്ങാനുള്ള ഒരു ആരോഗ്യം ഞാൻ ഒരു പേരക്ക തിന്നുണ്ടാകട്ടെ..മ്മ് പൊക്കോ.. "


"എടീ നാട്ടാര് കാണും എന്നുള്ള ഒരു ബോധം പോലുമില്ല നിനക്ക്...? "


"പിന്നെ നാട്ടുകാർക്ക് ഇതാണല്ലോ പണി.... സുധയുടെ മകൾ ആമി മരത്തിൽ കയറിയിട്ടുണ്ടോ എന്ന് നോക്കണം... എന്നും പറഞ്ഞ് ആണല്ലോ അവർ നടക്കുന്നത്... അഥവാ വല്ല നാട്ടുകാരും കണ്ടാൽ ഞാൻ അവർക്കും പേരക്ക പറിച്ചു കൊടുത്തു സെറ്റാക്കി കൊള്ളാം... അമ്മ വിട്ടോ"


"ഏത് സമയത്തു ഇതിനൊക്കെ ഉണ്ടാക്കിയെന്ന് ആലോചിക്കുവാ ഞാൻ... നിന്റെ അച്ഛനില്ല അങ്ങേരെ ഞാൻ ഒന്ന് കാണട്ടെ..."


"കൊച്ചു കള്ളി അത് അപ്പ ആലോചിക്കേണ്ടേ.. സ്വന്തം മകളോട് പറയേണ്ട വർത്തമാനം ആണോ പറയുന്നത്.... വേഗം പോയാട്ടെ അച്ഛൻ സിറ്റൗട്ടിൽ ഇരുന്ന് പത്രം വായിക്കുന്നുണ്ട്... ചൂടോടെ എനിക്കും കൂടെയുള്ളത് അച്ഛൻ ഇട്ടു കൊട്. അല്ലേലും ഇട ശങ്കരൻ ഇത്തിരി കൂടുതലാണ്.. "


ആമിയോട് പിറുപിറുത്തുകൊണ്ട് സുധ നേരെ സിറ്റൗട്ടിലേക്ക് വിട്ടു....


malayalam story
 

അതേ, ഇതാണ് നമ്മുടെ കഥാപാത്രം ആമി... മരംകേരൽ മാത്രമല്ല എല്ലാത്തരത്തിലുള്ള കുരുത്തക്കേടും കക്ഷികളുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കുകയാണ്. പറഞ്ഞിട്ടെന്താ ഓരോ വർഷം കൂടുന്തോറും പ്രായം കൂടുകയല്ല കുറയുകയാണ് എന്ന അവസ്ഥയാണ് ആമിക്ക്. അച്ഛനും അമ്മയ്ക്കും ഒറ്റ പുത്രി. അമ്മ സുധ ഹൗസ് വൈഫ് ആണ്. അച്ഛൻ ശങ്കരൻ അധ്യാപകനാണ്.


"വട്ട കണ്ണടയും വെച്ച് ഇവിടെ ഇങ്ങന വായിച്ചിരിക്ക് എപ്പോഴും ട്ടാ... നിങ്ങടെ പുന്നാര സന്തതി മരത്തേല് വലിഞ്ഞു കയറി ഇരിക്കുകയാണ്. മതിൽനപ്പുറം പോകുന്ന നാട്ടുകാരും മൊത്തം അവളെ കാണും. പ്രായം എത്രയായി എന്നെങ്കിലും സാധനം നോക്കണ്ടേ... ഇവിടെ കൊണ്ട് എനിക്ക് മതിയായി. നിങ്ങൾ ഒരു മാഷ് അല്ലേ മനുഷ്യാ... സ്വന്തം കുരുപ്പിന് മര്യാദക്ക് നോക്കാൻ അറിയാത്ത ഒരു അച്ഛൻ.... "


"അല്ല മേടം നിനക്കെന്താണ് പ്രശ്നം? നമ്മുടെ കുട്ടി ഒന്നു മരത്തിൽ കയറി അയ്നു എന്താണ് സംഭവിക്കുക! അവൾക്ക് മരത്തിൽ കയറാൻ തോന്നിയാൽ കയറണ്ടേ....! അതിനു താഴെ വീഴാൻ തോന്നിയാൽ വീഴട്ടെ... നീ എന്തിനാണ് എന്തും പറഞ്ഞ് അവളുടെ പുറകിൽ ഇങ്ങനെ ഓടുന്ന.... "


"കല്യാണ പ്രായം എത്തിയ പെണ്ണ്.... നിങ്ങൾക്ക് വേദാന്തം പറഞ്ഞിരുന്നാൽ മതി. അപ്പുറത്തെ ജാനു എന്നോട് പറയുവാ ഇന്നലെ, അവൾ ഉണ്ട് പോലും മുകളിലെ ബാൽക്കണിയിൽ കള്ളികൊച്ചു നിക്കറും ഇട്ട് കസേരയിലിരുന്ന് കാല്കയറ്റി വെച്ചിരിക്കുന്നു... ഒന്നുമില്ലേലും പ്രായം തിരിഞ്ഞ പെണ്ണല്ലേ എന്ന് ഓർത്ത് അവർക്ക് ഒത്തിരി വിഷമമായി പോലും... "


" ജാനുവിന്റെ നല്ല മനസ്സ് നമ്മൾ കാണാതെ പോകരുത് സുദേ, എടി ജാനുവിനോട് പറ ജാനുവിന്റെ മക്കളെ പഠിപ്പിക്കാൻ... എന്റെ മോൾക്ക് എന്തിടണം എന്നുള്ളത് അവളുടെ ഇഷ്ടമാണ്. നീ വീട്ടിൽ നിന്ന് സാരിയും മുണ്ടും നേരിയതും ഉടുക്കുന്നത് നിന്റെ ഇഷ്ടമാണ്.. നിനക്കിനി ട്രൗസർ ഇടണമെങ്കിൽ ഞാൻ ഇടണ്ട എന്ന് പറയുമോ ഒരിക്കലുമില്ല! കുറെ നാളായി നീ അതും ഇതും പറഞ്ഞ് അവൾ കീട്ട് ചൊറിയാൻ നിൽക്കുന്നു... "

 

malayalam story

 

"ഞാനേ അവളുടെ അമ്മയാണ്.. എനിക്കുണ്ട് ഇത്തിരി ദണ്ണം. മോളെ കുറിച്ച് ആരും അനാവശ്യമായിട്ട് ഒന്നും പറയുന്നത് എനിക്ക് കേൾക്കുന്നത് ഇഷ്ടമല്ല. കുറെയൊക്കെ അവൾ പറയിപ്പിക്കുന്നതല്ലേ... എത്ര കാലം കാത്തിരുന്നുണ്ടായ കുഞ്ഞാണ് അവള്. എത്ര നേർച്ചകൾ നമ്മൾ നേർന്നു.." സുധ സംസാരം ഒന്ന് നിർത്തി. കണ്ണുനീർ തുടച്ചുകൊണ്ട് വീണ്ടും തുടർന്നു


"ആറ്റുനോറ്റുണ്ടായ കുഞ്ഞല്ലേ എന്ന് കരുതി കുറെയൊക്കെ അവളുടെ വാശിക്ക് നമ്മൾ നിന്നു കൊടുത്തിട്ടുണ്ട്, നമ്മളല്ല ഞാൻ... നിങ്ങൾ അന്നും ഇന്നും എന്നും അവളുടെ പക്ഷത്താണ്... കുഞ്ഞു കുട്ടി ആയപ്പോഴേ അവൾ കൂട്ടുകൂടി നടക്കുന്നത് ആരുമായിട്ടാ? തല്ലുണ്ടാക്കുന്നത് ആരുമായിട്ടാ? കമ്പനി അടിച്ചു നടക്കുന്നത് അധികവും ആരുമായിട്ടാ... എല്ലാം ആമ്പിള്ളേര്.. അതിൽ ഒന്നോ രണ്ടോ ഉണ്ട് തലതെറിച്ച രണ്ട് പെൺകുട്ടികൾ.ന്റെ .. മോളെ ആരൊക്കെയോ ചേർന്ന് വഴിതെറ്റിക്കുന്നതാണ്... അവളും മര്യാദയ്ക്ക് ഒരു ചുരിദാർ ഇടുന്നത് ശങ്കരേട്ടൻ കണ്ടിട്ടുണ്ടോ... കളസം ഇട്ടു നടക്കുക ഇപ്പോഴും... അവളുടെ പ്രായമുള്ള പെൺകുട്ടികളെല്ലാം കല്യാണം കഴിഞ്ഞു പോയി... കുടുംബത്തിൽ നിന്ന് എല്ലായിടത്തുനിന്നും ചോദ്യമാ... എന്തേ സുദേ മോളെ കെട്ടിക്കുന്നില്ലേ എന്തിനു വെച്ചിരിക്കുന്നതാ എന്നൊക്കെ... അവൾക്ക് വല്ല പ്രേമം ഉണ്ടോ... വേറെ വല്ല കുഴപ്പവും ഉണ്ടോ.... അതിനിടയ്ക്കാണ് അവളുടെ നട്ടപ്പാതിരിക്കുള്ള കറക്കവും മരത്തിൽ വലിഞ്ഞുള്ള കയറ്റവും കുട്ടിക്കളസം ഇട്ടിട്ടുള്ള നടപ്പ്..... "


"കഴിഞ്ഞോ നിന്റെ രോദനം! "


ശേഖരൻ ഒന്ന് നെടുവീർപ്പിട്ടിട്ട് സുധയെ ഒന്ന് ചേർത്ത് പിടിച്ചു..


"സുദു, അത് നമ്മുടെ ആമി കുട്ടൻ ആണ്... അവൾ എത്ര വലുതായാലും നമ്മൾക്ക് നമ്മുടെ കുഞ്ഞല്ലേ. നമുക്ക് ഒരുപാട് വർഷം കഴിഞ്ഞ് നേർച്ച ചെയ്തു ഉണ്ടായ കുഞ്ഞ് ആണെങ്കിലും അവൾക്ക് അവളുടേതായ ഒരു വ്യക്തിത്വം ഉണ്ട് സുദേ... നമ്മുടെ മകളാണ് എന്ന് കരുതി അവളുടെ ഇഷ്ടങ്ങൾ ത്യജിക്കണം എന്നൊക്കെ നമ്മൾ വാശി പിടിക്കാൻ പാടില്ല. നമ്മളുടെ കണ്ണുകൾക്ക് ഇഷ്ടമുള്ള വസ്ത്രം മാത്രം അവൾ ധരിക്കണമെന്നും നമ്മൾ ശാഠ്യം പിടിക്കരുത്. നാട്ടുകാരുടെ ചിലവിലാണോ ഞാനും നീയും അവളും കഴിയുന്നത്?

 

അവൾ കുട്ടിക്കളി കളിച്ചു നടക്കുന്നുണ്ട് എന്നു കരുതി നമ്മുടെ മകൾക്ക് വ്യക്തിത്വം ഇല്ല എന്ന് നീ കരുതുന്നുണ്ടോ? അങ്ങനെ കരുതുന്നുണ്ടെങ്കിൽ നിനക്ക് തെറ്റി. മറ്റാരെക്കാളും വ്യക്തിത്വവും നിലപാടുമുള്ള മകളാണ് നമ്മുടെ ആമിക്കുട്ടൻ. നീ നേരത്തെ പറഞ്ഞല്ലോ അവൾക്ക് ചുറ്റിലും ഉള്ള പടകളിൽ അധികവും ആൺപിള്ളേർ ആണെന്ന് എന്ന് കരുതി ഏതെങ്കിലും ഒരു ബന്ധം അവൾ മോശമായി ഉപയോഗിക്കുന്നത് നീ കണ്ടിട്ടുണ്ടോ? ഇനി തിരിച്ച് അവളുടെ അടുത്തും അവരുടെയൊക്കെ പെരുമാറ്റം എങ്ങനെയാണ്?

 

malayalam story

 

കൊടുക്കുന്നതാണ് സുദേ എവിടെ നിന്നും തിരിച്ചു കിട്ടുക. ഡിഗ്രി കഴിഞ്ഞിട്ടും അവളുടെ കല്യാണം കഴിയുന്നില്ല എന്ന് ചോദിക്കുന്ന ആളുകളോട് നീ തുറന്ന് അഭിമാനത്തോടെ പറയണം. അത് അവളുടെ ജീവിതമല്ലേ അവൾ തീരുമാനിക്കട്ടെ എന്ന്. നിന്റെ ഇഷ്ടത്തിന് കല്യാണം കഴിക്കാനും വസ്ത്രം ധരിക്കാനും ഇഷ്ടങ്ങൾ മാറ്റിവയ്ക്കാനും ഉള്ള ഉപകരണം അല്ല നമ്മുടെ മകൾ. സ്വന്തം നിലപാട് കൊണ്ടും വ്യക്തിത്വം കൊണ്ടും ജീവിക്കേണ്ട ഒരുവളാണ്... അവൾക്ക് തെറ്റ് പറ്റുമ്പോഴും കാലിടറുമ്പോഴും സ്നേഹം കൊണ്ടുമാണ് നമ്മൾ മാതാപിതാക്കൾ കൂടെ നിൽക്കേണ്ടത്. എപ്പോഴും അവരെ ഭരിക്കുന്ന ഒരു ഭരണകർത്താവ് എന്നുള്ള നിലയിൽ അല്ല, അവരുടെ കൂടെയുള്ള ഒരാൾ എന്നുള്ള രീതിക്കൊന്ന് നിൽക്കാൻ ശ്രമിക്കണം. നീ എപ്പോഴും പറയാറുണ്ടല്ലോ നിങ്ങളുടെ വാല് അവളല്ലേ എന്ന്... അവളുടെ വാല് ഇനി നീയൊന്ന് ആയി നോക്ക്... പിന്നെ അവൾക്ക് ഞാനേ വേണ്ടി വരില്ല.... പഴഞ്ചൻ ചിന്താഗതിയും നാട്ടുകാരെ ബോധിപ്പിച്ചിട്ടുള്ള നടപ്പും നീയൊന്നു മാറ്റ് സുദേ.. നിന്റെ മകൾ ജീവിക്കുന്നത് മോഡേൺ യുഗത്തിലാണ്... "

സുധ ശങ്കരന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു...ശങ്കരന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് സുധ പറഞ്ഞു...

 

"ശ്ശേ, ഞാൻ ശരിക്കും ഒരു ബോറൻ അമ്മയായി മാറിയിരുന്നൂ ല്ലേ... എന്റെ മോളെ കുറിച്ച് അനാവശ്യ ആദികൾ ആയിരുന്നു എനിക്കുള്ളിൽ.... ശങ്കരേട്ടന്റെ അത്രയും ചിന്തിക്കാൻ ഒന്നും അറിയില്ലെങ്കിലും കുറച്ചെങ്കിലും ഞാനും മനസ്സിലാക്കണമായിരുന്നു അല്ലേ... സോറി ശങ്കരേട്ടാ.. "


"എത്രനേരത്തേക്ക് മാറ്റം? അപ്പുറത്തെ ജാനുവേച്ചി വീണ്ടും വാ തുറക്കുന്നത് വരെ ആണോ...!"


പൊട്ടിച്ചിരിച്ചുകൊണ്ട് ശങ്കരൻ സുധയെ കളിയാക്കി പറഞ്ഞു..


"മനുഷ്യ വേണ്ടാട്ടോ.... ഒന്ന് താഴ്ന്നു തരുമ്പോഴത്തേക്കും തലേൽ കേറുക... എല്ലാം എനിക്ക് മനസ്സിലായി എന്നാലും കുരുപ്പിനോട് ഒന്ന് താഴെ ഇറങ്ങാൻ പറ മനുഷ്യാ.. അവിടെ അപ്പടി ഉറുമ്പ് ആണ് മരക്കോമ്പിൽ,വല്ല ഉറുമ്പും കടിച്ച് കാറി പൊളിച്ചു അതിൽ നിന്ന് തലകുത്തി വീണാൽ... എന്റെ കഷ്ടപ്പാട് ആയിരിക്കും... ദയവു ചെയ്തു ഒന്നതിനെ വിളിച്ചുകൊണ്ടു വാ മനുഷ്യാ..."

"ഹലോ മിസ്സിസ് സുധ മാഡം... ഞാൻ ദാണ്ട് വന്നിരിക്കുന്നു.... അടുത്ത കലാപരിപാടികൾ തുടങ്ങും മുൻപ് ഒന്ന് മേൽ കഴുകട്ടെ....!"


"നിൽക്കെടി അവിടെ...!"


സുധ ആമിക്ക് നേരെ അലറി... അതുകേട്ട് ആമി ഒന്ന് ഞെട്ടിത്തരിച്ചു നിന്നു. ശങ്കരനും ആകെ പകച്ചു പോയി.. ഇത്രയും നേരം ഇവൾക്ക് അല്ലേ ഞാൻ വേദം ഓതിയത് എന്നുപോലും അയാൾ ചിന്തിച്ചു പോയി. ഒരാൾക്ക് നിമിഷ നേരം കൊണ്ട് ഇങ്ങനെയും മാറാവോ... ആകെ പകച്ചുനിൽക്കുന്ന ആമിയുടെയും ശങ്കരന്റെയും അടുത്തേക്ക് സുധ വന്നു. ആമിയെ നന്നായി ഒന്ന് തറപ്പിച്ചു നോക്കിയിട്ട് അവളുടെ കവിളിൽ നേരെ കൈ ഉയർത്തി സ്നേഹത്തോടെ കവിളിൽ തൊട്ടു....

"അമ്മയുടെ കുട്ടനെ ദേഷ്യം കൊണ്ടല്ല ട്ടോ ഇങ്ങനെ വഴക്കു പറയുന്നത്.... അമ്മയുടെ മനസ്സിൽ അത്രയും കറുപ്പ് ഉണ്ടായിരുന്നു, ദാണ്ടെ ഇച്ചിരി മുന്നേ നിന്റെ അച്ഛൻ അതെല്ലാം എടുത്ത് വെളുപ്പിച്ചു തന്നു.. ന്റെ മോൾ മോൾടെ മോളുടെ ഇഷ്ടത്തിന് ജീവിക്കണം... അമ്മ ഇനി ഒരിക്കലും ഒന്നിനും നിർബന്ധിക്കില്ലാട്ടോ... എങ്ങനെ ജീവിച്ചാലും കൂടെ ഒരു പാവം അച്ഛനും അമ്മയും ഉണ്ട് എന്ന് മറക്കാതിരുന്നാൽ മാത്രം മതി. കാരണം ഞങ്ങളുടെ രണ്ടുപേരുടെയും ലോകം ഞങ്ങടെ ആമിക്കുട്ടൻ മാത്രമാണ്.... "

വാക്കുകൾ കേട്ടതും അറിയാതെ ആമിയിടെ കണ്ണ് നിറഞ്ഞു പോയി...


എന്നാലും ഞൊടിയിടെ കണ്ണുനീർ തുടച്ചു മാറ്റിക്കൊണ്ട് സുധയുടെ കവിളിൽ അമർത്തി കടിച്ചുകൊണ്ട് ആമി ഓടി.. ഓട്ടത്തിലും അവൾ വിളിച്ചുപറഞ്ഞു...


"അയ്യടി മനമേ സെന്റി ഡയലോഗ് അടിച്ചാൽ ഒന്നും കെ കെ ജോസഫ് വീഴില്ല കേട്ടോ..."


കവിൾ അമർത്തി തുടച്ചു കൊണ്ട് സുധ പറഞ്ഞു

"എടി കാന്താരി നിനക്ക് ഞാൻ വച്ചിട്ടുണ്ട്.... "


തലയിൽ കൈവച്ചുകൊണ്ട് ശങ്കരൻ പറഞ്ഞു...


"എവിടുന്ന് ആമിയും സുധയും എന്നെയും കൊണ്ടേ പോകും....

 

malayalam story

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.